For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബുദ്ധിമുട്ടാണെങ്കില്‍ ഇറങ്ങി പോകുന്നതാണ് നല്ലത്; ഡിവോഴ്‌സിന്റെ കാരണം പറഞ്ഞ് മിനിഷ

  |

  സിനിമ എന്നത് ഗ്യാരണ്ടികളില്ലാത്തൊരു ഇടമാണ്. ഇന്നത്തെ താരം നാളെ എല്ലാവരാലും വിസ്മരിക്കപ്പെടും. ഇന്ന് ആരുമാറിയാത്ത ഒരാള്‍ നാളെ പൊടുന്നനെ താരമായി ഉയരും. ഒരു കഥാപാത്രമോ സിനിമയോ മതിയാകും ഒരാളുടെ കരിയറിനെ മാറ്റി മറിക്കാന്‍. ഒടിടിയുടെ വരവോടെ പലരും നേടിയ സ്വീകാര്യതയും വിജയുമൊക്കെ നമ്മുടെ മുന്നിലുണ്ട്.

  അതീവഗ്ലാമറസായി സോണിക ഗൗഡ; കിടിലന്‍ ഫോട്ടോഷൂട്ട് കാണാം

  അങ്ങനെ ഒരുകാലത്ത് വലിയ പ്രതീക്ഷയായിരുന്ന എന്നാല്‍ പിന്നീട് എല്ലാവരുടേയും കാഴ്ചകളില്‍ നിന്നും മറയുകയും ചെയ്ത താരാണ് മിനിഷ ലാമ്പ. രണ്‍ബീര്‍ കപൂറിന്റെ നായികയായിരുന്ന മിനിഷ വലിയ താരമാകുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമാലോകത്തു നിന്നും അകന്നു പോയിരിക്കുകയാണ് മിനിഷ. ഇതിനിടെ 2015ല്‍ റയാന്‍ താമിനെ വിവാഹം കഴിക്കുകയും ചെയ്തു.

  2015ല്‍ വിവാഹിതയായ മിനിഷ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ വേര്‍പിരിയുകയാണെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വേര്‍പിരിയലിന്റെ ഔദ്യോഗിക കടമ്പകളെല്ലാം കഴിഞ്ഞതായി മിനിഷ അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തില്‍ സംഭവിച്ചത് എന്താണെന്ന് മിനിഷ മനസ് തുറന്നിരിക്കുകയാണ്. നവഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മിനിഷ മനസ് തുറന്നത്.

  സന്തോഷത്തോടെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നാണ് മിനിഷ പറയുന്നത്. മുമ്പ് വിവാഹ മോചനത്തെ മോശമായിട്ടായിരുന്നു സമൂഹം കണ്ടിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല. സ്ത്രീകള്‍ കൂടുതലും മറ്റുള്ളവരെ ആശ്രയിക്കാത്തവരും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരുമാണെന്നും മിനിഷ അഭിപ്രായപ്പെട്ടു. നേരത്തെ സ്ത്രീകള്‍ മാത്രമായിരുന്നു ഒരു ബന്ധത്തിന്റെ ഭാരം മുഴുവന്‍ ചുമന്നിരുന്നത്. അതിനാല്‍ തന്നെ എല്ലാ ത്യാഗങ്ങളും അവരുടെ ഉത്തരവാദിത്തമായിരുന്നു. എ്ന്നാല്‍ ഇന്ന് സന്തോഷമില്ലെങ്കില്‍ ആ ബന്ധം വേണ്ടെന്ന് വച്ച് ഇറങ്ങി പോകാനുള്ള അവകാശമുണ്ടെന്ന് സ്ത്രീകള്‍ തിരിച്ചറിഞ്ഞുവെന്നും മിനിഷ പറഞ്ഞു.

  സ്ത്രീകളെ അവരുടെ ബന്ധങ്ങളുടേയോ പങ്കാളിയുടെ മാത്രം പേരില്‍ അറിയുന്നത് നിര്‍ഭാഗ്യമാണെന്നും മിനിഷ പറഞ്ഞു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ പതുക്കെയെങ്കിലും മാറുന്നുണ്ടെന്ന് താരം പറഞ്ഞു. ഡിവോഴ്‌സ് എന്നത് എളുപ്പമല്ല, പക്ഷെ ഒരു ബന്ധം ടോക്‌സിക് ആകുമ്പോള്‍ ഇറങ്ങി പോകുന്നതാണ് നല്ലത്. വിവാഹവും റിലേഷന്‍ഷിപ്പുമൊക്കെ നിങ്ങളുടെ ജീവിതത്തിലെ പ്രധാന ഭാഗമായിരിക്കും പക്ഷെ അത് മാത്രമാകരുത് നിങ്ങളുടെ ജീവിതം എന്നും താരം കൂട്ടിച്ചേര്‍ത്തു.

  Mammootty-Sulfath Love Story | FilmiBea Malayalam

  2005ല്‍ പുറത്തിറങ്ങിയ യഹാന്‍ ആയിരുന്നു മിനിഷയുടെ ആദ്യ സിനിമ. പിന്നീട് റോക്കി, ഹണിമൂണ്‍ ട്രാവല്‍സ്, ബച്ച്‌ന എ ഹസീനോ, കിഡ്‌നാപ്പ്, തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. 2017ല്‍ പുറത്തിറങ്ങഇയ ഭൂമിയാണ് അ്‌വസാനം മിനിഷ അഭിനയിച്ച സിനിമ. ഇതിനിടെ താരം ടെലിവിഷനിലും ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസ് ഹിന്ദി സീസണ്‍ 8ലെ മത്സരാര്‍ത്ഥിയായിരുന്നു മിനിഷ. ബിഗ് ബോസ് വീട്ടില്‍ 42 ദിവസം പിന്നിട്ട ശേഷമാണ് പുറത്താകുന്നത്. ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിലേക്കൊരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് ഇപ്പോള്‍ മിനിഷ.

  Read more about: minissha lamba
  English summary
  Relationship Was Toxic, Minissha Lamba Opens Up The Reason Behind Her Divorce With Ryan Tham, Read More In Malayalam Here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X