Don't Miss!
- News
ബജറ്റ് 2023: ജയില്‍പുള്ളികള്‍ക്കും ഇനി സാമ്പത്തിക സഹായം; ആനുകൂല്യം പാവപ്പെട്ടവർക്ക്
- Sports
സൂപ്പര്‍ ബൈക്കുമായി സഞ്ജു, എന്തു ചെയ്യണമെന്നറിയുമോയെന്ന് ഹെറ്റി- പിന്നാലെ ക്ലാസ് റീപ്ലൈ
- Finance
ബജറ്റ് 2023; പാൻ കാർഡ് തിരിച്ചറിയൽ രേഖയാക്കും; 38,000 അധ്യാപകരെ നിയമിക്കും, 157 നഴ്സിംഗ് കോളേജുകൾ
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
- Automobiles
മഹീന്ദ്ര ഥാർ ഫൈവ് ഡോർ 4x2 RWD വേർഷനിൽ; വെളിപ്പെടുത്തലുകളുമായി പുത്തൻ സ്പൈ ചിത്രങ്ങൾ
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
പീഡനത്തിനെതിരെ ശബ്ദമുയര്‍ത്തിയത് അവള് മാത്രം, ഐശ്വര്യയെ സല്യൂട്ട് ചെയ്യുന്നു: സല്‍മാന്റെ മുന്‍ കാമുകി
തൊണ്ണൂറുകളിലെ നായികയായിരുന്നു സോമി അലി. സല്മാന് ഖാനും സഞ്ജയ് ദത്തിനുമൊപ്പം അഭിനയിച്ചിട്ടുള്ള സോമി പത്തോളം സിനിമകളില്‍ അഭിനയിച്ചേ ശേഷം ബോളിവുഡിനോട് വിട പറയുകയായിരുന്നു. സല്മാന് ഖാനുമായുള്ള പ്രണയത്തിന്റെ പേരിലും സോമി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് സോമി മനസ് തുറന്നിരുന്നു. കുട്ടിക്കാലത്ത് ലൈംഗിക അതിക്രമത്തിന് ഇരയായതിനെക്കുറിച്ചും സോമി തുറന്ന് പറഞ്ഞിരുന്നു.
ഗ്ലാമറസ് വേഷത്തിൽ അമല പോൾ; സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം
ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സോമി നോ മോര് ടീയേഴ്സ് എന്ന പേരില്‍ സ്ത്രീകള്‍ക്കായി എന്‍ജിഒ നടത്തുകയാണ്. അഭിമുഖത്തില്‍ തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വന്തം അനുഭവങ്ങളെക്കുറിച്ചുമെല്ലാം സോമി അലി മസന് തുറക്കുന്നുണ്ട്. തന്റെ ബോലിവുഡ് കാലത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ഐശ്വര്യയെ റായി ബച്ചനെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് സോമി. സല്മാന് ഖാന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ട പേരുകളാണ് സോമിയുടേയും ഐശ്വര്യയുടേയും.

ഗാര്‍ഹിക പീഡനത്തിനെതിരെ പരാതി നല്കാന് ധൈര്യം കാണിച്ചതിനാണ് സോമി ഐശ്വര്യയെ അഭിനന്ദിച്ചത്. '' നമ്മള് 2021 ലെത്തിയിരിക്കുകയാണ്. എന്നിട്ടും ഇതൊക്കെ തുടരുകയാണ്. സത്യത്തില്‍ ഞാന്‍ ഐശ്വര്യ റായിയെ അഭിനന്ദിക്കുകയാണ്. കാരണം അവള് മാത്രമാണ് തനിക്ക്ന നേരിടേണ്ടി വന്ന ഗാര്‍ഹിക പീഡനം തുറന്നു പറയുകയും അതിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്. പ്രണയ ബന്ധത്തിലായിരിക്കെ, പോലീസില്‍ പരാതി നല്കാന് ധൈര്യം കാണിച്ച ഒരേയൊരാള്‍ അവള് മാത്രമാണ്'' എന്നായിരുന്നു ഐശ്വര്യയെക്കുറിച്ച് സോമി പറഞ്ഞത്. അന്ന് ഐശ്വര്യയെടുത്ത നിലപാടിനെ അഭിനന്ദിക്കുകയാണെന്ന പറഞ്ഞ സോമി താന്‍ ഐശ്വര്യയെ സല്യൂട്ട് ചെയ്യുന്നതായും പറയുന്നുണ്ട്.

