For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവര്‍ക്ക് വേണ്ടത് എന്നും കരയുന്ന ഒരു വിധവയെ, എന്നെ അതിന് കിട്ടില്ല'; ട്രോളന്‍മാരെ ട്രോളി നീതു സിങ്ങ്

  |

  അനേകം സാധ്യതകളുള്ള ഒരിടമാണ് സോഷ്യല്‍ മീഡിയ. സാധാരണക്കാര്‍ക്ക് സെലിബ്രിറ്റികളുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്ന വളരെ വലിയ ഒരു പ്ലാറ്റ്‌ഫോം. മിക്ക സെലിബ്രിറ്റികളുകളും അത് വളരെ ഭംഗിയായി പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ആരാധകരുടെ പ്രതികരണങ്ങള്‍ താരങ്ങളെ നിരാശപ്പെടുത്തിയിട്ടുമുണ്ട്.

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അന്തരിച്ച നടന്‍ ഋഷി കപൂറിന്റെ ഭാര്യയും രണ്‍ബീര്‍ കപൂറിന്റെ അമ്മയുമായ നീതു സിങ്ങ്. രണ്‍ബീര്‍-ആലിയ വിവാഹത്തില്‍ ഏറെ തിളങ്ങിയത് നീതു സിങ്ങായിരുന്നു. ഋഷിയുടെ അസാന്നിദ്ധ്യത്തിലും വിവാഹം വളരെ കെങ്കേമമായി നടത്തിയ നീതുവിനെ ഏവരും അഭിനന്ദിച്ചിരുന്നു.

  Also Read: ഇവരെ സസ്‌പെന്‍ഡ് ചെയ്യണം, ഇങ്ങനെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ് ബോസ് ചരിത്രത്തില്‍ ഉണ്ടാകില്ല

  ഭര്‍ത്താവ് മരിച്ചെങ്കിലും എപ്പോഴും ദുഃഖപുത്രിയായല്ല നീതുവിന്റെ നടപ്പ്. ഋഷിയുടെ വേര്‍പാടില്‍ നിന്ന് മുക്തയാകാന്‍ നീതു വളരെയധികം സമയമെടുത്തു. എങ്കിലും റിയാലിറ്റി ഷോകളില്‍ സജീവമായി പങ്കെടുക്കുകയും മത്സരാര്‍ത്ഥികള്‍ക്കൊപ്പം ആടുകയും പാടുകയും ഒക്കെ ചെയ്യുമായിരുന്നു. ഇതുകണ്ട് ട്രോളന്‍മാര്‍ക്ക് അത്ര ദഹിച്ചില്ലെന്നു തോന്നുന്നു.

  അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്നെ ആവര്‍ത്തിച്ച് ട്രോളുന്നതിനെക്കുറിച്ച് നീതു നല്‍കിയ മറുപടി ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തനിക്ക് ലഭിക്കുന്നത് ഏറെ മോശവും വൃത്തികെട്ടതുമായ കമന്റുകളാണെന്ന് നീതു തുറന്നു പറയുന്നു. സിനിമയിലെ സുഹൃത്തുക്കളുമായുള്ള ഒരു സംഭാഷണത്തില്‍ നീതു കപൂര്‍ പറയുന്നതിങ്ങനെ.' എന്നെ ട്രോളുന്നവരെ ഞാന്‍ ബ്ലോക്ക് ചെയ്യുകയാണ്. അതിനിടയില്‍ കൊച്ചുകുട്ടികള്‍ വരെയുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഭര്‍ത്താവ് മരിച്ചത് നിങ്ങള്‍ ആസ്വദിക്കുകയാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍.

