For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓടുന്ന കാറില്‍ നിന്നും ഇറങ്ങിയോടി, കാറില്‍ ബോംബുണ്ടെന്നായിരുന്നു പര്‍വീണ്‍ പറഞ്ഞത്: മഹേഷ് ഭട്ട്

  |

  മഹേഷ് ഭട്ട് ഒരുക്കിയ വൂട്ട് സെലക്ട് സീരീസാണ് രഞ്ജിഷ് ഹി സഹി. മഹേഷ് ഭട്ടും പര്‍വീണ്‍ ബബ്ബിയും തമ്മിലുള്ള പ്രണയമാണ് സീരിസില്‍ ചില ക്രിയാത്മക സ്വാതന്ത്ര്യത്തോടെ അവതരിപ്പിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അമല പോള്‍, അമൃത പുരി, താഹിര്‍ രാജ് ഭാസിന്‍ എന്നിവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു സ്ട്രഗ്ലിംഗ് ഡയറക്ടറും സൂപ്പര്‍ സ്റ്റാറും തമ്മിലുള്ള പ്രണയ കഥയാണ് സീരീസ് അവതരിപ്പിക്കുന്്‌നത്.

  മഹേഷും പര്‍വീണും തമ്മില്‍ പ്രണയത്തിലാകുന്നത് 1977 ലാണ്. കബിര്‍ ബേദിയുമായുള്ള പര്‍വീണിന്റെ പ്രണയ ബന്ധം തകര്‍ന്നതിന് പിന്നാലെയായിരുന്നു അവര്‍ മഹേഷുമായി അടുക്കുന്നത്. ഇരുവരുടേയേും അടുത്ത സുഹൃത്തു കൂടിയായിരുന്ന മഹേഷ് ആ വിഷമഘട്ടത്തില്‍ പര്‍വീണിന് താങ്ങായി മാറുകയായിരുന്നു. ഒടുവില്‍ ഇരുവരും തമ്മില്‍ ആഘാതമായ പ്രണയത്തിലേക്ക് എത്തുകയായിരുന്നു. പര്‍വീണിനൊപ്പം ജീവിക്കാനായി തന്റെ ഭാര്യ കിരണ്‍ ഭട്ടിനേയും മകള്‍ പൂജയേയും ഉപേക്ഷിച്ചിരുന്നു മഹേഷ്. പര്‍വീണും മഹേഷും ഒരുമിച്ചായിരുന്നു കുറേക്കാലം താമസിച്ചിരുന്നത്. പിന്നീടാണ് പര്‍വ്വീണിന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ആ ബന്ധത്തെ ഉലയ്ക്കുന്നത്.

  1979 ല്‍ ഒരു വൈകുന്നേരം വീട്ടിലെത്തിയ താന്‍ പേടിച്ചരണ്ട പര്‍വീണിന്റെ അമ്മയെ കണ്ടതിനെക്കുറിച്ചും അമ്മ തന്നോട് പര്‍വീണിനെ പോയി നോക്കാന്‍ പറഞ്ഞുവെന്നും അവിടെ താന്‍ കണ്ടത് മറക്കാനാവാത്ത കാഴ്ചയായിരുന്നുവെന്നും മഹേഷ് തന്നെ ഓര്‍ത്തെടുക്കുന്നുണ്ട്. '' സിനിമയിലെ വേഷത്തിലായിരുന്നു പര്‍വീണ്‍. കട്ടിലിനും ചുമരിനും ഇടയിലെ മൂലയില്‍ ഇരിക്കുകയായിരുന്നു അവള്‍. പേടിപ്പെടുത്തുന്നതായിരുന്നു അവളുടെ ഭാവം. കയ്യിലൊരു കത്തിയുമുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. മിണ്ടരുത്, ഈ മുറി മുഴുവന്‍ ശബ്ദ റെക്കോര്‍ഡര്‍ വച്ചിരിക്കുകയാണ്. അവര്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്. അവള്‍ എന്റെ കൈ പിടിച്ചു കൊണ്ട് പുറത്തേക്ക് നടത്തിച്ചു. നിസഹായ ആയി അവളുടെ അമ്മ എന്നെ നോക്കുന്നുണ്ടായിരുന്നു. ഇത് ആദ്യമായല്ല സംഭവിക്കുന്നതെന്നും മുമ്പും നടന്നിട്ടുണ്ടെന്ന് അവരുടെ മുഖത്തു നിന്നും ഞാന്‍ വായിച്ചെടുത്തു'' എന്നാണ് മഹേഷ് പറഞ്ഞത്.

