For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേറെ ആരേയും ചുംബിക്കണ്ട എന്ന് സെയ്ഫ് പറയാന്‍ കാരണം കരീന-അക്ഷയ് ചുംബന രംഗമോ? താരത്തിന്റെ മറുപടി

  |

  ഓണ്‍ സ്‌ക്രീനിലെ ചുംബന രംഗങ്ങള്‍ എന്നും ചര്‍ച്ചയാകാറുള്ള വിഷയമാണ്. സദാചാരവാദികളുടെ വിമര്‍ശനങ്ങളും സിനിമാപ്രേമികളുടെ കയ്യടിയുമൊക്കെ ചുംബന രംഗങ്ങള്‍ക്ക് ലഭിക്കാറുണ്ട്. ചുംബന രംഗത്തിന്റേ പേരില്‍ മോശപ്പെട്ടവരായി ചിത്രീകരിക്കപ്പെട്ടവരുമുണ്ട്. വിവാഹത്തോടെ ചുംബന രംഗം ചെയ്യില്ലെന്ന് തീരുമാനിച്ച താരങ്ങളും ബോളിവുഡിലുണ്ട്. അക്കൂട്ടത്തില്‍ രണ്ടുപേരാണ് സെയ്ഫ് അലി ഖാനും കരീന കപൂറും.

  Also Read: ഇത്രയുമായിട്ടും നാണമാവുന്നില്ലേ? ഷാരൂഖ് ഖാന്റെ മകന്റെ പുറകേ നടന്ന് അനന്യ, അവഗണിച്ച് താരപുത്രന്‍ ആര്യന്‍ ഖാനും

  ബോളിവുഡിലെ താരദമ്പതിമാരാണ് കരീനയും സെയ്ഫും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ പങ്കാളിയല്ലാതെ മറ്റൊരാളുമായി ചുംബന രംഗം ചെയ്യില്ലെന്നാണ് സെയ്ഫിന്റേയും കരീനയുടേയും തീരുമാനം. വിവാഹത്തിന് മുമ്പായിരുന്നു ഇരുവരും ആ തീരുമാനത്തിലേക്ക് എത്തിയത്.

  Kareena Kapoor

  തുടക്കത്തില്‍ പക്ഷെ ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കുന്നതിനോട് സെയ്ഫിനും കരീനയ്ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് അവരുടെ തീരുമാനം മാറുകയായിരുന്നു. ഇതിനുണ്ടായ കാരണം ഒരിക്കല്‍ സെയ്ഫും കരീനയും വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ വിവാഹത്തിനൊക്കെ മുമ്പ് കോഫി വിത്ത് കരണില്‍ ഒരുമിച്ച് എത്തിയപ്പോഴാണ് സെയ്ഫും കരീനയും മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  രണ്ടു പേരും ഓണ്‍ സ്‌ക്രീനില്‍ മറ്റൊരാളെ ചുംബിക്കുന്നത് എന്നെങ്കിലും പ്രശ്‌നമായി തോന്നിയിട്ടുണ്ടോ എന്നായിരുന്നു കരണ്‍ ജോഹര്‍ സെയ്ഫിനോടും കരീനയോടും ചോദിച്ചത്. തങ്ങള്‍ ആ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് കരീന പറഞ്ഞത്. 2009 ല്‍ പുറത്തിറങ്ങിയ തന്റെ സിനിമയായ കമ്പക്ക്ത് ഇഷ്ഖിന്റെ ട്രയല്‍ ഷോയ്ക്ക് മുമ്പ് തന്നെ താന്‍ സെയ്ഫിന് ചിത്രത്തിലെ ചുംബന രംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കരീന പറയുന്നുണ്ട്.

  ''ഞങ്ങള്‍ എന്തു ചെയ്യുന്നുവെന്നതില്‍ ഞങ്ങള്‍ പരസ്പരം സുതാര്യതയുള്ളവരാണ്. സിനിമയില്‍ എന്താണുള്ളതെന്ന് ഞാന്‍ നേരത്തേ തന്നെ അവനോട് പറഞ്ഞിരുന്നു. ഇത് നിന്റെ ജോലിയാണ് എന്നായിരുന്നു അവന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഞങ്ങള്‍ സംസാരിക്കുകയും സ്‌ക്രീനില്‍ ചുംബിക്കേണ്ട എന്ന് തീരുമാനിക്കുകയുമായിരുന്നു'' എന്നാണ് കരീന പറഞ്ഞത്. ആ സമ്മര്‍ദ്ദം വേണ്ട എന്നായിരുന്നു കരീന പറഞ്ഞത്.

