For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്റിമേറ്റ് രംഗം ചെയ്യാന്‍ നടിമാരേക്കാള്‍ നാണവും മടിയും നടന്മാര്‍ക്കാണ്; അനുഭവം പറഞ്ഞ് തമന്ന

  |

  സിനിമയിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് എപ്പോഴും ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇന്റിമേറ്റ് രംഗങ്ങള്‍ ഒരുക്കുന്നതിനായി ഇന്റിമസി ഡയറക്ടറുടെ സഹായം തേടാന്‍ സിനിമാ ലോകം ശീലിച്ചുവരികയാണ്. എങ്ങനെയാണ് ഇന്റിമേറ്റ് രംഗം ഒരുക്കുന്നതെന്നും സിനിമയില്‍ കാണുന്നത് പോലെയല്ല, മറിച്ച് ഏറെ കഷ്ടതകള്‍ അതിന് പിന്നിലുണ്ടെന്നും താരങ്ങള്‍ പലപ്പോഴിയാ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടിമാരായ തമന്ന, രാകുല്‍ പ്രീത് സിംഗ്, ഹുമ ഖുറേഷി, ഭൂമി പേഡ്‌നേക്കര്‍ തുടങ്ങിയവര്‍ ഇന്റിമേറ്റ് രംഗങ്ങളുടെ ചിത്രീകരണത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.

  Also Read: 'ചേട്ടന്റെ മറ്റൊരു മുഖം ഞാൻ അന്ന് കണ്ടു; പിന്നെ രണ്ടു മാസം ലോഡ്‌ജിൽ ആയിരുന്നു എന്റെ താമസം': ധ്യാൻ ശ്രീനിവാസൻ

  ഇന്റിമേറ്റ് രംഗം ചെയ്യുന്നതില്‍ സ്ത്രീകളേക്കാള്‍ ബുദ്ധിമുട്ടും മടിയുമൊക്കെ അനുഭവിക്കുന്നത് പുരുഷന്മാരാണ് എന്നാണ് തമന്ന പറയുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തറുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ഇന്റിമേറ്റ് രംഗങ്ങളില്‍ നടന്മാര്‍ ബുദ്ധിമുട്ടുന്നതാണ് ഞാന്‍ കൂടുതലും കണ്ടിട്ടുള്ളത്. അഭിനേതാക്കള്‍ സ്ത്രീയും പുരുഷനുമല്ല മനുഷ്യര്‍ മാത്രമാണെന്നതാണ് അടിസ്ഥാന കാര്യം. ചിലപ്പോള്‍ നടിമാര്‍ എങ്ങനെയായിരിക്കും ചിന്തിക്കുക എന്ന് കരുതിയായിരിക്കും നടന്മാര്‍ നാണിക്കുകയും ആശങ്കപ്പെടുകയും ചെയ്യുക'' എന്നാണ് തമന്ന പറയുന്നത്.

  Also Read: പാവം സ്ത്രീ ആയിരുന്നു സിൽക് സ്മിത; ലളിത ചേച്ചി വഴക്ക് പറഞ്ഞപ്പോൾ; ഇന്ദ്രൻസ്

  പിന്നാലെ അവതാരക ഇടപെടുകയായിരുന്നു. മുന്‍ കാലങ്ങളില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത് കാണാനായി മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കാറുണ്ടെന്ന് അറിയിച്ചപ്പോള്‍ അത് ചൂഷണമാണെന്നായിരുന്നു ഭൂമിയുടെ പ്രതികരണം. തന്നോട് ചുംബന രംഗത്തെക്കുറിച്ചുള്ള ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാറുണ്ടെന്നും ഭീമി പറഞ്ഞു. അതേസമയം ഇന്റിമേറ്റ് രംഗം തീര്‍ത്തും മെക്കാനിക്കല്‍ ആണെന്നായിരുന്നു രാകുല്‍ പറഞ്ഞത്.

