For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നപ്പോൾ നടന്ന വിവാഹത്തെ കുറിച്ച് മനസ് തുറന്ന് കജോൾ

  |

  തിളക്കമാര്‍ന്ന മനോഹര കണ്ണുകളും വശ്യമായ ചിരിയുമായി ബോളിവുഡിലെ തൊണ്ണൂറുകള്‍ കീഴടക്കിയ നടിയാണ് കജോള്‍. 1992ല്‍ ബേഖുതി എന്ന ചിത്രത്തിലൂടെയാണ് കജോള്‍ സിനിമാപ്രേവശനം നടത്തുന്നത്. അന്ന് മുതല്‍ ഇളംപച്ചനിറത്തിലുള്ള തിളക്കമുള്ള കണ്ണുകള്‍ സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ടതായി. പതിനാറാം വയസിലാണ് കജോള്‍ സിനിമകളില്‍ അഭിനയിച്ച് തുടങ്ങുന്നത്. ആദ്യചിത്രമായ ബേഖുതി പരാജയമായിരുന്നെങ്കിലും കജോളിന്‍റെ അഭിനയം പ്രേക്ഷകര്‍ സ്വീകരിച്ചു.

  Also Read: 'സകലകലാ വല്ലഭനായിരുന്നു, അതുകൊണ്ടാണ് ആ വേർപാട് നഷ്ടമാവുന്നത്'-ശ്രീനിവാസൻ

  ആദ്യമായി ശ്രദ്ധിക്കപ്പെട്ട കജോള്‍ ചിത്രം 1993ല്‍ പുറത്തിറങ്ങിയ ബാസിഗര്‍ ആണ്. ഇതിലെ നായകനായിരുന്ന ഷാരൂഖ് ഖാനൊപ്പം ഒപ്പം കാജോള്‍ പിന്നീടും ഒരുപാട് വിജയ ചിത്രങ്ങള്‍ ചെയ്തു. 1995 ഒക്ടോബര്‍ 20ന് ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ വന്‍ വിജയമായിരുന്നു. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഷാരൂഖ് ഖാനും, കാജോളുമായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച സിനിമകളിൽ ഒന്നാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. മുംബൈയിലെ മറാത്താ മന്ദിർ തിയേറ്ററിൽ 2014 ഡിസംബർ 12ന് ചിത്രം ആയിരം ആഴ്ചകൾ പിന്നിട്ട് ചരിത്രം കുറിച്ചു.

  Also Read: 'ഭർത്താവിന്റെ പേര് ചേർക്കാത്തതെന്താ? ഫെമിനിസ്റ്റാണാ....?', എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്ന് ദേവി ചന്ദന

  കുച്ച് കുച്ച് ഹോത ഹായ് (1998), കബി ഖുഷി കഭി ഗാം(2001) എന്നീ ചിത്രങ്ങളിലും ഷാരൂഖിനൊപ്പമുള്ള കജോളിന്‍റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. പല തവണ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള കജോളിന് 2011ല്‍ രാജ്യത്തെ നാലാമത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചു. 1999ൽ നടന്‍ അജയ് ദേവ്ഗൺ ആണ് കജോളിനെ വിവാഹം കഴിച്ചത്. 1974 ഓഗസ്റ്റ് അഞ്ചിനായിരുന്നു കാജോളിന്റെ ജനനം. ചലച്ചിത്ര നിർമ്മാതാവായ ഷോമു മുഖർജിയുടേയും നടിയായ തനൂജയുടെയും മകളാണ് കാജോൾ. ഏറ്റവും കൂടുതൽ ഫിലിംഫെയർ പുരസ്കാരം നേടിയ നൂതൻ കാജോളിന്റെ അമ്മായിയാണ്.

  നിരവധി മറക്കാനാകാത്ത കഥാപാത്രങ്ങളാണ് കാജോള്‍ ഇന്ത്യന്‍ സിനിമക്ക് സമ്മാനിച്ചത്. ഷാരൂഖാനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമീര്‍ഖാനൊപ്പം അഭിനയിച്ച ഫനാ എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ കിടപ്പുണ്ട്. 2005ൽ പ്രമുഖ പരിപാടിയായ കോൺ ബനേഗാ കരോട് പതി എന്ന പരിപാടിയിൽ പങ്കെടുത്തു. തന്റെ ഭർത്താവായ അജയ്ക്കൊപ്പം പങ്കെടുത്ത ഇവർ ഒരു കോടി രൂപ ഇതിൽ നിന്നും നേടി. ഈ പണം അവർ ഒരു ചെന്നൈയിലെ ഒരു ക്യാൻസർ ആശുപത്രിക്കാണ് സംഭാവന ചെയ്തു. ദാമ്പത്ത്യ ജീവിതം ആരംഭിച്ചതിന് ശേഷം സിനിമാലോകത്ത് നിന്ന് വിട്ടുനിന്നു എങ്കിലും ചില ശ്രദ്ധേയമായ വേഷങ്ങളില്‍ വീണ്ടും കാജോള്‍ എത്തിയിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് താരം ധനുഷ് നായകനായ വേലയില്ലാ പട്ടധാരി സിനിമയുടെ രണ്ടാം ഭാഗത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ കാജോള്‍ വീണ്ടും വെള്ളിത്തിരയില്‍ തിളങ്ങിയിരുന്നു.

  Recommended Video

  നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ

  കരിയറിന്റെ അത്യുന്നതിയിൽ നിൽക്കുമ്പോൾ വിവാഹം ചെയ്ത് സിനിമകളിൽ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് മനസ് തുറന്നിരിക്കുയാണ് ഇപ്പോൾ കജോൾ. വിവാഹശേഷം എല്ലാ വർഷവും ഒരു സിനിമയെ ചെയ്യുകയുള്ളൂ എന്ന നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് വിവാഹശേഷമുള്ള അഭിനയ ജീവത്തിൽ ഇടയ്ക്കിടെ വന്ന നീണ്ട ​ഗ്യാപ്പുകളെ കുറിച്ച് ചോദിച്ചപ്പോൾ കജോൾ പറഞ്ഞത്. ഒമ്പത് വർഷത്തോളം സിനിമയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഇനി കുറച്ച് നാൾ വിശ്രമവും ശാന്തമായി ജീവിക്കുന്നതിനെ കുറിച്ചും ചിന്തിച്ചിരുന്നു അതിനാലാണ് അങ്ങനൊരു തീരുമാനത്തിൽ എത്തിയത്. ഒരു വർഷം നാലോ അഞ്ചോ സിനിമകൾ ചെയ്യാറുണ്ടായിരുന്നുവെന്നും അത് മാത്രം ചെയ്യാനും അങ്ങനെ ജീവിക്കാനും താൻ ആഗ്രഹിച്ചിരുന്നില്ലെന്നും അതുകൊണ്ട് വിവാഹിതയായ ശേഷം ഒരു സിനിമ ഒരു വർഷം ചെയ്യുമെന്ന് സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും കജോൾ പറഞ്ഞു. വിവാഹശേഷമാണ് ഏറ്റവും സൂപ്പർഹിറ്റായ ഫനയിൽ കജോൾ അഭിനയിച്ചത്.

  Read more about: kajol bollywood ajay devgn
  English summary
  Throwback: When Kajol Opens Up The Reason Why She Married Ajay Devgn At Peak Of Her Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X