For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭംഗി കൂടുതലെന്ന് പറഞ്ഞ് ഒഴിവാക്കി, സ്ത്രീകള്‍ അവര്‍ക്ക് വെറും വസ്തുക്കള്‍; ദുരനുഭവം പറഞ്ഞ് റാഷി ഖന്ന

  |

  തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ച താരാണ് റാഷി ഖന്ന. മലയാളത്തിലും റാഷി ഖന്ന എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഒടിടി ലോകത്തും റാഷി സ്വന്തമായൊരു ഇടം നേടിയെടുത്തിരിക്കുകയാണ്. ഹോട്ട്‌സ്റ്റാര്‍ സീരീസായ രുദ്രയിലൂടെയാണ് റാഷി ഖന്ന ഡിജിറ്റല്‍ ലോകത്തെത്തുന്നത്. തെലുങ്കിലും തമിഴിലുമെല്ലാം നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് റാഷി ഖന്ന.

  Also Read: ഭാര്യയുടെ അസുഖം തന്നെയാവും കാരണം; സാമന്തയെ നാഗ ചൈതന്യ ഒഴിവാക്കാനുണ്ടായ കാരണമിതാണോന്ന് ആരാധകര്‍

  എന്നാല്‍ രസകരമായൊരു വസ്തുത എന്തെന്നാല്‍ തനിക്ക് ഭംഗി കൂടിപ്പോയെന്ന പേരില്‍ ഒരുപാട് സിനിമകളില്‍ അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നാണ് റാഷി പറയുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു താരത്തിന് ഈ അനുഭവമുണ്ടായത്. ഒരു അഭിമുഖത്തില്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു റാഷി.

  തെന്നിന്ത്യന്‍ സിനിമാലോകത്തിന് സ്ത്രീകളെ ആദരിക്കുന്നതും സ്ത്രീകളെ വസ്തുവത്കരിക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നാണ് റാഷി പറയുന്നത്. സ്ത്രീയെന്നാല്‍ അവര്‍ക്ക് ഒബ്‌ജെക്ടിഫൈ ചെയ്യാനുള്ള ഒന്ന് മാത്രമാണെന്നാണ് റാഷി പറയുന്നത്. വലിയ ചര്‍ച്ചയായി മാറിയതായിരുന്നു റാഷിയുടെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: സമാന്തയ്ക്കും മുന്നേ..; മരണത്തെ മുന്നില്‍ കണ്ട രോഗാവസ്ഥയെ അതിജീവിച്ച താരങ്ങള്‍


  ''സൗത്തില്‍, അവര്‍ നിങ്ങളെ ലേഡി, മില്‍ക്കി ബ്യൂട്ടി, എന്നൊക്കെ വിളിക്കും. വഴക്കിട്ടാല്‍ മാത്രമേ നിര്‍ത്തുകയുള്ളൂ. പലപ്പോഴും സംഭവിക്കുന്നത് ആരാധകര്‍ക്ക് നമ്മളോടുള്ള സ്‌നേഹം കൊണ്ടാകാം. പക്ഷെ അടിസ്ഥാന പ്രശ്‌നം എന്നത് സ്ത്രീകളെ വസ്തുവത്കരിക്കുന്നതാണ്. സ്ത്രീയെന്നാല്‍ വസ്തുവത്കരിക്കാനുള്ളതാണെന്നാണ് അവര്‍ കരുതുന്നത്. സ്ത്രീകളെ ആദരിക്കുക എന്നതും സ്ത്രീകളെ വസ്തുവത്കരിക്കുക എന്നതും തമ്മിലുള്ള വ്യത്യാസം അവര്‍ക്കറിയില്ല. കാരണം പ്രശ്‌നം വിദ്യാഭ്യാസ ഘട്ടം മുതല്‍ക്കു തന്നെയുണ്ട്. കുട്ടികളായിരിക്കുമ്പോള്‍ നമ്മള്‍ എന്താണവരെ പഠിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമില്ലെങ്കില്‍ ഇതാണ് ശരിയെന്ന് അവര്‍ കരുതും. പിന്നീട് സ്ത്രീകളെ മോശമായി ചിത്രീകരിക്കുമ്പോള്‍ ഇതിലെന്താണ് പ്രശ്‌നമെന്ന് ചോദിക്കും. എനിക്കീ നടിയെ ഇഷ്ടമാണെന്നും അതിനാല്‍ ഞാന്‍ അവളെ മില്‍ക്കി ബ്യൂട്ടിയെന്ന് വിളിക്കുമെന്നും പറയും. എന്നാല്‍ സ്ത്രീകള്‍ അതിലുമൊക്കെ ഒരുപാട് വലുതാണ്'' എന്നാണ് റാഷി പറയുന്നത്.

  ''മറ്റൊരു തരത്തിലുള്ള സ്റ്റീരിയോടൈപ്പുമുണ്ട്. നിങ്ങള്‍ക്ക് ഒന്നെങ്കില്‍ ഒരു നല്ല നടിയാകാം അല്ലെങ്കില്‍ ഗ്ലാമര്‍ താരമാകാം. രണ്ടും ആകാന്‍ സാധിക്കില്ല. ശരിക്കും ചിലര്‍ എന്നെ നീനക്ക് ഭംഗി കൂടുതലാണെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട്. നിന്നെ ഈ വേഷത്തില്‍ കാണാനാകില്ലെന്ന് പറയും. എന്റെ ഓഡിഷന്‍ എടുക്കൂ, എനിക്ക് അഭിനയിക്കാന്‍ പറ്റുമോ എന്ന് നോക്കൂവെന്ന് ഞാന്‍ പറയും. അവര്‍ക്ക് ഭംഗിക്ക് അപ്പുറത്ത് ഒന്നും കാണണ്ട. ഞാന്‍ അതാണ് സൗത്തില്‍ നേരിട്ടത്. എന്നെ നടിയായി കണ്ടിരുന്നില്ല. രുദ്രയ്ക്ക് ശേഷം കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അടുത്ത പ്രൊജക്ടുകള്‍ വരുന്നതോടെ ഇനിയും മാറും'' എന്നും റാഷി പറയുന്നുണ്ട്.

  ഹിന്ദിയിലൂടെ സിനിമയില്‍ അരങ്ങേറിയ റാഷി തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് താരമാകുന്നത്. ഭ്രമത്തിലൂടെയാണ് റാഷി മലയാളത്തിലെത്തുന്നത്. താരത്തിന്റെ പുതിയ സീരീസ് ഒരുക്കുന്നത് ദ ഫാമിലിമാന്റെ ക്രിയേറ്റര്‍മാരായ രാജും ഡികെയും ചേര്‍ന്നാണ്. ഷാഹിദ് കപൂറും വിജയ് സേതുപതിയുമാണ് സീരീസിലെ മറ്റ് പ്രധാന താരങ്ങള്‍. സര്‍ദാര്‍ പുതിയ തമിഴ് ചിത്രം. പിന്നാലെ താരത്തിന്റേതായി യോദ്ധ എന്ന ബോളിവുഡ് ചിത്രവും അണിയറയിലുണ്ട്.

  English summary
  Rashi Khanna Says She Was Rejected For Being Too Beautiful In South Indina Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X