For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരീനയെ കല്യാണം കഴിക്കും മുമ്പ് ആദ്യ ഭാര്യയ്ക്ക് സെയ്ഫിന്റെ കത്ത്; മകളെ ഇരുത്തി തുറന്നു പറച്ചില്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. ക്രിക്കറ്റ് താരമായ അച്ഛന്റേയും നടിയായ അമ്മയുടേയും മകനായിട്ടായിരുന്നു സെയ്ഫിന്റെ ജനനം. അമ്മയുടെ വഴിയായിരുന്നു സെയ്ഫ് തിരഞ്ഞെടുത്തത്. ആ തീരുമാനം പിഴച്ചില്ല. ഇന്ന് ബോളിവുഡിലെ മുന്‍നിര താരമാണ് സെയ്ഫ് അലി ഖാന്‍. സിനിമ പോലെ തന്നെ സെയ്ഫിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്.

  Also Read: എന്റെ ജീവിതത്തെ നിയന്ത്രിക്കാന്‍ വരരുത്! സിനിമാ ബന്ധമില്ലാത്തെ കുടുംബത്തെക്കുറിച്ച് രശ്മിക

  സൂപ്പര്‍ താരമായ കരീന കപൂറാണ് സെയ്ഫിന്റെ ഭാര്യ. താരദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. ആരാധകര്‍ക്ക് കപ്പിള്‍ ഗോള്‍സ് സമ്മാനിച്ചു കൊണ്ട് സെയ്ഫും കരീനയും ബോളിവുഡിലെ നിറ സാന്നിധ്യമായി തുടരുകയാണ്. സെയ്ഫിന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റേയും മകളാണ് യുവനടി സാറ അലി ഖാന്‍. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ സാറ ബോളിവുഡിലൊരു ഇടം നേടിയെടുത്തിരുന്നു.

  ഒരിക്കല്‍ കോഫി വിത്ത് കരണില്‍ സെയ്ഫും സാറയും ഒരുമിച്ചെത്തിയിരുന്നു. പൊതുവെ വെട്ടിത്തുറന്ന് സംസാരിക്കുന്ന ശീലക്കാരാണ് സെയ്ഫും സാറയും. അതുകൊണ്ട് തന്നെ കോഫി വിത്ത് കരണ്‍ പോലൊരു ഷോ ഇരുവരുടേയും തുറന്നു പറച്ചിലുകള്‍ക്ക് ചേര്‍ന്ന വേദിയായിരുന്നു. തന്റെ ആദ്യ ഭാര്യ അമൃത സിംഗിനെക്കുറിച്ചും രണ്ടാം ഭാര്യ കരീന കപൂറിനെക്കുറിച്ചും ഷോയില്‍ വച്ച് സെയ്ഫ് മനസ് തുറന്നിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ശരിക്കും വെള്ളം പോലെയാണ് മമ്മൂക്ക; സെറ്റിൽ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും നിർത്തും; അനുഭവം പങ്കുവച്ച് ഗ്രേസ്

  കരീന കപൂറിന്റെ വളരെ അടുത്ത സുഹൃത്താണ് കോഫി വിത്ത് കരണിന്റെ അവതാരകനായ കരണ്‍ ജോഹര്‍. കരീനയുമായുള്ള വിവാഹത്തിന് മുമ്പായി താന്‍ മുന്‍ ഭാര്യ അമൃത സിംഗിനൊരു കത്തെഴുതിയിരുന്നുവെന്നാണ് ഷോയില്‍ വച്ച് സെയ്ഫ് കരണിനോട് വെളിപ്പെടുത്തിയത്. തങ്ങള്‍ പുതിയ ജീവിതത്തിലേക്ക് കടക്കും മുമ്പ് അമൃതയ്ക്ക് ആശംസ അറിയിക്കുന്നതിനായിരുന്നു സെയ്ഫ് കത്തെഴുതിയത്. കത്ത് അമൃതയ്ക്ക് കൈമാറും മുമ്പ് തന്റെ വധു കരീനയ്ക്കത് വായിക്കാന്‍ നല്‍കുകയും ചെയ്തിരുന്നു സെയ്ഫ്.

  കരീനയും തന്റെ ആശയത്തിനൊപ്പം നിന്നുവെന്നും അമൃതയ്ക്ക് കത്ത് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് സെയ്ഫ് അലി ഖാന്‍ പറയുന്നത്. അതേസമയം അച്ഛന്റെ കല്യാണത്തിന് തന്നെ തയ്യാറാക്കിയത് അമ്മ അമൃതയായിരുന്നുവെന്നാണ് സാറ പറഞ്ഞത്. വിവാഹ വാര്‍ത്ത അറിഞ്ഞതും ഡിസൈനറെ വിളിച്ചതും തനിക്കുള്ള വസ്ത്രം മനോഹരമായിരിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തത് അമ്മയായിരുന്നുവെന്നാണ് സാറ പറയുന്നത്.

  Also Read: സംവിധായകൻ ഷോട്ട് പറയുമ്പോൾ ലിപ്സ്റ്റിക് ഇട്ട് കണ്ണാടി നോക്കൽ; ആ നടിയെ പാഠം പഠിപ്പിച്ചെന്ന് മുകേഷ്


  അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ 2018 ഡിസംബര്‍ ഏഴിനായിരുന്നു സാറയുടെ ബോളിവുഡ് എന്‍ട്രി. കേദാര്‍നാഥ് ആയിരുന്നു ആദ്യത്തെ സിനിമ. സിനിമ വിജയമായില്ലെങ്കിലും സാറയുടെ പ്രകടനം ശ്രദ്ധ നേടി. അധികം വൈകാതെ തന്നെ ബോളിവുഡിലൊരു ഇടം നേടിയെടുക്കാന്‍ സാറയ്ക്ക് സാധിച്ചു. അത്രംഗി രേയാണ് സാറയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  കരീനയ്ക്കും സെയ്ഫിനും രണ്ട് മക്കളാണുള്ളത്. തൈമുര്‍ അലി ഖാന്‍ ആണ് മൂത്ത മകന്‍. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് രണ്ടാമത്തെ മകന്റെ പേര്. അതേസമയം സെയ്ഫിന്റേയും അമൃതയുടേയും മകന്‍ ഇബ്രാഹിം അലി ഖാനും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. താരുപത്രന്‍ ഇപ്പോള്‍ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സഹ സംവിധായകനായി പ്രവര്‍ത്തിക്കുകയാണ്.

  വിക്രം വേദയാണ് സെയ്ഫിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹൃത്വിക് വിജയ് സേതുപതിയുടെ വേഷത്തിലെത്തിയ റീമേക്കില്‍ മാധവന്റെ വേഷമാണ് സെയ്ഫ് അവതരിപ്പിച്ചത്. ആദിപുരുഷ് ആണ് സെയ്ഫിന്റെ പുറത്തിറങ്ങാനുള്ള പുതിയ സിനിമ.

  English summary
  Saif Ali Khan On Sending A Letter To Amrita Singh Before Marrying Kareena Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X