twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിഷാദത്തിലായിരുന്ന ആ നാളുകളില്‍ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു, നടി പറയുന്നു!

    By Nimisha
    |

    ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടില്‍ വിഷാദ രോഗത്തിന് അടിമപ്പെടുന്നവരുണ്ട്. പലരും ഇത്തരത്തിലുള്ള കാര്യത്തെക്കുറിച്ച് തുറന്നുപറയാറില്ല. എന്നാല്‍ താന്‍ കടന്നുപോയ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ അഭിനേത്രിയായ ഇലിയാന ഡിക്രൂസ്.

    പ്രണവ് തന്നെയാണ് ആ നിര്‍ദേശം മുന്നോട്ട് വെച്ചത്.. അച്ഛനെ കടത്തിവെട്ടും ഇക്കാര്യത്തില്‍!പ്രണവ് തന്നെയാണ് ആ നിര്‍ദേശം മുന്നോട്ട് വെച്ചത്.. അച്ഛനെ കടത്തിവെട്ടും ഇക്കാര്യത്തില്‍!

    മമ്മൂട്ടിക്ക് 8 മാസത്തെ സമയം നല്‍കി പ്രിയദര്‍ശന്‍! കുഞ്ഞാലി മരക്കാരെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം!മമ്മൂട്ടിക്ക് 8 മാസത്തെ സമയം നല്‍കി പ്രിയദര്‍ശന്‍! കുഞ്ഞാലി മരക്കാരെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം!

    ഒന്നുകില്‍ ക്യാമറാമാനെ മാറ്റണം അല്ലെങ്കില്‍ എന്നെ, ഷാജി കൈലാസിന് മോഹന്‍ലാല്‍ നല്‍കിയ വെല്ലുവിളി!ഒന്നുകില്‍ ക്യാമറാമാനെ മാറ്റണം അല്ലെങ്കില്‍ എന്നെ, ഷാജി കൈലാസിന് മോഹന്‍ലാല്‍ നല്‍കിയ വെല്ലുവിളി!

    ലോക മാനസികാരോഗ്യത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടയിലാണ് ഇലിയ കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. കടുത്ത വിഷാദം ബാധിച്ചിരുന്ന ആ ദിനങ്ങളില്‍ ആത്മത്യയെക്കുറിച്ചായിരുന്നു കൂടുതല്‍ സമയവും ചിന്തിച്ചത്. ദീപിക പദുക്കോണ്‍ ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങള്‍ നേരത്തെ ഇത്തരമൊരവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

    വിഷാദരോഗത്തിലായിരുന്ന സമയം

    വിഷാദരോഗത്തിലായിരുന്ന സമയം

    കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന നാളുകളായിരുന്നു അത്. സ്വന്തം കാര്യങ്ങളുമായി മുന്നേറുന്നതിനിടയില്‍ ശരീരം പണിമുടക്കിയപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയത്. എല്ലാവരാലും സ്വീകരിക്കപ്പെടണം എന്നതായിരുന്നു അന്നത്തെ തന്റെ ആഗ്രഹം.

    ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു

    ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു

    വിഷാദ രോഗവുമായി പൊരുതുന്നതിനിടയില്‍ ഇടയ്ക്ക് ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ചിരുന്നു. എന്നാല്‍ സ്വയം അംഗീകരിച്ച് തുടങ്ങിയതോടെ ഇതില്‍ നിന്നും തനിക്ക് മുക്തി നേടാന്‍ കഴിഞ്ഞുവെന്ന് താരം പറയുന്നു. വിഷാദ രോഗവുമായി പോരാടാന്‍ തീരുമാനിച്ചപ്പോഴാണ് ശരിക്കും ആത്മവിശ്വാസം തോന്നിയത്.

    ചികിത്സ ആവശ്യമാണ്

    ചികിത്സ ആവശ്യമാണ്

    ശാരീരികപ്രവര്‍ത്തനങ്ങളുടെ സ്ഥിരത നഷ്ടപ്പെടുമ്പോഴാണ് വിഷാദം ബാധിക്കുന്നത്. ഇതിന് ചികിത്സ ആവശ്യമാണ്. ചികിത്സിക്കാതെ മാറുമെന്ന് വിചാരിച്ചിരിക്കുന്നത് നല്ലതല്ല. ശരീരത്തിന് പരിക്ക് പറ്റിയാല്‍ ഡോക്ടര്‍മാരെ കാണുന്നത് പോലെ തന്നെ ഈയവസ്ഥയിലും ചികിത്സ നടത്തണമെന്നും ഇലിയാന വ്യക്തമാക്കുന്നു.

    സ്വയം അംഗീകരിച്ച് തുടങ്ങുക

    സ്വയം അംഗീകരിച്ച് തുടങ്ങുക

    സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്. സ്വന്തം പോസിറ്റീവും നെഗറ്റീവും തിരിച്ചറിയണം. നെഗറ്റീവിസിനെ അംഗീകരിച്ച് തുടങ്ങണം. ദിവസങ്ങളെടുത്താണ് താന്‍ ആ അവസ്ഥയില്‍ നിന്നും കര കേറിയതെന്നും താരം പറയുന്നു.

    ദീപിക പദുക്കോണ്‍ തുറന്നു പറഞ്ഞപ്പോള്‍

    ദീപിക പദുക്കോണ്‍ തുറന്നു പറഞ്ഞപ്പോള്‍

    നാഷണല്‍ ടെലിവിഷനിലെ പരിപാടിക്കിടയിലാണ് ദീപിക പദുക്കോണ്‍ തന്റെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത്. മാനസികാരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കിയത് അന്ന് കടന്ന പോയ അനുഭവങ്ങളായിരുന്നുവെന്ന് താരം തുറന്ന് പറഞ്ഞിരുന്നു.

    ആണ്‍സുഹൃത്താണ് കാരണമെന്നായിരുന്നു അമ്മ കരുതിയത്

    ആണ്‍സുഹൃത്താണ് കാരണമെന്നായിരുന്നു അമ്മ കരുതിയത്

    വിഷാദത്തിന്റെ സ്വഭാവങ്ങള്‍ ദീപികയില്‍ കണ്ട് തുടങ്ങിയതോടെ ബോയ് ഫ്രണ്ടായിരിക്കും ഇതിന് പിന്നിലെന്നായിരുന്നു താന്‍ കരുതിയത്. പിന്നീട് സൈക്കോളജിസ്റ്റിനെ കണ്ടപ്പോഴാണ് ഇതല്ല കാരണമെന്ന് മനസ്സിലായത്. ശാരീരികമായും മാനസികമായും കടുത്ത സമ്മര്‍ദ്ദത്തിലൂടെയായിരുന്നു അന്ന് ദീപിക കടന്നുപോയത്.

    കരിയറിനെ ബാധിച്ചു

    കരിയറിനെ ബാധിച്ചു

    വിഷാദത്തിലൂടെ കടന്നുപോയിരുന്ന നാളുകളില്‍ തനിക്ക് സിനിമയില്‍ നിന്നും അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ സിനിമയില്‍ തിരിച്ചുവരാന്‍ കഴിയുമെന്ന് അന്നേ തനിക്കറിയാമായിരുന്നുവെന്ന് താരം വ്യക്തമാക്കി.

    English summary
    SHOCKING BUT TRUE! Ileana D'Cruz Wanted To Commit Suicide When She Was In Depression.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X