For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കളിയാക്കിയത് എന്നെ, കൊണ്ടത് സകല പുരുഷന്മാര്‍ക്കും; ട്രോളാന്‍ വന്നവനെ ഓടിച്ച് സ്വര ഭാസ്‌കര്‍

  |

  ബോളിവുഡിലെ മിന്നും താരമാണ് സ്വര ഭാസ്‌കര്‍. താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോ ഒന്നുമില്ലാതെയാണ് സ്വര ഭാസ്‌കര്‍ തന്റെ ഇടം ബോളിവുഡില്‍ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ഏറെ വെല്ലുവിളികള്‍ അതിജീവിക്കേണ്ടി വന്നിട്ടുണ്ട് സ്വര ഭാസ്‌കറിന്. തന്റെ നിലപാടുകളാണ് സ്വര്യയെ താരമാക്കുന്നത്. സിനിമയ്ക്ക് പുറമെയുള്ള സാമൂഹിക വിഷയങ്ങളിലും സ്വര ഭാസ്‌കര്‍ ഇടപെടാറുണ്ട്. അതുകൊണ്ട് തന്നെ നിരന്തരം സോഷ്യല്‍ മീഡിയ ആക്രമണങ്ങളും സ്വര ഭാസ്‌കര്‍ നേരിടാറുണ്ട്.

  Also Read: ഇതൊക്കെ ഞാൻ തുടക്കകാലത്ത് വാങ്ങിയതാ, എന്റെ സ്വഭാവം വെച്ച് അടിക്കേണ്ടതാണ്; പ്രതിഫലം പറഞ്ഞപ്പോൾ മമ്മൂട്ടി

  എന്നാല്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കാനും സ്വര്യയ്ക്കറിയാം. പലപ്പോഴും സ്ത്രീവിരുദ്ധതയും അശ്ലീല ചുവയുള്ളതുമായ വാക്കുകള്‍ സ്വര്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മറുപടി നല്‍കി വായടപ്പിക്കാന്‍ സ്വരയ്ക്ക് സാധിക്കാറുണ്ട്. ഇപ്പോഴിതാ തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്ക് സ്വര്യ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  മിക്ക താരങ്ങളേയും പോലെ സ്വരയും സോഷ്യല്‍ മീഡിയയിലൂടെ ബ്രാന്റുകളും പ്രൊഡക്ടുകളും പ്രൊമോട്ട് ചെയ്യാറുണ്ട്. അത്തരത്തില്‍ പങ്കുവച്ചൊരു പോസ്റ്റില്‍ നിന്നായിരുന്നു സംഭവത്തിന്റെ തുടക്കം. ഒരു ഹെയര്‍ കേള്‍റിന്റെ പ്രൊമോഷനായി അതും പിടിച്ചു നില്‍ക്കുന്നൊരു ചിത്രം പങ്കുവച്ചിരുന്നു സ്വര. എന്നാല്‍ ഇതില്‍ ചിലര്‍ അശ്ലീലം കണ്ടെത്തുകയായിരുന്നു. താരത്തിന്റെ കയ്യിലുള്ള ഹെയര്‍ കേള്‍റിന്റെ രൂപമായിരുന്നു സോഷ്യല്‍ മീഡിയയിലെ ചിലര്‍ അശ്ലീലം പറയാനായി കണ്ടെത്തിയത്.

  Also Read: ഇവന് വേണ്ടി ഇത്രയും പണം ചെലവാക്കാൻ ആരെങ്കിലും പറഞ്ഞോ? വിജയ് ദേവരെകാണ്ടയെക്കുറിച്ച് ഫിലിം മേക്കർ

  ''ഇതിലും വലുത് വേണ്ടി വരും ചിലപ്പോള്‍'' എന്നായിരുന്നു സ്വരയുടെ ചിത്രം പങ്കുവച്ചു കൊണ്ട് ഒരാള്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ പതിവ് പോലെ അപമാനിക്കാന്‍ വന്നയാള്‍ക്ക് ചുട്ട മറുപടി നല്‍കി അയാളെ കണ്ടം വഴി ഓടിക്കുകയായിരുന്നു സ്വര ചെയ്തത്. ''എന്നെ ട്രോളാന്‍ നോക്കിയതാണ്, പക്ഷെ ട്രോളിയത് എല്ലാ ഇന്ത്യന്‍ പുരുഷന്മാരേയുമാണ്'' എന്നായിരുന്നു സ്വര്യയുടെ മറുപടി. തന്നെ കളിയാക്കാന്‍ ശ്രമിച്ചയാളുടെ പ്രൊഫൈലിന്റെ പേര് മാച്ചോ മാന്‍ ആണെന്നും സ്വര ചൂണ്ടിക്കാണിക്കുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് സ്വരയ്ക്ക് പിന്തുണ അറിയിച്ചും കയ്യടിച്ചുമെത്തിയിരിക്കുന്നത്.

  ഗുസാരിഷ് എന്ന ചിത്രത്തിലൂടെയായിരുന്നു സ്വരയുടെ ബോളിവുഡ് എന്‍ട്രി. പിന്നീട് തനു വെഡ്‌സ് മനു, ചില്ലര്‍ പാര്‍ട്ടി, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. രാഞ്ജനയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ താരത്തെ തേടി നിരവധി വേഷങ്ങളെത്തുകയായിരുന്നു. നില്‍ ബാത്തേ സന്നാട്ട, അനാര്‍ക്കലി ഓഫ് ആര, തുടങ്ങിയ സിനിമകളിലെ പ്രകനടവും ചിത്രങ്ങള്‍ മുന്നോട്ട് വച്ച സ്ത്രീപക്ഷ രാഷ്ട്രീവും ഏറെ ശ്രദ്ധ നേടിയിരുന്നു.

  ഷീര്‍ കൂര്‍മയാണ് സ്വരയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മിസിസ് ഫലനി, ജഹാന്‍ ചാര്‍ ചാര്‍ എന്നീ സിനിമകളാണ് സ്വരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. സിനിമയ്‌ക്കൊപ്പം തന്നെ ടെലിവിഷനിലും ഒടിടി ലോകത്തും സ്വര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ അവതാരകയായിരുന്നു സ്വര ഭാസ്‌കര്‍. രാസ്ഭരി, ഫ്‌ളെഷ്, ഭാഗ് ബീനി ഭാഗ് എന്നീ വെബ് സീരീസുകളും സ്വരയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

  മുമ്പും പലപ്പോഴും സോഷ്യല്‍ മീഡിയയിലെ പ്രശ്‌നക്കാരെ നേരിട്ട് കയ്യടി നേടിയിട്ടുണ്ട് സ്വര ഭാസ്‌കര്‍. തന്റെ രാഷ്ട്രീയ നിലപാടുകളിലൂടേയും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിയും വരാറുണ്ട്. എന്നാല്‍ തന്റെ നിലപാടുകളില്‍ നിന്നും പിന്നോട്ട് പോകാനോ മിണ്ടാതെ ഓടിയൊളിക്കാനോ സ്വര ഭാസ്‌കര്‍ കൂട്ടാക്കിയിട്ടില്ല.

  Read more about: swara bhaskar
  English summary
  Swara Bhaskar Gives Reply To A Macho Man Who Tried To Insult Her In A Classy Way
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X