For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളെ കാണുമ്പോള്‍ പായെ ഓര്‍മ്മ വരുന്നു; അമിതാഭ് ബച്ചനെ ഓര്‍മ്മിപ്പിക്കുന്ന നടനെക്കുറിച്ച് ഐശ്വര്യ

  |

  ഇന്ത്യന്‍ സിനിമയിലെ വലിയ താരകുടുംബങ്ങളിലൊന്നാണ് ബച്ചന്‍ കുടുംബം. അമിതാഭ് ബച്ചന്‍ എന്ന ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരം, ഭാര്യ ജയ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍. മരുമകള്‍ ഐശ്വര്യ റായ് എന്ന സൂപ്പര്‍ നായിക. എല്ലാവരും ജനപ്രീയ താരങ്ങളാണ്. താരകുടുംബത്തിലെ മൂന്ന് താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ചിട്ടുള്ള നടനാണ് സോനു സൂദ്. അമിതാഭിനും അഭിഷേകിനും ഐശ്വര്യയ്ക്കും ഒപ്പം വിവിധ സിനിമകളില്‍ സോനു അഭിനയിച്ചിട്ടുണ്ട്. മുമ്പൊരു അഭിമുഖത്തില്‍ അവര്‍ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സോനു സൂദ് മനസ് തുറന്നിരുന്നു.

  ഇത് ആ പാവം ഗവി ഗേള്‍ തന്നെയോ? ശ്രിതയുടെ മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  സിനിമയ്ക്ക് വേണ്ടി ജനിച്ചവന്‍ എന്നാണ് അമിതാഭ് ബച്ചനെക്കുറിച്ച് സോനു സൂദ് പറഞ്ഞത്. ''അദ്ദേഹം വാനില്‍ പോയിരിക്കുകയൊന്നുമില്ല. സെറ്റിലിരുന്ന് ഡയലോഗ് പറഞ്ഞു പഠിക്കുകയായിരുന്നു. ഞാനും അത് ചെയ്യാറുണ്ട്. അത് കണ്ടപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായി. അദ്ദേഹത്തെ എല്ലാ സിനിമയിലും ഇഷ്ടമാണ്. എനിക്കും ഓരോ സിനിമയും ആദ്യ സിനിമയാണെന്നാണ് തോന്നാറുള്ളത്. ചിലപ്പോല്‍ രാത്രി ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് ഡയലോഗുകള്‍ പറഞ്ഞു നോക്കാറുണ്ട്'' സോനു പറയുന്നു.

  രാത്രി എഴുന്നേറ്റിരുന്ന് ഡയലോഗ് മാറ്റിയെഴുതാനോ ഡയറക്ടര്‍ക്ക് മെസേജ് അയക്കാനോ ഒക്കെ താന്‍ ശ്രമിക്കാറുണ്ടെന്നും താരം പറയുന്നു. എന്നാല്‍ അഭിഷേക് ബച്ചനെക്കുറിച്ചും സോനുവിന് പറയാനുണ്ടായിരുന്നത് നല്ല വാക്കുകളായിരുന്നു. മറകളില്ലാത്ത വ്യക്തിയാണ്. എന്താണോ കാണുന്നത് അതു തന്നെയാണെന്നും സോനു സൂദ് പറയുന്നു. അതേസമയം ഐശ്വര്യ തുടക്കത്തില്‍ ഇത്തിരി റിസര്‍വ്ഡ് ആയിരുന്നുവെന്നാണ് സോനു പറയുന്നത്.

  തുടക്കത്തില്‍ അടുപ്പം കാണിക്കാതിരുന്ന ഐശ്വര്യ പതിയെ അടുത്തു. തന്റെ മനസിലുള്ളത് തുറന്ന് സംസാരിക്കാന്‍ തുടങ്ങിയെന്നും താരം പറയുന്നു. ജോദാ അക്ബറില്‍ അഭിനയിക്കുമ്പോള്‍ എന്നെ കണ്ടാല്‍ തന്റെ പായെ പോലുണ്ടെന്നായിരുന്നു ഐശ്വര്യ പറഞ്ഞിരുന്നത്. അവര്‍ ഇപ്പോഴും തന്നെ വിളിക്കുന്നത് ഭായ് സാബ് എന്നാണെന്നും സോനു പറയുന്നു. അമിതാഭ് ബച്ചനെ ഓര്‍മ്മവരുന്നുവെന്നായിരുന്നു ഐശ്വര്യ അര്‍ത്ഥമാക്കിയത്.

  സ്‌ക്രീനില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് സോനു സൂദ്. അതേസമയം രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ജനസേവന പ്രവര്‍ത്തനങ്ങളില്‍ സ്വയം മുന്നോട്ട് വന്ന സോനു നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തെ ജീവിതത്തില്‍ നായകനാക്കി മാറ്റുകയായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെത്താന്‍ ബസുകള്‍ ഒരുക്കിയും കുടുങ്ങിപ്പോയവരെ ഹെലികോപ്റ്ററിലൂടെ വീട്ടിലെത്തിച്ചുമെല്ലാം സോനു സൂദ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇപ്പോഴും തന്നെ അന്വേഷിച്ച് എത്തുന്ന സഹായ അഭ്യര്‍ത്ഥനകള്‍ അദ്ദേഹം സാധ്യമാക്കി കൊണ്ടുക്കാറുണ്ട്. സഹായത്തിന് വേണ്ടി കാത്തു നില്‍ക്കുന്നവരെ സഹായിക്കാനായി ലോണ്‍ എടുക്കുന്ന സോനുവിനേയും തന്റെ ഹോട്ടലുകള്‍ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു കൊടുക്കുന്ന സോനുവിനേയുമെല്ലാം ലോക്ക്ഡൗണ്‍ കാലത്ത് രാജ്യം കണ്ടിരുന്നു. രാജ്യമെമ്പാടും നിരവധി പേരാണ് താരത്തിന്റെ നല്ല പ്രവര്‍ത്തികളെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയത്. ഇനി സോനുവിനെ വില്ലന്‍ റോളുകളില്‍ കാണാന്‍ സാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

  Also Read: പപ്പ കാണിച്ചത് മര്യാദകേട്, മാന്യമായി പെരുമാറണം; ഷാരൂഖ് ഖാനെ നിർത്തിപ്പൊരിച്ച് മകള്‍ സുഹാന!

  അതേസമയം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വരികയാണ് ഐശ്വര്യ റായ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ പെന്നിയിന്‍ സെല്‍വന്‍ ആണ് ഐശ്വര്യയുടെ പുതിയ സിനിമ. തമിഴിലേക്കും ഐശ്വര്യയുടെ തിരിച്ചുവരവാണ് ചിത്ര്ം. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജയം രവി, വിക്രം, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ്, ജയറാം തുടങ്ങിയ നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

  Read more about: aishwarya rai sonu sood
  English summary
  Sonu Sood Says Aishwarya Rai Told Him That He Reminds Her Of Big B
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X