Don't Miss!
- Lifestyle
മുടിയില്‍ നരകയറി തുടങ്ങിയോ: പേടിക്കേണ്ട കട്ടന്‍ചായയിലെ അഞ്ച് വഴികള്‍ നരമാറ്റും ഉറപ്പ്
- Finance
ബജറ്റ് 2023; ഇൻഷൂറൻസ് വരുമാനത്തിന് നികുതി ഇളവില്ല; ലീവ് എൻക്യാഷ്മെന്റിന് 25 ലക്ഷം വരെ നികുതി നൽകേണ്ട
- News
കേന്ദ്ര ബജറ്റ് 2023; കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തും; മുഖ്യമന്ത്രി
- Automobiles
കേരളത്തിലെ ആദ്യത്തെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി നിർമാതാവ് ജോബി ജോർജ്
- Sports
കളി നിര്‍ത്താമെന്നു മനസ്സ് പറഞ്ഞു! ആ വീഡിയോസ് കണ്ടതോടെ എല്ലാം മാറി- പാക് സൂപ്പര്‍ താരം
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
എന്നെ സഹോദരനായി കണ്ടാല്‍ മതി! ഗൗരിയെ ആദ്യമായി കണ്ടപ്പോള്‍ ഷാരൂഖ് പറഞ്ഞത്; സിനിമാറ്റിക് പ്രണയം!
ബോളിവുഡിലെ സൂപ്പര്‍ താരജോഡിയാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ സിനിമയെ വെല്ലുന്ന കഥയാണ്. ഒരു സൂപ്പര്‍ ഹിറ്റ് റൊമാന്റിക് സിനിമയിലുള്ളതെല്ലാം ഇരുവരുടേയും പ്രണയകഥയിലുണ്ട്. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ വിവാഹിതനായിരുന്നു ഷാരൂഖ് ഖാന്. ഗൗരിയുടെ പിന്തുണയാണ് തന്നെ ഇന്നത്തെ കിങ് ഖാന് ആക്കിയതെന്നാണ് ഷാരൂഖ് ഖാന് പറയുന്നത്.
Also Read: ആരുടേയും കൂടെ കറങ്ങാന്‍ പോയപ്പോഴല്ല അപകടമുണ്ടായത്! തുറന്നടിച്ച് ഹനാന്
മുപ്പത് വര്‍ഷത്തോളമായി ഷാരൂഖ്-ഗൗരി ദാമ്പത്യത്തിന്. ഇന്നും തന്റെ ഭാര്യയോടുള്ള പ്രണയം അതുപോലെ കാത്തുസൂക്ഷിക്കുന്ന ആളാണ് ഷാരൂഖ് ഖാന്. പല വേദികളിലും അഭിമുഖങ്ങളിലും ഗൗരിയെക്കുറിച്ച് പ്രണയാര്‍ദ്രമായി സംസാരിക്കാറുണ്ട് ഷാരൂഖ് ഖാന്. താനും ഗൗരിയും ആദ്യമായി കണ്ടുമുട്ടിയ കഥയും വിവാഹത്തെക്കുറിച്ചുമൊക്കെ താരം മനസ് തുറന്നിട്ടുണ്ട്. ഇത്തരത്തിലൊരു ഓര്‍മ്മ വായിക്കാം തുടര്‍ന്ന്.

1984 ലാണ് ഷാരൂഖ് ഖാന് ഗൗരിയെ ആദ്യമായി കാണുന്നത്. ഒരു പൊതു സുഹൃത്തിന്റെ പാര്‍ട്ടിയില്‍ വച്ചായിരുന്നു ഗൗരിയെ ഷാരൂഖ് ഖാന് കാണുന്നത്. തനിക്ക് ആദ്യ കാഴ്ചയില്‍ തന്നെ ഗൗരിയോട് പ്രണയം തോന്നിയെന്നാണ് ഷാരൂഖ് ഖാന് പറയുന്നത്. ഫര്ഹാന് അക്തര്‍ അവതാരകനായ ഷോയില്‍ വച്ചായിരുന്നു ഷാരൂഖ് തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ച് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

ഗൗരിയെ കണ്ടപ്പോള്‍ തന്നെ പ്രണയം തോന്നിയെന്നും പിന്നാലെ താന്‍ ഡാന്‍സ് ചെയ്യാന്‍ ഗൗരിയെ ക്ഷണിച്ചുവെന്നുമാണ് ഷാരൂഖ് ഖാന് പറയുന്നത്. എന്നാല്‍ ഗൗരി തയ്യാറായില്ല. താന്‍ തന്റെ കാമുകനെ കാത്തു നില്‍ക്കുകയാണെന്നായിരുന്നു ഗൗരി നല്കിയ മറുപടി. പക്ഷെ സത്യത്തില്‍ ഗൗരി കാമുകന് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നില്ല. ഗൗരി പാര്‍ട്ടിക്ക് വന്നത് സഹോദരന്റെ കൂടെയായിരുന്നു. ഇത് മനസിലായ ഷാരൂഖ് ഖാന് ഗൗരിക്കൊപ്പം ഡാന്‍സ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാന്‍ എന്നേയും സഹോദരനെ പോലെ കണ്ടോളൂവെന്ന് പറയുകയായിരുന്നു.

ഷാരൂഖിന്റെ ആ ക്ഷണം ഗൗരി സ്വീകരിക്കുകയും ഇരുവരും നൃത്തം ചെയ്യുകയും ചെയ്തു. ബാക്കിയെല്ലാം ചരിത്രമാണ്. തങ്ങളുടെ പ്രണയത്തെ വിവാഹത്തിലേക്ക് എത്തിച്ച ആ പ്രണയ ജോഡി ഇന്നും ആരാധകരുടെ മാതൃക ദമ്പതികളായി തുടരുന്നു. തന്റെ ആദ്യത്തേയും അവസാനത്തേയും കാമുകിയാണ് ഗൗരി എന്നാണ് ഷാരൂഖ് ഖാന് പറയുന്നത്. തന്റെ ജീവിതത്തില്‍ മറ്റൊരു സ്ത്രീയും ഉണ്ടായിട്ടില്ല. തന്നെ സംബന്ധിച്ച് റിലേഷന്‍ഷിപ്പ് എന്നാല്‍ ദീര്‍ഘകാലത്തേക്കുള്ളതാണ്. ഓണ്‍-ഓഫ് ചെയ്യുന്ന ബന്ധങ്ങളോട് താല്പര്യമില്ലെന്നും കിങ് ഖാന് പറയുന്നു.

ഗൗരി വന്നതോടെ തന്റെ ജീവിതത്തിലേക്ക് വന്നത് ഒരു സൂപ്പര്‍ വുമണ്‍ ആണെന്നാണ് ഷാരൂഖ് ഖാന് പറയുന്നത്. തനിക്ക് ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മറ്റെല്ലാം മറന്ന് അഭ്യാസം കാണിക്കാന്‍ സാധിക്കുന്നത് എല്ലാത്തിനേയും നിയന്ത്രിച്ചു കൊണ്ട് ഗൗരി പിന്നിലുണ്ടെന്ന തിരിച്ചറിവാണെന്നാണ് ഷാരൂഖ് ഖാന് പറയുന്നത്. അതേസമയം ഇന്ന് ഗൗരി ഖാന്റെ ജന്മദിനമാണ്. നിരവധി പേരാണ് ഗൗരിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ഷാരൂഖ് ഖാന്. കിങ് ഖാന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന പഠാനിലൂടെയാണ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. പിന്നാലെ ആറ്റ്ലിയുടെ ജവാന്, രാജ്കുമാര് ഹിറാനിയുടെ ഡങ്കി എന്നീ സിനിമകളും ഷാരൂഖ് ഖാന്റേതായി അണിയറയിലുണ്ട്.
-
'നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു, ഇതൊരു പുണ്യപ്രവൃത്തിയാണ്'; കുടുംബത്തോടൊപ്പം ക്ഷേത്ര സന്നിധിയിൽ ബഷീർ!
-
എന്റെ ചിന്തകള്‍ ഇപ്പോഴതല്ല, ഒരുപാട് മാറിയിട്ടുണ്ട്; എയറിലാക്കിയ അഭിമുഖത്തെക്കുറിച്ച് സരയു
-
ശ്രീവിദ്യയെ വീഴ്ത്താന്‍ ഇല്ലാത്ത മുന്‍കാമുകിയുടെ കഥയുണ്ടാക്കി; ഫോണിലൂടെ നന്ദു കരഞ്ഞു!