For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കണ്ടാല്‍ ചിരി പോലുമില്ല, വിടാതെ കളിയാക്കുന്ന കരീന; ഐശ്വര്യ-കരീന പിണക്കത്തിന് പിന്നില്‍!

  |

  ബോളിവുഡിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് ഐശ്വര്യ റായും കരീന കപൂര്‍. തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നും സിനിമയിലെത്തുകയും ബോളിവുഡിലെ മുന്‍നിരയിലെത്തുകയും ചെയ്ത സൂപ്പര്‍ താരങ്ങള്‍. കരീനയേയും ഐശ്വര്യയേയും പോലെ ദീര്‍ഘകാലം മുന്‍നിര നായികയായി തുടര്‍ന്നു പോകാന്‍ സാധിച്ച നായികമാര്‍ പോലും ബോളിവുഡില്‍ അപൂര്‍വ്വമാണ്.

  Also Read: വിശ്വസിക്കുക, എല്ലാം ശരിയായി വരും; വിവാഹം കഴിക്കുന്നവരോട് ഐശ്വര്യ റായ്ക്കുള്ള ഉപദേശം

  താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ കരീനയ്ക്ക് സാധിച്ചു. ഇന്നും ബോളിവുഡിലെ ഏറ്റവും തിരക്കുള്ള താരങ്ങളില്‍ ഒരാളാണ് കരീന കപൂര്‍. അതേസമയം ഐശ്വര്യ റായ് ആകട്ടെ കുടുംബ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത താരമായിരുന്നു. തന്റെ കഴിവും കഠിനാധ്വാനവുമാണ് ഐശ്വര്യയെ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാക്കി മാറ്റുന്നത്.

  അതേസമയം രസകരമായ വസ്തുത എന്തെന്നാല്‍ ഐശ്വര്യയും കരീനയും തമ്മില്‍ സ്വരചേര്‍ച്ചയിലല്ല എന്നതാണ്. രണ്ട് മുന്‍നിര നായികമാരായിരിക്കുമ്പോഴും ഐശ്വര്യയും കരീനയും തമ്മില്‍ അധികം സംസാരിക്കാറില്ല. ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടികളിലും മറ്റും പരസ്പരം അവഗണിക്കുന്നവരാണ് ഐശ്വര്യയും കരീനയും. ഇരുവരും തമ്മില്‍ സൗഹൃദമില്ലാത്തതിന് പിന്നിലെ കാരണം എന്തെന്ന് വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: മമ്മൂട്ടി അഞ്ചു പവന്റെ മാല അടിച്ചു മാറ്റിയെന്ന് സംശയിച്ചു! ഹോട്ടൽ റൂമിലുണ്ടായ രസകരമായ സംഭവം ഓർത്ത് ഇന്നസെന്റ്

  ഐശ്വര്യയും കരീനയും തമ്മില്‍ പരസ്യമായൊരു പ്രശ്‌നവും ഇതുവരേയും ഉണ്ടായിട്ടില്ല. എന്നാല്‍ പലപ്പോഴായി കരീന കപൂര്‍ ഐശ്വര്യയ്‌ക്കെതിരെ ഒളിയമ്പുകള്‍ എയ്തിട്ടുണ്ടെന്നതാണ് വാസ്തവം. പക്ഷെ ഒരിക്കല്‍ പോലും ഐശ്വര്യ പരസ്യമായി കരീനയ്‌ക്കെതിരെ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. സംഭവങ്ങളുടെ തുടക്കം അഭിഷേകില്‍ നിന്നുമാണെന്നാണ് കരുതപ്പെടുന്നത്. ഐശ്വര്യയെ വിവാഹം കഴിക്കുന്നതിന് മുമ്പ് കരീനയുടെ സഹോദരിയായ നടി കരിഷ്മ കപൂറുമായി അഭിഷേകിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്.


