For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  12 വർഷം മുമ്പ് എന്‍റെ അമ്മ കരഞ്ഞു, ഇന്നും അമ്മ കരയുകയാണ്; വികാരഭരിതനായി രണ്‍വീർ

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍വീര്‍ സിംഗ്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും തീര്‍ത്തും വ്യത്യസ്തന്‍. ഓണ്‍ സ്‌ക്രീനില്‍ നായകനായും വില്ലനായുമെല്ലാം രണ്‍വീര്‍ ഞെട്ടിച്ചിട്ടുണ്ട്. ഒരു കഥാപാത്രത്തില്‍ നിന്നും അടുത്തതിലേക്ക് ചേക്കേറുമ്പോള്‍ പുതിയൊരാളായി മാറുന്ന നടനാണ് രണ്‍വീര്‍. ഓഫ് സ്‌ക്രീനിലെ രണ്‍വീര്‍ ആകട്ടെ ഏത് ആള്‍ക്കൂട്ടത്തിലും ശ്രദ്ധ നേടുന്ന, എത്ര വലിയ സദസിനേയും കയ്യിലെടുക്കാന്‍ സാധിക്കുന്ന വ്യക്തിയും. തന്റെ എനര്‍ജികൊണ്ട് താന്‍ ചെല്ലുനിടമെല്ലാം തന്റേതാക്കി മാറ്റാന്‍ രണ്‍വീറിന് സാധിക്കും. ആരും ചിന്തിക്കുക പോലും ചെയ്യാത്ത ഫാഷന്‍ ചോയ്‌സുകളിലൂടേയും രണ്‍വീര്‍ ശ്രദ്ധ നേടാറുണ്ട്.

  Also Read: തമിഴ്‌നാട്ടിൽ എന്നെ ഇപ്പോൾ അമ്മ എന്നാണ് വിളിക്കുന്നത്; കേരളവും മാറിയെന്നാണ് കരുതിയത്, പക്ഷെ..! ഷക്കീല പറയുന്നു

  ബാന്റ് ബജാ ബാരാത്ത് എന്ന സിനിമയിലൂടെയായിരുന്നു രണ്‍വീറിന്റെ അരങ്ങേറ്റം. അനുഷ്‌ക ശര്‍മയായിരുന്നു ചിത്രത്തിലെ നായിക. രണ്ടു പേരും തുടക്കകാര്‍. ആദിത്യ ചോപ്രയായിരുന്നു സിനിമയുടെ നിര്‍മ്മാണം. അതേസമയം തന്നെ കടന്നു വന്ന, താരപുത്രന്‍ കൂടിയായ രണ്‍ബീര്‍ കപൂറുമായി പേരുലുണ്ടായിരുന്ന സാമ്യത രണ്‍വീറിന് തിരിച്ചടിയാകുമോ എന്ന് പലരും ചിന്തിച്ചിരുന്നു. എന്നാല്‍ ആദ്യ സിനിമയിലൂടെ തന്നെ തന്റെ വരവറിയിക്കാന്‍ രണ്‍വീറിന് സാധിച്ചു. തന്റെ പ്രകടനം കൊണ്ട് അധികം വൈകാതെ ബോളിവുഡിലെ മുന്‍നിര താരമായി മാറുകയായിരുന്നു രണ്‍വീര്‍.

  ഇന്നലെ ദുബായില്‍ നടന്ന ഫിലിംഫെയര്‍ മിഡില്‍ ഈസ്റ്റ് അച്ചിവേഴ്‌സ് നൈറ്റ് 2022 ല്‍ രണ്‍വീറിന് സൂപ്പര്‍ സ്റ്റാര്‍ ഓഫ് ദ ഡക്കേഡ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. താരസമ്പന്നമായ സദസിന് മുന്നില്‍ വച്ചായിരുന്നു രണ്‍വീറിന് പുരസ്‌കാരം നല്‍കിയത്. ജാന്‍വി കപൂര്‍, ഗോവിന്ദ, സണ്ണി ലിയോണ്‍ തുടങ്ങി നിരവധി പേര്‍ സദസിലുണ്ടായിരുന്നു. പക്ഷെ അവരേക്കാളൊക്കെ വലിയ താരങ്ങളായി രണ്‍വീര്‍ കണ്ടത് തന്റെ അച്ഛന്‍ ജഗ്ജീത് സിംഗിനേയും അമ്മ അഞ്ജു ഭവ്‌നാനിയേയുമായിരുന്നു. അവരും മകന്റെ നേട്ടം കാണാനെത്തിയിരുന്നു.