  പിന്നാലെ മഹേഷ് ഡോക്ടര്‍മാരെ കാണുകയായിരുന്നു. ഡോക്ടര്‍മാര്‍ പര്‍വീണിന് പാരനോയ്ഡ് സ്‌കിസോഫ്രീനിയ ആണെന്ന നിഗമനത്തിലായിരുന്നു എത്തിയത്. മഹേഷ് പര്‍വീണിനെ സഹായിക്കുവാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ തമ്മില്‍ പിരിയുകയായിരുന്നു. ''ചിലപ്പോള്‍ അവര്‍ പറയും എയര്‍ കണ്ടീഷണറില്‍ ബഗ്ഗുണ്ടെന്ന്. ഞങ്ങള്‍ അത് തുറന്ന് അവളെ കാണിക്കണമായിരുന്നു. ചിലപ്പോള്‍ ഫാനിലും മറ്റു ചിലപ്പോള്‍ പെര്‍ഫ്യൂമിലായിരുന്നു അവള്‍ റെക്കോര്‍ഡര്‍ കണ്ടെത്തിയിരുന്നത്'' മഹേഷ് പറയുന്നു. മറ്റൊരിക്കല്‍ തങ്ങള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ബോംബുണ്ടെന്ന് വരെ പര്‍വ്വീണ്‍ സംശയിച്ചിരുന്നതായും മഹേഷ് പറയുന്നുണ്ട്.

  ''ഓടുന്ന കാറിന്റെ വാതില്‍ തുറന്ന് അവള്‍ ഇറങ്ങി ഓടുകയായിരുന്നു. കാറില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു അവള്‍ പറഞ്ഞത്. ഞാന്‍ അവളെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. കണ്ടു നിന്ന ആളുകള്‍ കരുതിയത് പര്‍വ്വീണ്‍ ബബ്ബിയും കാമുകനുംതമ്മില്‍ വഴക്കുണ്ടാക്കുകയാണെന്നായിരുന്നു. എങ്ങനെയൊക്കയോ ഞാനവളെ ഒരു ടാക്‌സിയില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു'' മഹേഷ് പറയുന്നു. തന്റെ ജീവിതവും ഇതോടെ വേദന നിറഞ്ഞതായി മാറിയെന്നാണ് മഹേഷ് പറയുന്നത്. ഡോക്ടര്‍മാര്‍ പര്‍വ്വീണിന് ഇലക്ടോകണ്‍ക്ലൂസീവ് തെറാപ്പി നിര്‍ദ്ദേശിച്ചുവെങ്കിലും അതിന് മനസ് വരാതെ തന്റെ ഫിലോസഫറുടെ അടുത്തേക്ക് അവളേയും കൊണ്ട് പോകാനായി താന്‍ തയ്യാറായെന്നും മഹേഷ് പറയുന്നു. കുറച്ച് നാള്‍ അവിടെ നിന്ന ശേഷം തന്റെ മുടങ്ങി കിടക്കുന്ന സിനിമ പൂര്‍ത്തിയാക്കാനായി മഹേഷ് മുംബൈയിലേക്ക് എത്തുകയായിരുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  കുറച്ച് നാളുകള്‍ പിന്നിട്ടപ്പോള്‍ മഹേഷും പര്‍വ്വീണും പിരിയുകയായിരുന്നു. എങ്കിലും 2005 ല്‍ പര്‍വ്വീണ്‍ ബബ്ബി മരിച്ചപ്പോള്‍ അവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ മഹേഷ് എത്തിയിരുന്നു. ''ബന്ധുക്കള്‍ ആരും വന്നില്ലെങ്കില്‍ ഞാന്‍ തന്നെ അവളെ സംസ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്റെ വിജയത്തിന്റെ കാരണം അവളാണ്. അവളുമായുള്ള എന്റെ ബന്ധത്തെ അടിസ്ഥാനമാക്കിയൊരുക്കിയ അര്‍ത്ഥ് ആണ് എന്റെ തിരിച്ചുവരവായി മാറിയത്. ഞാന്‍ എല്ലാത്തിനും അവളോടാണ് കടപ്പെട്ടിരിക്കുന്നത്.'' എന്നായിരുന്നു മഹേഷ് പറഞ്ഞത്.

  Read more about: parveen babi mahesh babu
  English summary
  The Love Story Of Parveen Babi And Mahesh Bhatt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X