Don't Miss!
- News
സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
നാളുകളുടെ പരിശീലനം, എന്നിട്ടും സൈനയില്‍ നിന്നും ശ്രദ്ധ പിന്മാറി, പകരം പരിനീതി; കാരണം
സിനിമാപ്രേമികളും കായികപ്രേമികളും ഒരുപോലെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൈന. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം സൈന നെഹ്വാളിന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ സൈനയെ അവതരിപ്പിക്കുന്നത് പരിനീതി ചോപ്രയാണ്. നേരത്തെ ശ്രദ്ധ കപൂറിനെയായിരുന്നു സൈനയായി പരിഗണിച്ചിരുന്നത്. ചിത്രത്തിനായി തയ്യാറെടുക്കുന്ന ശ്രദ്ധയുടെ ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു.
എന്നാല്‍ പിന്നീട് ശ്രദ്ധ ചിത്രത്തില്‍ നിന്നും പിന്മാറുകയും പകരം പരിനീതി എത്തുകയുമായിരുന്നു. ഇത്ര വലിയൊരു ചിത്രത്തില്‍ നിന്നും ശ്രദ്ധ പിന്മാറിയത് എന്തുകൊണ്ടാണെന്ന സംശയം ആരാധകരിലുണ്ടായിരുന്നു. ഇപ്പോഴിതാ ആ ചോദ്യത്തിനുള്ള ഉത്തരം തരികയാണ് സിനിമയുടെ സംവിധായകനായ അന്മോള് ഗുപ്ത. ബോളിവുഡ് ഹംഗാമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

'ശ്രദ്ധ നന്നായി തയ്യാറെടുത്തിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ഷൂട്ടിംഗ് ആരംഭിച്ചത്. സൈനയാകാന്‍ അവര്‍ നന്നായി പരിശീലിച്ചിരുന്നു. പക്ഷെ അവര്‍ക്ക് ഡെങ്കു പിടിപെടുകയും ഒരു മാസം ബെഡ് റെസ്റ്റ് എടുക്കേണ്ടിയും വന്നു. വീണ്ടും ശ്രമിക്കട്ടെ എന്ന് അവള് ചോദിച്ചു കൊണ്ടിരുന്നു. ഞങ്ങളും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഒരുനാള്‍ താന്‍ ദുര്‍ബലയാണെന്ന് അവള് സമ്മതിച്ചു' അന്മോള് പറയുന്നു.
അഴകളവലില്‍ നൂറ് മാര്‍ക്ക്; കിടിലന്‍ ചിത്രങ്ങളുമായി പ്രഗ്യ ജെയ്സ്വാള്‍
മോശം ആരോഗ്യം കാരണം 12 മണിക്കൂര്‍ ചിത്രീകരണത്തിനായി മാറ്റിവെക്കാന്‍ അവള്‍ക്ക് സാധിക്കുമായിരുന്നില്ല. രോഗം മാറിയതിന് ശേഷം ചിച്ചോരെയ്ക്കായി ഡേറ്റ് നല്‍കിയിരുന്നു ശ്രദ്ധ. സൈനയുടെ ചിത്രീകരണം നടന്ന ഐഐടി ബോംബെയില്‍ തന്നെയായിരുന്നു ആ സിനിമയുടെ ചിത്രീകരണവും നടന്നതെന്നും അദ്ദേഹം പറയുന്നു. ചിച്ചോരെയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം ശ്രദ്ധയോട് നിര്‍മ്മാതാവ് ഭുഷന്‍ കുമാര്‍ സ്ട്രീറ്റ് ഡാന്‍സര്‍ ത്രിഡിയില്‍ അഭിനയിക്കാന്‍ കഴിയുമോ എന്ന് ചോദിക്കുകയായിരുന്നു.
Recommended Video
പിന്നാലെ ശ്രദ്ധ സൈനയില്‍ നിന്നും പിന്മാറി. കഴിഞ്ഞ ദിവസമാണ് സൈനയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിക്കുന്നത്. മാര്‍ച്ച് 26നായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക. ഭുഷന്‍ കുമാറും കൃഷ്ണന് കുമാറും സഞ്ജയ് ജയരാജും രഷേഷ് ഷായും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി