For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മദ്യപിച്ച് വെളിവില്ലാതെ കങ്കണ എന്റെ മുറിയിലേക്ക് വന്നു; ആ രാത്രി നടന്നത് തുറന്ന് പറഞ്ഞ് ഹൃത്വിക്‌

  |

  ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്. ഓണ്‍ സ്‌ക്രീനില്‍ തന്റെ അഭിനയമികവ് കൊണ്ട് കയ്യടി നേടിയ കങ്കണ ഓഫ് സ്‌ക്രീനില്‍ തന്റെ പ്രസ്താവനകളിലൂടെ നിരന്തരം വിവാദത്തില്‍ പെടാറുണ്ട്.കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ വിവാദങങ്ങളിലൊന്നായിരുന്നു നടന്‍ ഹൃത്വിക് റോഷനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍. താനും ഹൃത്വിക്കും പ്രണയത്തിലായിരുന്നുവെന്നും ഹൃത്വിക് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് ഒരിക്കല്‍ കങ്കണ റണാവത് നടത്തിയ ആരോപണം.

  Also Read: ഷൈൻ അഭിമുഖങ്ങളിൽ കാണുന്നത് പോലെ അല്ല; നടന്റെ പെരുമാറ്റത്തെക്കുറിച്ച് നിർമാതാവ്

  സംഭവത്തില്‍ ഹൃത്വിക് കങ്കണയ്‌ക്കെതിരെ നിയമനടപടി വരെ സ്വീകരിക്കുകയുണ്ടായി. ഏറെ നാളത്തെ വാര്‍ത്തകള്‍ക്കും ബഹളങ്ങള്‍ക്കുമൊടുവിലാണ് ഹൃത്വിക് റോഷന്‍ സംഭവത്തില്‍ പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഹൃത്വിക്കിന്റെ പ്രതികരണം. കങ്കണയുമായി തനിക്ക് പ്രൊഫഷണല്‍ ബന്ധം മാത്രമേയുള്ളൂവെന്നായിരുന്നു ഹൃത്വിക് പറഞ്ഞത്. പിന്നീട് താരം റിപ്പബ്ലിക് ടിവിയിലും പ്രതികരണവുമായി എത്തി.

  ''ആദ്യം തന്നെ പറയാം, ഞാനൊരു ഇരയല്ല. എന്നെക്കുറിച്ച് ഞാന്‍ അങ്ങനെ ചിന്തിക്കാന്‍ മാത്രമൊന്നുമുണ്ടായിട്ടില്ല. ഞാന്‍ എന്ത് പറഞ്ഞാലും അത് എനിക്കെതിരെ പ്രയോഗിക്കുമെന്നും പരാമവധി സത്യസന്ധമായിരിക്കണമെന്നും എനിക്കറിയാം. ഞാന്‍ ഇപ്പോള്‍ വളരെയധിം അസ്വസ്ഥനാണ്. ഞാന്‍ പ്രശ്‌നക്കാരനല്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും വഴക്കുണ്ടാക്കിയിട്ടില്ല. സ്ത്രീയുമായും പുരുഷനുമായും. എന്റെ വിവാഹ മോചനത്തില്‍ പോലും വഴക്കുണ്ടായിട്ടില്ല'' ഹൃത്വിക് പറയുന്നു.

  Also Read: വിവാഹം ഉടനുണ്ടാകുമോ!, മനസ് തുറന്ന് നിമിഷ; ആദ്യമായി അച്ഛന്റെയും സഹോദരന്റെയും ചിത്രം പങ്കുവച്ച് താരം

  ''എനിക്കറിയാം ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതില്‍ ഒട്ടും ഗ്രേസ് ഇല്ലെന്ന്. എന്റെ വ്യക്തിത്വത്തിന് സാക്ഷ്യം പറയുന്നതിലും ഞാന്‍ ശരിയാണെന്ന് പറയുന്നതിലും മറ്റൊരാളെ തെറ്റുകാരായി ചൂണ്ടിക്കാണിക്കുന്നതിലും ഒട്ടും തന്നെ ഗ്രേസ് ഇല്ലെന്ന് എിക്കറിയാം. അതുപോലെ തന്നെ എനിക്ക് ഭയവുമുണ്ട്. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. ഉറപ്പിച്ച് പറഞ്ഞാല്‍ എന്നെ അഹങ്കാരിയാക്കും'' എന്നും ഹൃത്വിക് പറയുന്നുണ്ട്. പിന്നാലെ താരം കങ്കണയുമായുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു.

