For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മോതിരം കൊടുത്ത് എത്രപേരെ വിലക്കെടുക്കാം എന്നറിയാമോ? കജോളിന് കാശിന്റെ അഹങ്കാരം!

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് കജോള്‍. ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ നായികമാരില്‍ ഒരാള്‍. എല്ലാം കൊണ്ടും ഐക്കോണിക് താരമാണ് കജോള്‍. തന്റെ എനര്‍ജെറ്റിക് സംസാരത്തിലൂടേയും കജോള്‍ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. സിനിമ പോലെ തന്നെയാണ് കജോളിന്റെ അഭിമുഖങ്ങളും. തന്റെ മനസിലുള്ളത് രണ്ടാമതൊന്ന് ചിന്തിക്കാതെ പറയുന്നതാണ് കജോളിന്റെ ശീലം. ഇതിന്റെ പേരില്‍ കയ്യടി നേടുന്നതിനൊപ്പം തന്നെ വിമര്‍ശനങ്ങളും പലപ്പോഴും കജോള്‍ നേരിട്ടിട്ടുണ്ട്.

  Also Read: മണി സാർ ഞങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞു; ഐശ്വര്യക്കൊപ്പം പ്രവർത്തിക്കുന്നത് വെല്ലുവിളിയായിരുന്നെന്ന് തൃഷ

  ഇപ്പോഴിതാ സോഷ്യല്‍ മീഡിയ കജോളിന്റെ പഴയൊരു വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ്. താരം നടത്തിയൊരു പരാമര്‍ശത്തെയാണ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്. തമാശയായി കജോള്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  സൂപ്പര്‍ ഹിറ്റ് പരിപാടിയായ കോഫി വിത്ത് കരണിന്റെ സീസണ്‍ 4 ല്‍ കജോള്‍ അതിഥിയായി എത്തിയിരുന്നു. സംവിധായകനും തന്റെ ബന്ധുവുമായ അയാന്‍ മുഖര്‍ജിക്കൊപ്പമായിരുന്നു കജോള്‍ കോഫി വിത്ത് കരണിലെത്തിയത്. ഈ പരിപാടിയില്‍ വച്ച് തന്റെ സമ്പന്നതയെക്കുറിച്ച് കജോള്‍ നടത്തിയൊരു പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. താരത്തിന്റേത് വിവരേക്കടാണെന്നും പണത്തിന്റെ അഹങ്കാരമാണെന്നുമാണ് കജോള്‍ പറയുന്നത്.

  Also Read: ഒരാൾ മറ്റാെരാളെ വലിച്ച് താഴെയിടും; ബോളിവുഡിന്റെ മറ്റൊരു മുഖത്തെക്കുറിച്ച് ഐശ്വര്യ റായുടെ വാക്കുകൾ

  എന്തുകൊണ്ടാണ് കജോള്‍ സാധാരണക്കാരിയുടെയോ ഗ്രാമത്തിലെ പെണ്‍കുട്ടിയുടെയോ വേഷം ചെയ്യാത്തതെന്ന കരണിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കജോള്‍. തന്നെ കണ്ടാല്‍ പാവപ്പെട്ടവളാണെന്ന് തോന്നുകയില്ലെന്നായിരുന്നു കജോള്‍ നല്‍കിയ വിശദീകരണം.

  ''വളരെ നേരത്തെ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു എന്നെ കണ്ടാല്‍ പാവപ്പെട്ടവളാണെന്ന് തോന്നില്ലെന്ന്. എന്ത് ചെയ്താലും, ഗാഗ്ര ചോളി ധരിച്ചാലും, ഞാനത് ഹല്‍ച്ചലില്‍ ധരിച്ചിരുന്നതാണ്. ഒരു ആംഗിളിലും എന്നെ കണ്ടാല്‍ പാവപ്പെട്ടവളാണെന്ന് തോന്നില്ല. എന്റെ മോതിരമൊക്കെ കണ്ടാല്‍ അറിയില്ലേ. ഈ മോതിരം വിറ്റാല്‍ എത്ര ആളുകളേയും വീടുമൊക്കെ വാങ്ങാനാകുമെന്ന് ദൈവത്തിന് അറിയാം'' എന്നായിരുന്നു കജോള്‍ പറഞ്ഞത്.

  Also Read: 'ഭര്‍ത്താവിന്റെ വീട്ടില്‍ കൊടിയ ജാതി വിവേചനം, ആദ്യ വിവാഹത്തെ കുറിച്ച് കാവ്യ പറഞ്ഞത്'; വൈറലായി കുറിപ്പ്!

  എന്നാല്‍ കജോളിന്റെ അഭിപ്രായത്തെ എതിര്‍ക്കുന്ന കരണിനേയും വീഡിയോയില്‍ കാണാം. ''കജോള്‍ നീ പറയുന്നത് തെറ്റാണ്. നീ നിന്നെ സ്വയം പൊക്കിപ്പറയുകയാണ്. ഞാന്‍ പറയുകയാണെങ്കില്‍ നീ ചില സിനിമകളിലൊക്കെ പാവപ്പെട്ടവളായി തോന്നിപ്പിച്ചിട്ടുണ്ട്'' എന്നായിരുന്നു കരണിന്റെ മറുപടി. കജോളിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയ്ക്ക് തീരെ പിടിച്ചിട്ടില്ല. നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.


  ബോളിവുഡിലെ മുന്‍നിര താരമാണ് കജോള്‍. ബാസീഗര്‍, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോത്താ ഹേ, മൈ നെയിം ഈസ് ഖാന്‍, തുടങ്ങി നിരവധി ഹിറ്റുകള്‍ കജോള്‍ സമ്മാനിച്ചിട്ടുണ്ട്. ത്രിബംഗയാണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്‌ളിക്‌സിലൂടെയായിരുന്നു ഈ സിനിമയുടെ റിലീസ്. താരം ഇപ്പോള്‍ അഭിനയിക്കുന്നത് നടി രേവതി സംവിധാനം ചെയ്യുന്ന സിനിമയിലാണ്. സലാം വെങ്കിയെന്നാണ് സിനിമയുടെ പേര്. ഇതിനിടെ ഹോട്ട്‌സ്റ്റാര്‍ സീരീസിലും കജോള്‍ അഭിനയിക്കുന്നുണ്ട്.

  ആറ് തവണ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നേടിയിട്ടുള്ള താരമാണ് കജോള്‍. ഇതൊരു റെക്കോര്‍ഡ് കൂടിയാണ്. 2011 ല്‍ രാജ്യം കജോളിന് പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. നടന്‍ അജയ് ദേവ്ഗണ്‍ ആണ് കജോളിന്റെ ഭര്‍ത്താവ്. തന്‍ഹാജിയാണ് കജോള്‍ അഭിനയിച്ച് തീയേറ്ററിലെത്തിയ ഒടുവിലത്തെ സിനിമ.

  English summary
  Social Media Digs Up Old Video Of Kajol Bragging About Being Rich And Trolls Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X