  ഞാന്‍ വളരെ സന്തോഷിച്ച് ചിരിച്ച് അണിഞ്ഞൊരുങ്ങിയാകാം പൊതുവേദികളിലും ചടങ്ങുകളിലും പങ്കെടുക്കുക. അത് പലപ്പോഴും ഇത്തരം യാഥാസ്ഥിതിക ട്രോളന്‍മാര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. ഭര്‍ത്താവ് മരിച്ച സ്ത്രീ എപ്പോഴും കരഞ്ഞ് കാലം കഴിയ്ക്കണം എന്നായിരിക്കാം ഇവരുടെ ധാരണ. ഒരു വിധവയായ സ്ത്രീ ജീവിതകാലം മുഴുവന്‍ കരഞ്ഞുകൊണ്ടിരിക്കുന്നത് കാണാനാണ് അവര്‍ക്ക് താത്പര്യം. അത്തരത്തില്‍ വളരെ വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയയിലുണ്ട്. അങ്ങനെയുള്ളവരെ എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഞാന്‍ ബ്ലോക്ക് ചെയ്യും. ഇതേയുള്ളൂ എനിക്ക് പോംവഴി.

  ഞാന്‍ ഇങ്ങനെയാകാന്‍ ആഗ്രഹിച്ചു, അങ്ങനെ തന്നെ തുടരുകയും ചെയ്യും. വിഷമങ്ങളെല്ലാം തരണം ചെയ്യാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസം, ചിലര്‍ കരഞ്ഞുകൊണ്ട് വിഷമങ്ങളെ മറക്കാന്‍ ശ്രമിക്കുന്നു. മറ്റു ചിലര്‍ സന്തോഷത്തോടെ ഇരിക്കുന്നു. എനിക്കൊരിക്കലും എന്റെ ഭര്‍ത്താവിനെ മറക്കാന്‍ കഴിയില്ല. അദ്ദേഹം എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും. എന്റെ മക്കളും എന്നോടൊപ്പം എന്നുമുണ്ടായിരിക്കും.
  അദ്ദേഹത്തിന്റെ വേര്‍പാടിനെക്കുറിച്ചോര്‍ത്ത് എന്നും ദുഃഖിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല. അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ കുറിച്ച് ഓര്‍ക്കാം, ഒരു നല്ല മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹത്തെ എന്നും ഞങ്ങള്‍ ഓര്‍മ്മിക്കും.' നീതു പറയുന്നു.

  തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബാംഗങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ മിക്കപ്പോഴും ഋഷി കപൂറിനെക്കുറിച്ച് മാത്രമേ സംസാരിക്കാറുള്ളൂവെന്നും നീതു പറയുന്നു. രണ്‍ബീറിന്റെ ഫോണിന്റെ സ്‌ക്രീന്‍ സേവറില്‍ എല്ലായ്‌പ്പോഴും അച്ഛന്റെ ചിത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത മകന്‍ രണ്‍ബീറിന്റെ ചിന്താഗതിയെക്കുറിച്ചു കൂടി നീതു വാചാലയായി. ആലിയയുമായുള്ള വിവാഹശേഷം രണ്‍ബീര്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അത് ഇതുവരെ സംഭവിച്ചിട്ടില്ല. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ നീതുവിന്റെ മറുപടി ഇങ്ങനെയായിരുന്നു.

  'സെലിബ്രിറ്റികളെ കൂടുതല്‍ അടുത്തുകിട്ടുന്നതോടെ അവരെ സ്‌ക്രീനില്‍ കാണാനുള്ള ആരാധകരുടെ ആവേശം കുറയുന്നതായി കണ്ടിട്ടുണ്ട്. അതിനാല്‍ രണ്‍ബീറിന്റെ വീക്ഷണകോണില്‍ നിന്ന് ചിന്തിക്കുമ്പോള്‍, ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലൂടെ അവന്‍ ഒരു ശരിയായ കാര്യം ചെയ്തതായി എനിക്ക് തോന്നുന്നു.' നീതു സിങ്ങ് വ്യക്തമാക്കുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  തെറിവിളിയും കാമചേഷ്ടകളും; ബീപ്പ് സൗണ്ട് ഇട്ട് ബിഗ് ബോസ്, റോബിന്റെ പൊയ്മുഖം പൊളിഞ്ഞ് വീഴുകയാണോ?

  English summary
  'They want to see a crying widow'; Neetu Singh's reply for trollers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X