twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ അവനെ കുടവച്ച് തല്ലി, കോളറില്‍ പിടികൂടാന്‍ നോക്കിയപ്പോള്‍ ട്രെയിനില്‍ നിന്നവന്‍ ചാടി: സ്വര

    |

    പൊതു ഇടങ്ങളില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന സംഭവം ഇപ്പോഴും നടക്കാറുണ്ട്. സാധാരണക്കാര്‍ മുതല്‍ അഭിനേത്രിമാര്‍ക്കെതിരെ വരെ ഇത്തരത്തില്‍ മോശമായി പെരുമാറിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈയ്യടുത്ത് കോഴിക്കോട് മലയാളത്തിലെ യുവനടിമാര്‍ക്കുണ്ടായ അനുഭവങ്ങളടക്കം നമുക്ക് മുമ്പിലുണ്ട്. ഇവിടെ മാത്രമല്ല, സമാന അനുഭവങ്ങള്‍ നേരിടേണ്ടി വന്ന നായികമാര്‍ ബോളിവുഡിലുമുണ്ട്.

    Also Read: അമൃത സുരേഷിന് ഗോപി സുന്ദർ നൽകിയ ആദ്യ സമ്മാനം!, തിരിച്ചു ലഭിച്ചത് അതിലും വലിയ ഗിഫ്റ്റെന്ന് താരംAlso Read: അമൃത സുരേഷിന് ഗോപി സുന്ദർ നൽകിയ ആദ്യ സമ്മാനം!, തിരിച്ചു ലഭിച്ചത് അതിലും വലിയ ഗിഫ്റ്റെന്ന് താരം

    ഒരിക്കല്‍ തനിക്കുണ്ടായ അനുഭവം നടി സ്വര ഭാസ്‌കര്‍ വെളിപ്പെടുത്തിയിരുന്നു. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്വര ഭാസ്‌കര്‍ മനസ് തുറന്നത്. പ്രേം രതന്‍ ധന്‍ പായോയുടെ സമയത്തായിരുന്നു സ്വരയ്ക്ക് മോശം അനുഭവമുണ്ടായത്. വിമാനത്താവളത്തില്‍ വച്ചാണ് സംഭവമുണ്ടായതെന്നും സ്വര പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    പ്രേം രതന്‍ ധന്‍ പായോ

    ''പ്രേം രതന്‍ ധന്‍ പായോ നടക്കുമ്പോള്‍ എനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ട്. രാജ്കോട്ടിലെ വിമാനത്താവളത്തില്‍ വച്ചായിരുന്നു ഒരാള്‍ എന്നെ കടന്നു പിടിച്ചത്. ഞാന്‍ സല്‍മാന്‍ സാറിനൊപ്പമായിരുന്നു എത്തിയത്. എന്നെ ആരും ഗൗനിച്ചില്ല, അദ്ദേഹത്തെ കാണാനായി രണ്ടായിരം പേരാണ് വിമാനത്താവളത്തിലെത്തിയത്. അത്രയും സെക്യൂരിറ്റിയുണ്ടായിട്ടും ആളുകള്‍ അകത്തു കടന്നു. എന്നെ കാറില്‍ എത്തിച്ചത് അനുപം ഖേര്‍ സാറായിരുന്നു'' സ്വര പറയുന്നു.

    Also Read: മമ്മൂട്ടിയെ ഡാൻസ് പഠിപ്പിക്കാൻ കൊണ്ടുവന്നത് പ്രഭുദേവയെ; ജോണി വാക്കർ ഷൂട്ടിങ് ഓർമ്മകൾ പങ്കുവച്ച് കെ രാധാകൃഷ്‌ണൻAlso Read: മമ്മൂട്ടിയെ ഡാൻസ് പഠിപ്പിക്കാൻ കൊണ്ടുവന്നത് പ്രഭുദേവയെ; ജോണി വാക്കർ ഷൂട്ടിങ് ഓർമ്മകൾ പങ്കുവച്ച് കെ രാധാകൃഷ്‌ണൻ

    ഒരാളുടെ കരണത്തടിച്ചിട്ടുണ്ട്


    ''ഓള്‍ഡ് ഡല്‍ഹിയില്‍ വച്ച് എന്നെ നുള്ളിയതിന് ഞാന്‍ ഒരാളുടെ കരണത്തടിച്ചിട്ടുണ്ട്. സണ്‍ഡേ ബുക്ക് ബസാറില്‍ വച്ചായിരുന്നു. ഞാന്‍ അവനെ കയ്യോടെ പിടിക്കുകയായിരുന്നു. സ്ത്രീകള്‍ പ്രതികരിക്കുമെന്ന് ഇവന്മാര്‍ കരുതുന്നില്ല. അതുകൊണ്ടാണ് സ്ത്രീകള്‍ പ്രതികരിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാകുന്നത്'' എന്നാണ് സ്വര പറയുന്നത്.

