For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ മരിച്ചാല്‍ പിന്നെ നിങ്ങളെന്ത് ചെയ്യും? അഡ്വാന്‍സ് മരണാശംസകളോട് സ്വര ഭാസ്‌കര്‍

  |

  ബോളിവുഡിലെ ശക്തമായ സാന്നിധ്യമാണ് സ്വര ഭാസ്‌കർ. നായികയായും സഹനടിയായുമെല്ലാം കൈയ്യടി നേടിയിടുള്ള താരമാണ് സ്വര ഭാസ്‌കര്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെയൊന്നും പിന്തുണയില്ലാതെ കടന്നു വന്ന സോനം സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. അഭിനയം പോലെ തന്നെ തന്റെ നിലപാടുകളിലൂടേയും കയ്യടി നേടിയ വ്യക്തിയാണ് സ്വര്. സിനിമയില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെ ശക്തമായി തന്നെ നിലപാടെടുക്കാറുണ്ട് സ്വര ഭാസ്‌കര്‍.

  സിനിമയ്ക്ക് പുറത്തും സജീവമാണ് സ്വര ഭാസ്്കര്‍. രാജ്യത്തിലെ പല അനീതികള്‍ക്കുമെതിരെ സ്വര ഭാസ്‌കര്‍ ശക്തമായി തന്നെ ശബ്ദമുയര്‍ത്താറുണ്ട്. പൗരത്വ ബില്ലിനെതിരെയുള്ള ജനകീയ പ്രക്ഷോഭം മുതല്‍ പല വിഷയങ്ങളിലും സമരമുഖത്തെ സാന്നിധ്യമാണ് സ്വര. അതുകൊണ്ട് തന്നെ പലപ്പോഴും സ്വരയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും വിയോജിപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്. താരത്തെ അസഭ്യം പറയുന്നതും ട്രോളുകളിലൂടെ ആക്രമിക്കുന്നതുമൊക്കെ പതിവായി മാറിയിരിക്കുകയാണ്. ഈ വിദ്വേഷം സ്വര അഭിനയിക്കുന്ന സിനിമകളോടും കാണിക്കുന്നവരുണ്ട്.

  എന്നാല്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി കൊണ്ട് തന്നെ മുന്നോട്ട് പോവുകയാണ് സ്വര ഭാസ്‌കര്‍. ട്രോളുകള്‍ക്കും ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്കും സ്വരയെ തളര്‍ത്താനാകില്ലെന്ന് അവര്‍ ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ശക്തമായ നിലപാടിലൂടെ വീണ്ടും കയ്യടി നേടുകയാണ് സ്വര. തന്നെ പരിഹസിക്കാനും അധിക്ഷേപിക്കാനും വന്നവര്‍ക്ക് സ്വര ഭാസ്‌കര്‍ നല്‍കിയ മറുപടിയാണ് കയ്യടി നേടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  കഴിഞ്ഞ ദിവസമായിരുന്നു തനിക്കും വീട്ടിലുള്ളവര്‍ക്കും കൊവിഡ് പോസിറ്റീവ് ആയ വിവരം സ്വര അറിയിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം ഈ വിവരം അറിയിച്ചത്. ഇതോടെ സ്വരയ്ക്കും കുടുംബത്തിനും വേഗം തന്നെ അസുഖം മാറട്ടെ എന്ന് ആശംസിച്ചു കൊണ്ടും താരത്തിന് സ്‌നേഹവും കരുതലും അറിയിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്. എന്നാല്‍ സ്വരയുടെ വിമര്‍ശകര്‍ ഈ അവസരത്തെ പോലും തങ്ങളുടെ സന്തോഷത്തിനായി ഉപയോഗിക്കുകയായിരുന്നു. താരത്തിന് പെട്ടെന്നുള്ള മരണം ആശംസിക്കുകയാണ് വിമര്‍ശകര്‍. ഇത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് സ്വര ഭാസ്‌കര്‍.

  തനിക്ക് ലഭിച്ച അധിക്ഷേപ ട്രോളുകളുടേയും മറ്റും സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു സ്വരയുടെ പ്രതികരണം. ഞാന്‍ മരിച്ചാല്‍ നിങ്ങളുടെ നിലനില്‍പ്പിന് അത് പ്രശ്‌നമാവില്ലേ എന്നാണ് സ്വര ചോദിക്കുന്നത്. 'എന്റെ വിയോഗത്തിനായി പ്രാര്‍ത്ഥിയ്ക്കുന്ന എന്റെ പ്രിയപ്പെട്ട വെറുപ്പുളവാക്കുന്ന ട്രോളുകളോട്, സുഹൃത്തുക്കളെ നിങ്ങളുടെ വികാരങ്ങള്‍ അല്പം നിയന്ത്രിയ്ക്കുക. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളുടെ ഉപജീവന മാര്‍ഗ്ഗവും എന്നോടൊപ്പം മരിക്കും. പിന്നെ എങ്ങിനെ നിങ്ങള്‍ ജീവിയ്ക്കും' എന്നായിരുന്നു സ്വര ഭാസ്‌കറുടെ പ്രതികരണം. താരത്തിന്റെ പ്രതികരണത്തിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

  Recommended Video

  Minnal Murali ലോകത്ത് ട്രെൻഡിംഗിൽ മൂന്നാമത്, ഇന്ത്യൻ സിനിമയിൽ ഇതാദ്യം | FilmiBeat Malayalam

  വാണിജ്യ സിനിമകളിലും സമാന്തര സിനിമകളിലും ഒരുപോലെ നിറസാന്നിധ്യമാണ് സ്വര ഭാസ്‌കര്‍. മദോലാല്‍ കീപ്പ് വാക്കിംഗ് ആയിരുന്നു ആദ്യത്തെ സിനിമ. ഗുസാരിഷിലൂടെയാണ് ബോളിവുഡിലെ മുഖ്യധാരയിലേക്ക് എത്തുന്നത്. പിന്നീട് തനു വെഡ്ഡ്‌സ് മനു, ചില്ലര്‍ പാര്‍ട്ടി, രാഞ്ജന, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നില്‍ ബാത്തേ സന്നാട്ട എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ താരമായി മാറുകയായിരുന്നു സ്വര. ഈ ചിത്രമാണ് മലയാളത്തില്‍ ഉദാഹരണം സുജാത എന്ന മഞ്ജു വാര്യര്‍ ചിത്രമായി റീമേക്ക് ചെയ്യപ്പെട്ടത്. പിന്നാലെ വന്ന അനാര്‍ക്കലി ഓഫ് ആറയിലൂടെ വീണ്ടും സ്വര ഞെട്ടിച്ചു. വീരേ ദേ വെഡ്ഡിംഗ്, ഷീര്‍ ഖൂര്‍മ എന്നീ ചിത്രങ്ങളും കയ്യടി നേടി. ക്വിയര്‍ പ്രണയകഥയായിരുന്നു ഷീര്‍ ഖൂര്‍മ പറഞ്ഞത്. ജഹാന്‍ ചാര്‍ യാര്‍ ആണ് സ്വരയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഭാഗ് ബീനീ ഭാഗ്, രാസ്ഭരി തുടങ്ങിയ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

  Read more about: swara bhaskar
  English summary
  Swara Bhaskar Gives A Fitting Reply To All Trolls Post She Tests Covid Positive
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X