  Also Read: ഇവരൊക്കെ നശിക്കാന്‍ കാരണം സണ്ണി ലിയോണ്‍; പോണ്‍ താരത്തെ അംഗീകരിച്ചതിന്റെ ഫലം!

  പിന്നാലെ താന്‍ സ്‌ക്രീനില്‍ ചെയ്ത ഏറ്റവും മോശം ചുംബനം റാണി മുഖര്‍ജിയുമായി ഹം തും എന്ന ചിത്രത്തിലാണെന്നും സെയ്ഫ് വെളിപ്പെടുത്തുന്നുണ്ട്. മുഴുവനുമായി ചെയ്യാന്‍ പറ്റില്ലെങ്കില്‍ ചെയ്യാന്‍ നില്‍ക്കരുതെന്നായിരുന്നു സെയ്ഫ് പറഞ്ഞത്. ലവ് മേക്കിംഗ് ഒരു കലയാണെന്നാണ് സെയ്ഫ് പറയുന്നത്. പിന്നാലെ കരീനയും കരണും ചേര്‍ന്ന് സെയ്ഫിനെ ലവ് ആജ് കലില്‍ ദീപികയുമായുള്ള ചുംബന രംഗത്തിന്റെ പേരും പറഞ്ഞ് കളിയാക്കുകയും ചെയ്യുന്നുണ്ട്.

  kareena

  എന്നാല്‍ അതൊരു ചെറിയ ചുംബനം മാത്രമായിരുന്നുവെന്നാണ് സെയ്ഫ് പറഞ്ഞത്. പക്ഷെ കമ്പക്ത് ഇഷ്ഖിലെ ചുംബനം എഡിറ്റ് ചെയ്തത് നന്നായെന്നും അല്ലായിരുന്നുവെങ്കില്‍ താന്‍ ഇവിടെ ഇരിക്കുമായിരുന്നുവോ എന്ന് പോലും അറിയില്ലെന്നും സെയ്ഫ് പറഞ്ഞു. അതില്‍ തര്‍ക്കിക്കാനില്ലെന്നായിരുന്നു കരീനയുടെ മറുപടി. എന്തായാലും പിന്നീട് കരീനയോ സെയ്‌ഫോ ഇന്നുവരെ ഓണ്‍ സ്‌ക്രീനില്‍ മറ്റൊരു താരത്തെ ചുംബിച്ചിട്ടില്ല.

  ബോളിവുഡിലെ സ്റ്റാര്‍ കപ്പിളായ സെയ്ഫും കരീനയും പ്രണയത്തിലാകുന്നത് ടഷന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു. അഞ്ച് വര്‍ഷത്തോളം ലിവിംഗ് ടുഗദറിലായിരുന്നു ഇരുവരും. പിന്നീടാണ് കല്യാണം കഴിക്കുന്നത്. രണ്ട് മക്കളാണ് താരദമ്പതികള്‍ക്കുള്ളത്. തൈമുര്‍ അലി ഖാന്‍ ആണ് മൂത്ത മകന്‍. ജഹാംഗീര്‍ അലി ഖാന്‍ ആണ് രണ്ടാമത്തെ മകന്‍.

  വിവാഹ ശേഷം നടിമാര്‍ അഭിനയം നിര്‍ത്തുകയോ ചെറിയ റോളുകളിലേക്ക് ഒതുങ്ങുകയോ ചെയ്യുന്ന പതിവ് തെറ്റിച്ച താരമാണ് കരീന കപൂര്‍. രണ്ട് കുട്ടികളുടെ അമ്മയായ ശേഷവും ബോളിവുഡിലെ സൂപ്പര്‍ നായികയായി തുടരുകയാണ് കരീന. ആമിര്‍ ഖാനൊപ്പം അഭിനയിച്ച ലാല്‍ സിംഗ് ഛദയാണ് കരീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിക്രം വേദയാണ് സെയ്ഫിന്റെ അവസാനം ഇറങ്ങിയ സിനിമ.

  English summary
  Saif Ali Khan And Kareena Kapoor Decided To Not Kiss Anyone Else Onscreen After This
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X