    മറ്റൊരു അനുഭവവും സ്വര പങ്കുവെക്കുന്നുണ്ട്. ''ഞാന്‍ ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. ഞാന്‍ മുംബൈയിലെത്തിയ ആദ്യത്തെ വര്‍ഷമാണ്. ഒരിടത്ത് ചെക്ക് വാങ്ങാനായി പോവുകയായിരുന്നു. ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ട്മെന്റായിരുന്നു. ഉച്ചയായിരുന്നതിനാല്‍ ആരുമുണ്ടായിരുന്നില്ല. ഒരു മദ്യപന്‍ കയറി വന്നു. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് അയാള്‍ സ്വയം ഭോഗം ചെയ്യുന്നതാണ്. ഒരു സെക്കന്റ് നേരത്തേക്ക് ഞാന്‍ പേടിച്ചു പോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ രണ്ട് സെക്കന്റെടുത്തു'' സ്വര പറയുന്നു.

    എന്താണ് നമ്മളുടെ പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്?


    ''ഞാന്‍ അയാളോട് ദേഷ്യപ്പെട്ടു. കുട വച്ച് തല്ലി. ട്രെയിന്‍ നിര്‍ത്തിയാല്‍ അപ്പോള്‍ അയാള്‍ ഇറങ്ങിയോടും എന്നതിനാല്‍ ഞാന്‍ അയാളുടെ കോളറിന് പിടിക്കാന്‍ നോക്കുകയായിരുന്നു. പിടിക്കാന്‍ പറ്റിയാല്‍ പോലീസിനെ ഏല്‍പ്പിക്കാം. പക്ഷെ ട്രെയിന്‍ സ്ലോ ആയതും, ഞാന്‍ പോലീസിനെ ഏല്‍പ്പിക്കാന്‍ നോക്കുകയാണെന്ന് മനസിലായ അവന്‍ അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് ചാടി'' എന്നാണ് സ്വര ഭാസ്‌കര്‍ പറയുന്നത്.

    ''സത്യത്തില്‍ നമ്മള്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഒരു കുറ്റബോധമോ നാണക്കേടോ അപമാനമോ ആണ് തോന്നുന്നത്. നമ്മള്‍ എന്താണ് നമ്മളുടെ പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്? അവരെ അവരുടെ താല്‍പര്യങ്ങളുടെ പേരില്‍ കുറ്റബോധം തോന്നാന്‍ പഠിപ്പിക്കുന്നു. അവര്‍ അവര്‍ക്കായി ഷോപ്പിംഗ് നടത്തിയാല്‍ അത് തെറ്റ്. പക്ഷെ മക്കള്‍ക്കും ഭര്‍ത്താവിനും വാങ്ങാം. അനുസരണയും അവനവനെ മറന്ന് മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുകയും വേണം'' സ്വര പറയുന്നു.

    ചിന്ത മാറണം

    ''ഞാന്‍ ഓര്‍ക്കുന്നുണ്ട്. ആദ്യമായി ഒരു പയ്യനെ ചുംബിച്ചപ്പോള്‍ എനിക്ക് നാണക്കേട് തോന്നി. ഞാന്‍ എന്തോ തെറ്റ് ചെയ്തെന്ന ചിന്തയായിരുന്നു. എനിക്കന്ന് പതിനെട്ട് വയസാണ്. ഞാന്‍ അത്ര ചെറുപ്പമൊന്നുമല്ല സത്യത്തില്‍. എനിക്ക് തോന്നുന്നത് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ കുറച്ചൊക്കെ നാണമില്ലാത്തവരും സെല്‍ഫിഷും ആകണമെന്നാണ്. വ്യക്തികളെക്കുറിച്ചല്ല പൊതുവെ പെണ്‍കുട്ടികളെ കുറിച്ച് പറഞ്ഞതാണ്. ആ അയ്യേ എന്ന ചിന്ത മാറണം. അതാണ് ഏറ്റവും മണ്ടന്‍ തോന്നല്‍'' എന്നും സ്വര പറയുന്നുണ്ട്.

    Read more about: swara bhaskar
    English summary
    Swara Bhasker On How She Beat A Guy Who Misbehaved To Her And Friends In Train
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X