  Also Read: മൂന്നാമത്തെ കുഞ്ഞ് ജനിച്ച ശേഷം ഓർമ്മക്കുറവ്, ഉറക്കമില്ലാത്ത രാത്രികൾ; തുറന്ന് പറഞ്ഞ് താരം

  വികാരഭരിതനായിട്ടായിരുന്നു രണ്‍വീര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. കണ്ണുകള്‍ നിറഞ്ഞൊഴുകിയാണ് താരം സംസാരിച്ചത്. ''പപ്പ, നിങ്ങള്‍ക്ക് ഒര്‍മ്മയുണ്ടോ? പന്ത്രണ്ട് വര്‍ഷം മുമ്പ് ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു, സിനിമയിലെത്താന്‍. പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കുകയായിരുന്നു. എന്റെ കാര്‍ഡുണ്ടാക്കി അതാരെയെങ്കിലും കാണിച്ച് സാര്‍ ഞാന്‍ പുതിയ നടനാണ് ജോലി തരൂവെന്ന് പറയാമെന്നായിരുന്നു കരുതിയത്. പോര്‍ട്ട്‌ഫോളിയോയ്ക്ക് വേണ്ടിയിരുന്നത് അമ്പതിനായിരം രൂപയായിരുന്നു. ഇത് വലിയ കാശാണല്ലോ എന്ന് ചോദിച്ചപ്പോള്‍ നിന്റെ അച്ഛന്‍ ഇവിടെയിരിക്കുമ്പോള്‍ നീ പേടിക്കണ്ട എന്നായിരുന്നു നിങ്ങള്‍ പറഞ്ഞത്'' എന്നാണ് താരം അച്ഛനെക്കുറിച്ച് സംസാരിച്ചത്.

  ''അമ്മ, നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ, നമ്മളന്ന് ചെറിയ വീട്ടിലായിരുന്നു. ഞാന്‍ ഒരു മോശം ഓഡിഷനും കഴിഞ്ഞ് വന്നതായിരുന്നു. ഒരുപാട് കരഞ്ഞു. എന്റെ സ്വപ്‌നം എന്നെങ്കിലും സത്യമാകുമോ എന്ന് ചോദിച്ചു കൊണ്ട് കരഞ്ഞു കൊണ്ടാണ് നിങ്ങളുടെ അടുത്തേക്ക് ഞാന്‍ വന്നത്'' എ്ന്നും രണ്‍വീര്‍ പറഞ്ഞു. മകന്റെ നേട്ടത്തില്‍ വികാരഭരിതയായി അമ്മയും കരയുന്നുണ്ടായിരുന്നു. '' പന്ത്രണ്ട് വര്‍ഷം മുമ്പും നിങ്ങള്‍ കരയുകയായിരുന്നു, ഇന്നും കരയുന്നു. ഇത് ആനന്ദകണ്ണീരാണെന്ന് പറയൂ പ്ലീസ്. നിങ്ങളെ കാണുമ്പോള്‍ തന്നെ എനിക്ക് കരച്ചില്‍ വരും. കരയുന്നത് നിര്‍ത്തൂ. നിങ്ങളുടെ പേഴ്‌സില്‍ ടിഷ്യു കാണും'' എന്നായിരുന്നു താരം അമ്മയോടായി പറഞ്ഞത്.

  താന്‍ ഇന്ന് ഈ വേദിയില്‍ നില്‍ക്കുന്നതും പുരസ്‌കാരം ഏറ്റുവാങ്ങുന്നതും അത്ഭുതമാണെന്നാണ് രണ്‍വീര്‍ പറയുന്നത്. തനിക്ക് ആദ്യ സിനിമ നല്‍കിയ നിര്‍മ്മാതാവ് ആദിത്യ ചോപ്രയെക്കുറിച്ചും രണ്‍വീര്‍ സംസാരിക്കുന്നുണ്ട്. ''മറ്റൊരാളും തയ്യാറാകാതിരുന്നപ്പോള്‍ അദ്ദേഹം ഒരു ചാന്‍സ് എടുക്കുകയായിരുന്നു. ഞാന്‍ അടുത്ത ഷാരൂഖ് ഖാനെ കണ്ടെത്തി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്'' എന്നാണ് ആദിത്യയെക്കുറിച്ച് രണ്‍വീര്‍ പറഞ്ഞത്.

  ആയുഷ്മാന്‍ ഖുറാന, ഭൂമി പേഡ്‌നേക്കര്‍, നര്‍ഗിസ് ഫക്രി, തമന്ന തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഹേമ മാലിനിയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റിനുള്ള പുരസ്‌കാരവും നല്‍കപ്പെട്ടു.

  Read more about: ranveer singh ranveer
  English summary
  Ranveer Singh Gets Emotional As He Recieves Super Star Of The Decade Award At Dubai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X