For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരസ്യമായി തല്ല് വാങ്ങിയവരും കൊടുത്തവരും; ബോളിവുഡിലെ ചില തല്ല് കഥകള്‍!

  |

  താരങ്ങളുടെ ജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞതാണ്. പലപ്പോഴും സ്വകാര്യതയുടെ അതിരുകള്‍ ലംഘിച്ചാകും ഇത്തരം വാര്‍ത്തകള്‍ വരിക. താരങ്ങളെ കുറിച്ചുള്ള നല്ല വാര്‍ത്തകളും മോശം വാര്‍ത്തകളുമെല്ലാം വാര്‍ത്തകളില്‍ നിറയാറുണ്ട്. എപ്പോഴും ക്യാമറക്കണ്ണുകള്‍ തേടുന്നവരായതു കൊണ്ട് തന്നെ ആത്മനിയന്ത്രണം പാലിക്കുക എന്നതും നിയന്ത്രണം വിട്ടാതെ പെരുമാറുക എന്നതും പലരും ശീലമാക്കിയിട്ടുണ്ട്.

  ചിരിച്ച് മയക്കി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍

  എന്നാല്‍ ചിലപ്പോഴൊക്കെ താരങ്ങള്‍ പരിസരം മറന്ന് പ്രതികരിച്ചിട്ടുണ്ട്. ചിലപ്പോള്‍ എതിരെ നില്‍ക്കുന്നയാളെ തല്ലുന്നതിലേക്കും ചിലരുടെ കൈയ്യില്‍ നിന്നും തല്ല് വാങ്ങുന്നതിനുമൊക്കെ നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇവിടെ അങ്ങനെ ചില താരങ്ങളേയും അവരുടെ ജീവിതത്തിലെ തല്ല് കഥകളും പരിചയപ്പെടാം. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഗൗഹര്‍ ഖാന്‍

  ഗൗഹര്‍ ഖാന്‍

  നടിയും മോഡലും ബിഗ് ബോസ് വിജയിയുമാണ് ഗൗഹര്‍ ഖാന്‍. ഒരിക്കല്‍ ഒരു അഭിമുഖത്തിനിടെ ഒരു ആരാധകന്‍ ഗൗഹറിന്റെ കരണത്തടിച്ചത് വലിയ വാര്‍ത്തയായിരുന്നു. താരം ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു പോയെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിന് മുമ്പായിരുന്നു കാഴ്ചക്കാരില്‍ നിന്നും ഒരാള്‍ പാഞ്ഞു വന്ന് ഗൗഹറിനെ തല്ലിയത്. വാര്‍ത്ത വലിയ വിവാദമായിരുന്നു.

  രാഖി സാവന്ത്

  രാഖി സാവന്ത്

  എന്നും വിവാദ നായികയാണ് രാഖി സാവന്ത്. തന്റെ കാമുകനെ മുഖത്തടിച്ചും രാഖി വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. 2011 ലായിരുന്നു സംഭവം. പ്രണയദിനത്തില്‍ തന്നെ കാണാനായി എത്തിയ കാമുകന്‍ അഭിഷേക് അശ്വസ്തിയെയാണ് രാഖി തല്ലിയത്. തന്നെ കാണാനായി ടെഡ്ഡി ബെയറും റോസാ പൂക്കളുമായി എത്തിയ അഭിഷേകിനെയാണ് രാഖി തല്ലിയത്. തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വന്ന അഭിഷേക് മാധ്യമങ്ങളേയും കൂട്ടി വന്നതാണ് താരത്തെ പ്രകോപിപ്പിച്ചത്. സെക്യൂരിറ്റികളോട് അഭിഷേകിനെ പിടിച്ചു കൊണ്ടു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു താരം.

  തന്റെ നല്ല കാലത്ത് തന്നെ ഷൂട്ടിംഗ് സെറ്റിലെ മോശം സ്വഭാവത്തിന്റെ പേരില്‍ ഗോവിന്ദ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മണി ഹെ തോ ഹണി ഹെ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ ഒരാളെ ഗോവിന്ദ മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു. തന്നോട് മോശമായി പെരുമാറിയതിനാണ് അയാളുടെ കരണത്തടിച്ചത് എന്നാണ് ഗോവിന്ദ പറഞ്ഞത്. തല്ലുന്നതിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. പിന്നീട് സംഭവത്തില്‍ ഗോവിന്ദ മാപ്പ് ചോദിച്ചു.

  റേഡിയോ ജോക്കിയെയായിരുന്നു അര്‍ജുന്‍ കപൂര്‍ മര്‍ദിച്ചത്. ഒരു അഭിമുഖത്തിനിടെയായിരുന്നു സംഭവം. ഇവിടെ വേറെ കഥാപാത്രങ്ങളൊന്നും ഇല്ലാത്തത് കൊണ്ടാണോ നിങ്ങള്‍ പെണ്ണുങ്ങളുടെ കഥാപാത്രം തിരഞ്ഞെടുത്തെന്ന ചോദ്യമായിരുന്നു അര്‍ജുന്‍ കപൂറിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് താരം ആര്‍ജെയുടെ മുഖത്ത് അടിക്കുകയായിരുന്നു. ഏപ്രില്‍ ഒന്നിനായിരുന്നു സംഭവം. അതുകൊണ്ട് ഇതൊരു പ്രാങ്ക് ആയിരുന്നുവെന്നാണ് പിന്നീട് വന്ന വാര്‍ത്തകള്‍.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  തന്റെ മുന്‍ ഭാര്യയും നടിയുമായ ജെനിഫര്‍ വിന്‍ഗെറ്റില്‍ നിന്നുമാണ് കരണിന് അടി കിട്ടിയത്. സംഭവം നടക്കുമ്പോള്‍ ഇരുവരും വിവാഹിതരായിരുന്നു. സീരിയല്‍ രംഗത്തെ ഹിറ്റ് ജോഡിയായിരുന്നു ഇരുവരും. ദില്‍ മിലി ഗയ എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. കരണ്‍ തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ചായിരുന്നു ജെനിഫര്‍ പരസ്യമായി മുഖത്തടിക്കുന്നത്. ഇരുവരും പിന്നാലെ പിരിഞ്ഞു. പിന്നീട് കരണ്‍ നടി ബിപാഷ ബസുവിനെ വിവാഹം കഴിച്ചു.

  English summary
  Some Bollywood Stars And Their Famouse Slap In Public Stories, Read More In Malayalam Here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X