»   » വിക്രം വേദ ഹിന്ദിയിലേക്ക്... താല്പര്യം അറിയിച്ച് സൂപ്പര്‍ താരത്തിന്റെ നിര്‍മാണ കമ്പനി

വിക്രം വേദ ഹിന്ദിയിലേക്ക്... താല്പര്യം അറിയിച്ച് സൂപ്പര്‍ താരത്തിന്റെ നിര്‍മാണ കമ്പനി

By: Karthi
Subscribe to Filmibeat Malayalam

വിജയ് സേതുപതി, മാധവന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ തമിഴ് ചിത്രം വിക്രം വേദ മികച്ച പ്രതികരണം നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. പുഷ്‌കര്‍-ഗായത്രി എന്ന സംവിധായിക ദമ്പതികള്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയിരുന്നു. ജൂലൈ 21ന് തിയറ്ററിലെത്തിയ ചിത്രം കേരളത്തിലും മികച്ച പ്രതികരണം നേടിയിരുന്നു. തമിഴ്‌നാട്ടില്‍ ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുകയാണ്. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ബോളിവുഡിലേക്കും റീമേക്ക് ചെയ്യുന്നതായാണ് വിവരം.

തിലകനേക്കുറിച്ച് മമ്മൂട്ടി പറഞ്ഞ ആ വാക്കുകള്‍ വേദനിപ്പിച്ചത് ആരെ? പ്രതീക്ഷിച്ചിരിക്കില്ല ഈ മറുപടി!

മഞ്ജുവാര്യര്‍ ആരെയാണ് ഭയക്കുന്നത്? ജയിലില്‍ കിടക്കുന്ന ദിലീപിനേയോ, പുറത്തുള്ള ഫാന്‍സിനേയോ?

vikram vedha

വിക്രം വേദ ബോളിവുഡില്‍ റീമേക്ക് ചെയ്യുന്നതിന് താല്പര്യം പ്രകടിപ്പിച്ച് ഷാരുഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് വിക്രം വേദയുടെ നിര്‍മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസിനെ സമീപിച്ചതായാണ് വിവരം. എന്നാല്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം ആര്‍ക്കും വിറ്റിട്ടില്ലെന്ന് വൈ നോട്ട് സ്റ്റുഡിയോസ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എങ്കിലും റിമേക്കില്‍ ഷാരുഖ് ഖാനുമായി സഹകരിക്കുന്നതില്‍ എതിര്‍പ്പൊന്നും അവരില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

വിക്രം എന്ന പോലീസ് ഉദ്യോഗസ്ഥനും വേദ എന്ന ഗ്യാങ്‌സ്റ്ററും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് വിക്രം വേദ. ഒരു കഥ സൊല്ലട്ടുമാ സാര്‍ എന്ന് പറഞ്ഞെത്തിയ വേദ പ്രേക്ഷകരുടെ ഹൃദയത്തിലാണ് ഇടം നേടിയത്. പതിവ് ഗ്യാങ്സ്റ്റര്‍ സിനിമകളുടെ ശൈലികളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു പുഷ്‌കര്‍-ഗായത്രി വിക്രം വേദ ഒരുക്കിയത്.

English summary
Shah Rukh Khan likely to star in the Hindi version of Vikram Vedha.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam