Just In
- 2 hrs ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 3 hrs ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 4 hrs ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 4 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഷാരൂഖും താപ്സിയും ആദ്യമായി ഒരുമിക്കുന്നു; താരസംഗമം രാജ്കുമാര് ഹിറാനി ചിത്രത്തില്‍
2018 തീയേറ്ററുകളിലെത്തിയ സീറോയുടെ പരാജയത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഷാരൂഖ് ഖാന്. ബോളിവുഡിന്റ കിങ് ഖാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന് പഠാനിലൂടെ തിരിച്ചുവരാനിരിക്കുകയാണ്. ഇതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ ആരാധകര്‍. എന്നാല്‍ ഇതിനിടെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി ആരാധകരെ തേടിയെത്തിയിട്ടുണ്ട്.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാരൂഖ് ഖാനും താപ്സി പന്നുവും ആദ്യമായി ഒരുമിക്കുകയാണ്. രാജ്കുമാര് ഹിറാനിയുടെ പേരിടാത്ത ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സോഷ്യല്‍ കോമഡി ഡ്രാമയായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ താപ്സി പ്രധാന വേഷത്തിലെത്തിയ ബദ്ല നിര്‍മ്മിച്ചത് ഷാരൂഖ് ആയിരുന്നു.
രാജ്കുമാര് ഹിറാനിയുടെ ചിത്രത്തില്‍ പഞ്ചാബില്‍ നിന്നുമുള്ള കുടിയേറ്റക്കാരനായാണ് ഷാരൂഖ് എത്തുന്നതെന്നും ചിത്രത്തിന്റെ കഥ നടക്കുന്നത് കാനഡയിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉടനെ തന്നെ പ്രഖ്യാപനം നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബോളിവുഡിന്റെ സ്വന്തം കിങ് ഖാന് തിരിച്ചുവരവില്‍ വ്യത്യസ്തമായ ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റി്പ്പോര്‍ട്ടുകള്‍ പറയുന്നത്. ബോളിവുഡിലെ നായികമാരില്‍ വേറിട്ടൊരു ഇടം നേടിയിട്ടുണ്ട് താപ്സി. സ്വന്തമായൊരു ആരാധകവൃന്ദത്തേയും താപ്സി നേടിയിട്ടുണ്ട്. ഷാരൂഖും താപ്സിയും കൈകോര്‍ക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വര്‍ധിക്കുകയാണ്.
എന്തൊരു ഭാഗി, എന്തൊരഴക്; സ്റ്റൈലിഷ് ലുക്കില്‍ ശില്‍പ്പ ഷെട്ടി
നിലവില്‍ സിദ്ധാര്‍ത്ഥ് ആനന്ദ് ചിത്രം പഠാനിലാണ് ഷാരൂഖ് അഭിനയിക്കുന്നത്. ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ഷാരൂഖും ദീപികയും ഇത് നാലാമത്തെ സിനിമയിലാണ് ഒരുമിച്ച് അഭിനയിക്കുന്നത്. അതേസമയം, കൈനിറയെ ചിത്രങ്ങളാണ് താപ്സിക്കുള്ളത്.
ലൂപ്പ് ലപ്പേട്ട, ദൊബാര, രഷ്മി റോക്കറ്റ്, ശബാഷ് മിത്തു തുടങ്ങിയ ചിത്രങ്ങളാണ് താപ്സിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. സ്കാം 1992ലൂടെ താരമായി മാറിയ പ്രതീക് ഗാന്ധിയോടൊപ്പം അഭിനയിക്കുന്ന വോ ലഡ്കി ഹേ കഹാന്‍ ആണ് മറ്റൊരു പുതിയ ചിത്രം. ഈ ചിത്രത്തില്‍ താപ്സി പോലീസ് ഉദ്യോഗസ്ഥയായാണ് എത്തുന്നത് എ്ന്നാണ് സൂചനകള്‍.