Don't Miss!
- Lifestyle
ശനി-ശുക്ര സംയോഗത്തില്‍ രാജയോഗം: ജോലി, വിവാഹം, കരിയര്‍ വെച്ചടി വെച്ചടി കയറ്റം 4 രാശിക്ക്
- Automobiles
ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ
- News
ബജറ്റ് 2023: ജയില്‍പുള്ളികള്‍ക്കും ഇനി സാമ്പത്തിക സഹായം; ആനുകൂല്യം പാവപ്പെട്ടവർക്ക്
- Sports
സൂപ്പര്‍ ബൈക്കുമായി സഞ്ജു, എന്തു ചെയ്യണമെന്നറിയുമോയെന്ന് ഹെറ്റി- പിന്നാലെ ക്ലാസ് റീപ്ലൈ
- Finance
ബജറ്റ് 2023; പാൻ കാർഡ് തിരിച്ചറിയൽ രേഖയാക്കും; 38,000 അധ്യാപകരെ നിയമിക്കും, 157 നഴ്സിംഗ് കോളേജുകൾ
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
ഞാന്‍ ഇട്ടിട്ട് വന്നതില്‍ പിന്നെ എത്ര കാമുകിമാരുണ്ടെന്ന് അറിയില്ല, എന്നെ വഞ്ചിച്ചു; സല്‍മാന്റെ മുന്‍കാമുകി
സോമി അലി, ഇന്ന് സിനിമാലോകത്ത് സജീവമല്ലെങ്കിലും ആ പേര് പലരും ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടാകും. ബോളിവുഡിലെ സൂപ്പര്‍താരമായിരുന്ന സല്മാന് ഖാന്റെ മുന്‍കാമുകിയാണ് നടി സോമി അലി. ബോളിവുഡുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചുവെങ്കിലും ഇന്നും സല്മാന് ഖാനെക്കുറിച്ചും തന്റെ അഭിനയകാലത്തെക്കുറിച്ചും സംസാരിക്കുന്നതില്‍ നിന്നും സോമി പിന്മാറാറില്ല. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സോമി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
കറുപ്പണിഞ്ഞ്, ഹെയര്‍ സ്റ്റെല്‍ ഒന്ന് മാറ്റിപ്പിടിച്ച് സാറ അലി ഖാന്; ചിത്രങ്ങള്‍ കാണാം
ഇടൈംസിന് സോമി നല്കിയ അഭിമുഖമാണ് ചര്‍ച്ചയാകുന്നത്. സല്മാന് ഖാനുമായുള്ള പ്രണയത്തെക്കുറിച്ചും സല്‍മാനൊപ്പം ചെയ്യാനിരുന്ന, എന്നാല്‍ വെളിച്ചം കാണാതെ പോയ ബുലന്ദ് എന്ന ചിത്രത്തെക്കുറിച്ചുമെല്ലാം സോമി തുറന്ന് സംസാരിക്കുന്നുണ്ട്. തങ്ങളുടെ ബന്ധത്തിന്റെ മെറ്റഫര്‍ ആണ് സിനിമയെന്നാണ് സോമി പറയുന്നത്. വിശദമായി വായിക്കാം.

''സല്മാന് ഖാന് അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനി തുടങ്ങിയതേയുള്ളൂ. അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാനുള്ള നടിയെ തേടുകയായിരുന്നു. ബുലന്ദ് എന്നായിരുന്നു സിനിമയുടെ പേര്. ഞങ്ങള്‍ കാട്മണ്ഡുവില്‍ പോയതായിരുന്നു ചിത്രീകരണത്തിന് വേണ്ടി. നിര്‍ഭാഗ്യവശാല്‍, ഞാന്‍ ചെറുപ്പവും സിനിമാരംഗത്ത് പുതിയതുമായിരുന്നു, നിര്‍മ്മാതാക്കളില്‍ ചിലരുമായി പ്രശ്നമുണ്ടായി. സിനിമ നിന്നു പോയി. ഞങ്ങളുടെ ബന്ധത്തിന്റെ മെറ്റഫര്‍ ആണ് ആ സിനിമ'' സോമി പറയുന്നു.

അതേസമയം താനും സല്‍മാനും തമ്മില്‍ സംസാരിച്ചിട്ട് തന്നെ അഞ്ച് വര്‍ഷമായെന്നും താരം പറയുന്നു. ''അഞ്ച് വര്‍ഷമായി സല്‍മാനുമായി സംസാരിച്ചിട്ട്. മൂവ് ഓണ്‍ ചെയ്യുന്നത് നല്ലതാണെന്ന് തോന്നുന്നു. ഞാനും അവനും ജീവിതത്തില്‍ മുന്നോട്ട് പോന്നു. ഞാന്‍ വിട്ടു പോന്നതിന് ശേഷം അവന് എത്ര കാമുകിമാര്‍ ഉണ്ടായിട്ടുണ്ടെന്ന് പോലും അറിയില്ല. 1999 ഡിസംബറിലായിരുന്നു അത്. അവന് എല്ലാ നന്മയും നേരുന്നു. അവന്റെ എന്‍ജിഒയുടെ പ്രവര്‍ത്തനം നല്ല നിലയില്‍ നടക്കുന്നതായി അറിയുന്നു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു'' സോമി പറയുന്നു.

സൈക്കോളജിക്കലി, അവനുമായി ടച്ചില്ലാതെ ഇരിക്കുന്നതാണ് എനിക്ക് നല്ലത്. അവന് നല്ല നിലയിലാണെന്നും സന്തോഷവാനാണെന്നും അറിയുന്നതില്‍ സന്തോഷം. അതാണ് എനിക്കും അറിയേണ്ടതെന്നും സോമി പറഞ്ഞു. സോമി അലിയും സല്മാന് ഖാനും എട്ട് വര്‍ഷത്തോളം പ്രണയിച്ചിരുന്നു. പിന്നീടാണ് ഇരുവരും പിരിയുന്നത്. സല്മാന് ഖാന് തന്നോട് വിശ്വസ വഞ്ചന കാണിച്ചുവെന്നും വഞ്ചിച്ചുവെന്നുമായിരുന്നു പിരിയാനുള്ള കാരണത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സോമി അലി വെളിപ്പെടുത്തിയത്.
Recommended Video

ബുലന്ദ് പൂര്‍ത്തിയായില്ലെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം 1994 ല്‍ പുറത്തിറങ്ങിയ അന്ത് എന്ന ചിത്രത്തിലൂടെ സോമി അരങ്ങേറി. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. 1997 ല്‍ പുറത്തിറങ്ങിയ ചുപ്പ് ആണ് അവസാന സിനിമ. പാക്കിസ്ഥാന് സ്വദേശിയായ സോമി അലി ഫ്ളോറിഡയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇപ്പോള്‍ നോ മോര് ടിയേഴ്സ് എന്ന എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. വളരെ പ്രശസ്തമായ എന്‍ജിഒയാണ് സോമിയുടേത്.
-
'ഞങ്ങളുടെ കല്യാണം ഒരിക്കലും നടക്കില്ലെന്നാണ് ചില സുഹൃത്തുക്കൾ പറഞ്ഞത്, അതിന് കാരണമുണ്ട്!': ശ്രീവിദ്യയുടെ വരൻ
-
ഉർവശിയെ പുകഴ്ത്താൻ മഞ്ജു വാര്യരെ കുത്തിപ്പറയേണ്ട കാര്യമെന്താണ്?; മഞ്ജു പിള്ളയോട് സോഷ്യൽ മീഡിയ
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്