  ചിലപ്പോള്‍ താന്‍ ആ സമയത്ത് മനസില്‍ എണ്ണുകയാണ് ചെയ്യാറെന്നും രാകുല്‍ പറയുന്നുണ്ട്. ലസ്റ്റ് സ്‌റ്റോറീസിലെ തന്റെ ഇന്റിമേറ്റ് രംഗത്തിന് മുമ്പ് തനിക്ക് ഒരുപാട് ആശങ്കകളുണ്ടായിരുന്നുവെന്നും എന്നാല്‍ സംവിധായകയായ സോയ അക്തര്‍ വളരെ സെന്‍സിറ്റീവായ തന്നോട് പെരുമാറിയെന്നും ഭൂമി പറയുന്നുണ്ട്. ബദ്‌ലാപൂരിലെ തന്റെ കഥാപാത്രത്തെ പീഡിപ്പിക്കുന്ന രംഗത്തിന് മുമ്പ് താന്‍ വളരെയധികം പേടിക്കുകയും ടെന്‍ഷനടിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഹുമ ഖുറേഷി പറയുന്നത്.


  സമീപകാലത്ത് ഇന്റിമേറ്റ് രംഗങ്ങളുടെ ചിത്രീകരണത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നു. മറ്റ് രംഗങ്ങള്‍ പോലെ തന്നെയാണ് ഇന്റിമേറ്റ് രംഗങ്ങള്‍. രണ്ട് അഭിനേതാക്കള്‍ അവരുടെ രംഗം അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാല്‍ അതേ ചൊല്ലിയുള്ള അനാവശ്യ ചര്‍ച്ചകളും ഇന്റിമേറ്റ് രംഗത്തിന്റെ പേരില്‍ താരങ്ങളെ, പ്രത്യേകിച്ച് നടിമാരെ വിധിക്കുന്നതുമൊന്നും ശരയില്ലെന്നും പലരും ആവര്‍ത്തിച്ചിരുന്നു.

  ഈയ്യടുത്തിറങ്ങിയ ദീപിക പദുക്കോണ്‍ നായികയായി എത്തിയ ഗെഹരായിയാം എന്ന ചിത്രത്തിലായിരുന്നു ആദ്യമായി ബോളിവുഡ് ഇന്റിമസി ഡയറക്ടറെ നിയമിക്കുന്നത്. പിന്നാലെ ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ധാരാളം ഇന്റിമേറ്റ് രംഗങ്ങളുള്ള സിനിമയായിരുന്നു ഗെഹരായിയാം. ചിത്രത്തിലെ രംഗങ്ങള്‍ പ്രശംസ നേടുകയും ചെയ്തിരുന്നു. ഇത് ഇന്റിമേറ്റ് രംഗങ്ങളുടെ ചിത്രീകരണ സമയത്ത് വിദഗ്ധകരുടെ സാന്നിധ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു.

  അതേസമയം തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായ തമന്ന ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ മലയാളത്തിലും എത്തുകയാണ് തമന്ന. ദിലീപിന്റെ നായികായ ബാന്ദ്ര എന്ന ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിലെത്തുന്നത്. സിനിമയ്ക്ക് പുറമെ ഒടിടി രംഗത്തും സീരീസുകളിലുമെല്ലാം തമന്ന സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

  മോണിക്ക ഓ മൈ ഡാര്‍ലിംഗ് ആണ് ഹുമ ഖുറേഷിയുടെ പുതിയ സിനിമ. ചിത്രം മികച്ച പ്രതികരണങ്ങളായിരുന്നു നേടിയത്. ബദായി ദോയാണ് ഭൂമിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ലാവന്‍ഡര്‍ റിലേഷന്‍ഷിപ്പിന്റെ കഥ പറഞ്ഞ സിനിമയും കയ്യടി നേടിയിരുന്നു. അതേസമയം താങ്ക് ഗോഡ് ആണ് രാകുലിന്റെ ഒടുവിലിറങ്ങിയ സിനിമ. താരം ഇന്ത്യന്‍ 2, അയലാന്‍ തുടങ്ങിയ സിനിമകളുടെ തിരക്കിലാണ്.

  Read more about: tamannaah
  English summary
  Tamannaah Opens Up How Actors Behave While Filming Intimate Scenes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X