»   » സോനാ നായര്‍ ബോളിവുഡില്‍ താരമാകുന്നു

സോനാ നായര്‍ ബോളിവുഡില്‍ താരമാകുന്നു

Posted By:
Subscribe to Filmibeat Malayalam
നെയ്ത്തുകാരനിലെ അഭിനയത്തിന് സഹനടിക്കുള്ള സംസ്ഥാന അംഗീകാരം ലഭിച്ച സോനാ നായര്‍ നല്ല റേഞ്ചുള്ള അഭിനേത്രിയാണെങ്കിലും മലയാളസിനിമ സോനയെ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടില്ല. ബോളിവുഡില്‍ ഒന്നാം നിര സംവിധായകരിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകനാണ് സോനയെ ഹിന്ദിചിത്രത്തില്‍ ആദ്യമായ് അവതരിപ്പിച്ചത് മലാമല്‍
വീക്കിലിയില്‍.

പ്രിയദര്‍ശന്റെ വെട്ടത്തില്‍ സോന നായര്‍ ചെയ്തവേഷത്തിലൂടെയാണ് മലാമല്‍ വീക്കിലിയിലേക്ക് അവസരമൊരുങ്ങുന്നത്. പര്‍വേഷിന്റെ ഭാര്യയുടെ വേഷമായിരുന്ന സോനാനായര്‍ക്ക് ലഭിച്ചത്. മേരിയ്ക്കുണ്ടൊരു കുഞ്ഞാടിന്റെ ഹിന്ദി റീമേക്കായ മലാമല്‍ വീക്കിലി2 വിലാണ് വീണ്ടും സോന ഹിന്ദിയിലെത്തുന്നത്.

മലയാളത്തിലെ ഹിറ്റ് ചിത്രമായ കുഞ്ഞാടില്‍ വിനയപ്രസാദ് ചെയ്ത വേഷമാണ് സോനാനായരെ തേടിവന്നത്. ഓംപുരിയുടെ ഭാര്യയും ശ്രേയസ് തത്പരശിന്റെ അമ്മയുമായി. തമിഴിലെ സൂപ്പര്‍ ഹിറ്റായ നാടോടിയുടെ ഹിന്ദി പതിപ്പിലേക്കാണ് സോന വീണ്ടും
ക്ഷണിക്കപ്പെട്ടിരിക്കുന്നത്.

പ്രിയാ ആനന്ദാണ് നായിക, ജാക്കി നായകനായ് എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ തുടങ്ങും. മൈസൂര്‍, ഹൈദ്രബാദ്, മുബൈ എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍. മലയാളത്തിലെ നായികമാര്‍ ബോളിവുഡിലേക്ക് കണ്ണുംനട്ടിരിക്കുമ്പോഴാണ് സോനയെ തേടി അവസരങ്ങള്‍ വരുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍മാരിലൊരാളായ ഓംപുരിയോടൊപ്പവും നാനാ പടേക്കറൊടൊപ്പവുമൊക്കെ അഭിനയിക്കാന്‍ സാധിക്കുന്നത് നടിയെന്ന നിലയില്‍ സോനയ്ക്ക് ഭാവിയില്‍ ഗുണം ചെയ്യും.പഠിക്കുന്നകാലത്ത് ഹിന്ദി രണ്ടാം ഭാഷയെടുത്തതു കൊണ്ട് സോനയ്ക്ക് ബോളിവുഡിലെ ഭാഷാപ്രശ്‌നവും വലിയ ഭീഷണിയല്ല.

മലയാളസിനിമയില്‍ കൂടുതല്‍ നല്ല വേഷങ്ങള്‍ സോനനായര്‍ക്ക് ന്യായമായും ലഭിക്കേണ്ടതാണ്. നായികയ്ക്ക് തന്നെ ഒന്നും ചെയ്യാനില്ലാത്ത ഭാഷയില്‍ സഹനായികയ്‌ക്കെന്താണ് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.

English summary
Sona Nair, the actress who made her entry into Bollywood with the Priyadarshan film ‘Malaamaal Weekly’ is getting busier in the Hindi film industry.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam