For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും മോശം അവസ്ഥ! മക്കളോട് അച്ഛനും അമ്മയും പിരിഞ്ഞെന്ന് പറഞ്ഞത് എങ്ങനെയെന്ന് സെയ്ഫ്‌

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. നടിയായ അമ്മയുടേയും ക്രിക്കറ്റ്താരമായ അച്ഛന്റേയും മകനായി ജനിച്ച സെയ്ഫ് തിരഞ്ഞെടുത്തത് സിനിമയായിരുന്നു. തുടക്കത്തില്‍ ചോക്ലേറ്റ് ബോയ് ഇമേജില്‍ പെട്ടുപോയെങ്കിലും പിന്നീട് വില്ലനായും നെഗറ്റീവ് ഷെയ്ഡുള്ള നായകനായുമെല്ലാം അഭിനയിച്ചു തകര്‍ത്തുകൊണ്ട് ബോളിവുഡിലെ ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു സെയ്ഫ് അലി ഖാന്‍.

  Also Read: 'ഞാൻ മരിച്ചു പോവുമെന്നാണ് കരുതിയത്'; വിവാഹ മോചനത്തിന് പിന്നാലെ സമാന്ത പറഞ്ഞത്

  സെയ്ഫിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. തന്നേക്കാള്‍ വലിയ താരവും തന്നേക്കാള്‍ പതിനൊന്ന് വയസ് കൂടുതലുമുണ്ടായിരുന്നു അമൃത സിംഗിനെയായിരുന്നു സെയ്ഫ് ആദ്യം വിവാഹം കഴിച്ചത്. തന്റെ കരിയറിന്റെ എറ്റവും മികച്ച സമയത്തായിരുന്നു അമൃത സെയ്ഫിനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. 13 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരും പിരിയാന്‍ തീരുമാനിക്കുന്നത്.

  സെയ്ഫിനും അമൃതയ്ക്കും രണ്ട് മക്കളാണുള്ളത്. മകള്‍ സാറ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തി. മകന്‍ ഇബ്രാഹിമും തന്റെ അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ്. താനും അമൃതയും പിരിയുകയാണെന്ന വാര്‍ത്ത മക്കളോട് പങ്കുവച്ചതിനെക്കുറിച്ച് ഒരിക്കല്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് തുറന്ന് പറയുന്നുണ്ട്.

  ''ഈ ലോകത്തിലെ ഏറ്റവും മോശം അവസ്ഥയാണത്. മറ്റൊന്നായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ഇന്നും ആഗ്രഹിക്കുന്നുണ്ട്. ഞാന്‍ ഒരിക്കലും ഇതുമായി പൊരുത്തപ്പെടുമെന്ന് തോന്നുന്നില്ല. ജീവിതത്തില്‍ ചിലതൊക്കെ ശരിയായി വരണമെന്നില്ല. ഞാന്‍ അന്ന് ചെറുപ്പമായിരുന്നുവെന്നും തെറ്റ് പറ്റാമെന്നും സ്വയം പറയും. മാതാപിതാക്കളെ ഒന്നായാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ അവരും ഓരോ വ്യക്തികളാണ്'' സെയ്ഫ് പറയുന്നു.

  '' എല്ലാ കുട്ടികളും നല്ലൊരു അന്തരീക്ഷം അര്‍ഹിക്കുന്നുണ്ട്. ജീവിതം മനോഹരമാണ്. പരാതിപ്പെട്ട് ഇരുന്നിട്ട് കാര്യമില്ല. ചിലപ്പോഴൊക്കെ, അച്ഛനും അമ്മയും ഒരുമിച്ചില്ലാത്തതാകും നല്ലത്. നല്ലൊരു വീട് എന്നത് നല്ല അന്തരീക്ഷമാണ്. അതാണ് കുട്ടികളുമായി പങ്കുവെക്കേണ്ടത്.'' എന്നും സെയ്ഫ് പറയുന്നുണ്ട്. തങ്ങളുടെ തീരുമാനത്തെ മക്കള്‍ അംഗീകരിക്കുകയായിരുന്നുവെന്നാണ് സെയ്ഫ് പറയുന്നത്.

  അമൃതയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷമാണ് സെയ്ഫ് കരീന കപൂറുമായി പ്രണയത്തിലാകുന്നത്. സെയ്ഫിന്റെ ആദ്യ വിവാഹത്തിലെ മക്കളുമായും കരീനയ്ക്ക് നല്ല അടുപ്പമാണുള്ളത്. കരീനയുടേയും സെയ്ഫിന്റേയും മക്കളായ തൈമുറും ജേഹുമായും സാറയും ഇബ്രാഹമും നല്ല അടുപ്പത്തിലാണ്. കുടുംബത്തിലെ പരിപാടികളിലെല്ലാം തന്നെ സാറയും ഇബ്രാഹിമും സ്ഥിരം സാന്നിധ്യമാണ്. ഈയ്യടുത്ത് സെയ്ഫിനും കരീനയ്ക്കുമൊപ്പം സാറ വിദേശയാത്രയും നടത്തിയിരുന്നു.


  ''എന്റെ അച്ഛന്‍ കരീനയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞതും ഞാനും അമ്മയും പോയി ജ്വല്ലറികള്‍ പുറത്തെടുത്തു. ഏത് കമ്മലാണ് ഇടുക എന്നായിരുന്നു ചിന്ത. അമ്മ അബുവിനേയും സന്ദീപിനേയും വിളിച്ച് സെയ്ഫ് കല്യാണം കഴിക്കുകയാണെന്നും സാറയ്ക്കായിരിക്കും ഏറ്റവും മനോഹരമായ ലെഹങ്ക വേണ്ടതെന്നും പറഞ്ഞു'' എന്നാണ് തന്റെ അച്ഛന്റെ കല്യാണത്തെക്കുറിച്ച് ഒരിക്കല്‍ സാറ പറഞ്ഞത്.

  ''ഞാന്‍ എപ്പോഴും സെയ്ഫിനോടും സാറയോടും ഇബ്രാഹിമിനോടു പറഞ്ഞിട്ടുള്ളത് എനിക്കവരുടെ സുഹൃത്ത് ആകാനേ പറ്റുള്ളൂവെന്നാണ്. അമ്മായാകാന്‍ ആകില്ല. അവരെ നന്നായി വളര്‍ത്തിയൊരു അമ്മയുണ്ട്. ഞാന്‍ അവരുടെ സുഹൃത്താണ്. എന്നെയോ എന്റെ ഉപദേശമോ അവര്‍ക്ക് എപ്പോള്‍ ആവശ്യം വന്നാലും ഞാന്‍ കൂടെ തന്നെയുണ്ടാകും'' എന്നായിരുന്നു കരീന കപൂര്‍ സാറയേയും ഇബ്രാഹിമിനേയും കുറിച്ച് പറഞ്ഞത്.

  അതേസമയം സെയ്ഫിന്റെ പുതിയ സിനിമ അണിയറയില്‍ പുരോഗമിക്കുകയാണ്. തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് സെയ്ഫ് അഭിനയിക്കുന്നത്. തമിഴില്‍ മാധവന്‍ അവതരിപ്പിച്ച വേഷമാണ് ഹിന്ദിയില്‍ സെയ്ഫ് അവതരിപ്പിക്കുന്നത്. ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ. സാറയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ അത് രംഗി രേ ആയിരുന്നു. ഇബ്രാഹിമും അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്.

  English summary
  Saif Ali Khan Revealed How He Told His Kids That He And Amrita Are Seperating
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X