  ''ഞാന്‍ അവളെ കാണുന്നത് 2008-2009 കാലത്താണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നില്ല. അവള്‍ വളരെയധികം പ്രൊഫഷണല്‍ ആണെന്നാണ് കരുതിയിരുന്നത്. കൈറ്റ്‌സില്‍ മാത്രമല്ല ക്രിഷിലും. ഒരു പരിധവരെ അവളില്‍ ഞാന്‍ അഭിമാനിച്ചിരുന്നു. ഡയലോഗുകളുമായി വന്ന്, എന്റെ സിനിമയ്ക്ക് തന്റെ പരാമവധി നല്‍കിയിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ ഒരാള്‍ നമ്മളുടെ സിനിമയ്ക്ക് പരമാവധി നല്‍കുമ്പോള്‍ അത് വളരെ വലുതാണ്. എനിക്കവളെക്കുറിച്ച് അഭിമാനം തോന്നി. ഞാന്‍ പലപ്പോഴായി അതവളോട് പറഞ്ഞിട്ടുണ്ട്. മണാലിയില്‍ വച്ച് എന്റെ സിനിമ കണ്ട് പ്രചോദനം തോന്നിയിട്ടുണ്ടെന്ന് അവള്‍ പറഞ്ഞിരുന്നു. ഞാനത് പ്രശംസയായി എടുക്കുകയും ചെയ്തു'' ഹൃത്വിക് പറയുന്നു.

  Also Read: അയൽക്കാരായി തുടങ്ങിയ സൗഹൃദം, ഇടയ്ക്കിടെ വീട്ടിലേക്ക് ക്ഷണിച്ചു; പ്രണയം തുടങ്ങിയതിനെക്കുറിച്ച് നിക്കി ​ഗൽറാണി


  ''ഞങ്ങള്‍ ജോര്‍ദാനില്‍ സിനിമയുടെ ചിത്രീകരണം കഴിഞ്ഞതിന്റെ പാര്‍ട്ടിയില്‍ ആയിരുന്നു. ഞാന്‍ മടങ്ങാന്‍ തയ്യാറാവുകയായിരുന്നു. അവള്‍ക്ക് സംസാരിക്കണമെന്ന് പറഞ്ഞു. എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. രാവിലെ സംസാരിക്കാമെന്ന് പറഞ്ഞു, റൂമിലേക്ക് പോയി. റൂം സര്‍വ്വീസിന് ഓര്‍ഡര്‍ ചെയ്തു. പെട്ടെന്ന് വാതിലില്‍ ശക്തിയായി മുട്ടുന്നത് കേട്ടു. ഞാന്‍ നോക്കാനായി പോയി, ഇത് നടക്കുന്നത് 2012 ലാണ്. അത് അവളായിരുന്നു. അവളുടെ നില ശരിയായിരുന്നില്ല. പാര്‍ട്ടിയായിരുന്നതിനാല്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു''.

  ''ഞാന്‍ എന്റെ അസിസ്റ്റന്റിനെ വിളിക്കുകയും അദ്ദേഹം വന്ന് അവളുടെ സഹോദരിയോട് വന്ന് അവളെ കൂട്ടിക്കൊണ്ടു പോകാന്‍ പറയുകയും ചെയ്തു. രംഗോലി വന്ന് എന്നോട് അവളെക്കുറിച്ച് മോശമായി ചിന്തിക്കരുതെന്ന് പറഞ്ഞു. അവള്‍ നല്ല പെണ്‍കുട്ടിയാണെന്ന് പറഞ്ഞത്. ഞാന്‍ അവളെ ജഡ്ജ് ചെയ്യുന്നില്ലെന്ന് ഞാനും പറഞ്ഞു'' എന്നാണ് ഹൃത്വിക് പറയുന്നത്.

  2013 ലാണ് കങ്കണ ഹൃത്വിക്കിനെതിരെ പരസ്യമായി രംഗത്തെത്തുന്നത്. എന്നാല്‍ താരം തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് കാണിച്ച് ഹൃത്വിക് പരാതി നല്‍കുകയായിരുന്നു. കങ്കണ തനിക്ക് നിരന്തരം ഇമെയില്‍ അയക്കുമായിരുന്നുവെന്നും താന്‍ ഒരിക്കല്‍ പോലും കങ്കണയെ ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്നുമാണ് ഹൃത്വിക് പറഞ്ഞത്. ഭയമൂലമാണ് താന്‍ ആദ്യമൊന്നും പ്രതികരിക്കാതിരുന്നതെന്നും എന്നാല്‍ കങ്കണ തന്നെ പരസ്യമായി രംഗത്തെത്തിയതോടെ മറ്റ് മാര്‍ഗ്ഗമില്ലാതെ നിയമനടപടി സ്വീകരിക്കുകയായിരുന്നുവെന്നും ഹൃത്വിക് പറയുന്നുണ്ട്.

  English summary
  She Came Drunk To My Room Says Hrithik Roshan About Kangana Ranaut In An Old Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X