അതേ അഭിമുഖത്തില്‍ തന്നെ സല്മാന് ഖാനുമായുള്ള പ്രണയത്തെക്കുറിച്ചും സോമി മനസ് തുറക്കുന്നുണ്ട്. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 1999 ലാണ് സല്‍മാനും സോമിയും പിരിയുന്നത്. സല്‍മാനുമായി സംസാരിച്ചിട്ട് വര്‍ഷങ്ങളായെന്നും അതാണ് ഏറ്റവും മികച്ച വഴിയെന്നുമായിരുന്നു സോമിയുടെ മറുപടി. അതേസമയം സല്മാന് ഖാന് എന്‍ജിഒ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് അറിയാമെന്നും അതില്‍ അഭിനന്ദിക്കുന്നതായും സോമി പറയുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് സല്‍മാന്റെ അമ്മ സല്‍മയെ മിയാമിയില്‍ വച്ച് കണ്ട് മുട്ടിയതിനെക്കുറിച്ചും സോമി പറയുന്നുണ്ട്. ഈ ലോകത്ത് തന്നെ താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നവരില്‍ ഒരാളാണ് സല്‍മ എന്നാണ് സോമി പറയുന്നത്.

താനും സല്‍മാനും തമ്മില്‍ പ്രണയത്തിലായിരുന്ന കാലത്ത് താന്‍ സല്‍മാനില്‍ നിന്നും ഒന്നു പഠിച്ചിരുന്നില്ലെന്നും എന്നാല്‍ സല്‍മാന്റെ മാതാപിതാക്കളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നുമാണ് സോമി പറയുന്നത്. സല്‍മാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് സോമി ബോളിവുഡിനോട് വിട പറയുന്നതും യുഎസിലേക്ക് മടങ്ങി പോകുന്നതുമെല്ലാം. പിന്നീടാണ് സല്മാന് ഐശ്വര്യ റായിയുമായി പ്രണയത്തിലാകുന്നത്. എന്നാല്‍ താനിക്കും സല്‍മാനും ഇടയില്‍ വന്നത് ഐശ്വര്യയാണെന്ന് ഒരിക്കല്‍ സോമി പറഞ്ഞിരുന്നു. പക്ഷെ താന്‍ സല്മാനേയോ ഐശ്വര്യയെയോ കുറ്റപ്പെടുത്തില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. സല്‍മാനുമായുള്ള ഐശ്വര്യയുടെ വെളിപ്പെടുത്തലുകളും പരാതിയുമൊക്കെ ബോളിവുഡിലെ വലിയ വിവാദങ്ങളായിരുന്നു. സല്‍മാനെതിരെ പരസ്യമായി തന്നെ രംഗത്ത് വന്ന താരമാണ് ഐശ്വര്യ.
ഒരു നോ കാരണം മമ്മൂക്കയ്ക്ക് നഷ്ടപ്പെട്ട മെഗാഹിറ്റുകൾ
Recommended Video

സല്മാന് ഖാനില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ ഐശ്വര്യ തുറന്നു പറഞ്ഞിട്ടുണ്ട്. സല്‍മാനെതിരെ ഐശ്വര്യയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. താരത്തിന്റെ ഇത്തരം പെരുമാറ്റങ്ങളായിരുന്നു സല്‍മാനും ഐശ്വര്യയും പിരിയാനുള്ള കാരണമായത്. എന്നാല്‍ പ്രണയതകര്‍ച്ചയ്ക്ക് ശേഷവും സല്‍മാനില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്ന ഐശ്വര്യ താന്‍ ഇനിയൊരിക്കലും സല്‍മാനൊപ്പം സ്ക്രീന്‍ പങ്കിടില്ലെന്ന് പത്ര പ്രസ്തവാനയിലൂടെ അറിയിക്കുക വരെ ചെയ്തിരുന്നു. ഇന്നും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഐശ്വര്യ റായ്.
-
ഉർവശിയെ പുകഴ്ത്താൻ മഞ്ജു വാര്യരെ കുത്തിപ്പറയേണ്ട കാര്യമെന്താണ്?; മഞ്ജു പിള്ളയോട് സോഷ്യൽ മീഡിയ
-
മഞ്ജുവിന്റെ ധൈര്യത്തിന് പിന്നിലെ ശക്തി; 67ാം വയസ്സിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം നടത്തി അമ്മ ഗിരിജ വാര്യർ
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