  വിവാഹത്തിന്റെ അടുത്തുവരെ എത്തിയ ശേഷമാണ് കരിഷ്മയും അഭിഷേകും പിരിയുന്നത്. പിന്നീടാണ് അഭിഷേക് ഐശ്വര്യയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഐശ്വര്യ പ്രധാന വേഷത്തിലെത്തേണ്ടിയിരുന്നു സിനിമയായിരുന്നു ഹീറോയിന്‍. മധൂര്‍ ഭണ്ഡാദ്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ നിന്നും അവസാന നിമിഷമാണ് ഐശ്വര്യ പിന്മാറുന്നത്. ഗര്‍ഭിണിയായതോടെയാണ് താരത്തിന്റെ പിന്മാറ്റം. ഇതോടെ കരീന കപൂര്‍ സിനിമയിലേക്ക് എത്തുകയായിരുന്നു.

  Also Read: 'ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല'; അനുശ്രീ!

  സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഐശ്വര്യയുടെ പകരക്കാരിയായി മാറിയതിനെക്കുറിച്ച് കരീനയോട് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു. ''ഞങ്ങള്‍ രണ്ടു പേരെയും താരതമ്യം ചെയ്യുന്നത് അനീതിയാണ്. കാരണം ഞങ്ങള്‍ രണ്ടും രണ്ട് തലമുറകളില്‍ നിന്നുമുള്ള നായികമാരാണ്'' എന്നാണ് കരീന ഐശ്വര്യയെക്കുറിച്ച് പറഞ്ഞത്. ഐശ്വര്യയെ തന്റെ സീനിയര്‍ ആക്കാനുള്ള കരീനയുടെ ശ്രമം വലിയ ചര്‍ച്ചയായി മാറിയിരുന്നു. തങ്ങള്‍ക്കിടയിലെ പ്രായ വ്യത്യാസം ചൂണ്ടിക്കാണിച്ചു കൊണ്ട് തന്നെ പഴയ താരമാക്കാനുള്ള കരീനയുടെ ശ്രമം ഐശ്വര്യയെ അസ്വസ്ഥയാക്കുന്നതായിരുന്നു.

  മറ്റൊരിക്കല്‍ സോനം കപൂറും ഇത്തരത്തില്‍ ഐശ്വര്യയെ പരിഹസിച്ചിരുന്നു. ഐശ്വര്യയെ സോനം ആന്റി എന്ന് വിളിച്ചത് വലിയ വിവാദമായി മാറിയിരുന്നു. ഇതില്‍ പിന്നെ സോനത്തിന് മാപ്പ് പറയേണ്ടി വരികയും ചെയ്തിരുന്നു. കരീനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് കരണ്‍ ജോഹര്‍. കരണ്‍ അവതാരകനായി എത്തുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി ഐശ്വര്യ റായ് എത്തിയിരുന്നു.

  കോഫി വിത്ത് കരണില്‍ വച്ച് കരണ്‍ ഐശ്വര്യയോട് നിങ്ങളൊരു പാര്‍ട്ടി നടത്തുകയാണെങ്കില്‍ അതില്‍ ആരൊക്കെയുണ്ടാകില്ല എന്ന് ചോദിച്ചു. ഇതിന് ഐശ്വര്യ നല്‍കിയ മറുപടി നിങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടാകുന്നവര്‍ എന്നായിരുന്നു. ഇതിലൂടെ ഐശ്വര്യ ലക്ഷ്യം വച്ചത് കരീനയെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐശ്വര്യയും കരീനയും പൊതുവേദികളില്‍ കണ്ടാല്‍ പോലും പരസ്പരം സംസാരിക്കാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമിര്‍ ഖാന്‍ നായികയായ ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കരീന തന്റെ രണ്ടാമത്തെ മകനെ പ്രസവിക്കുന്നത്. മകന്റെ ജനനത്തിനായി സിനിമയില്‍ നിന്നും വിട്ടു നിന്ന കരീന അതിന് ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക് തിരികെ എത്തുകയും ചെയ്തു. ഇപ്പോള്‍ താരം തന്റെ ഒടിടി എന്‍ട്രിയ്ക്കായുള്ള തയ്യാറെടുപ്പിലാണ്.

  അതേസമയം 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരം തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തായിരുന്നു. താരത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  The Reason Behind The Cold Vibe Between Aishwarya Rai And Kareena Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X