For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂപ്പര്‍ താരമായിരിക്കാം അവള്‍, പക്ഷെ വീട്ടിലെ സ്ഥാനം പിന്നിലാണ്; ഐശ്വര്യയെക്കുറിച്ച് ജയ

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഐശ്വര്യയോളം വലിയൊരു നായിക വേറെയുണ്ടാകില്ല. ഇന്നലെയായിരുന്നു ഐശ്വര്യ റായ് തന്റെ 49-ാം ജന്മദിനം ആഘോഷിച്ചത്. വലിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയ താരത്തിന് സിനിമാ ലോകവും ആരാധകരും ആശംസകളുമായി എത്തിയിരുന്നു.

  Also Read: ഭാര്യയുടെ കല്യാണത്തിന് പോവേണ്ടി വന്നു, എന്റെ പെണ്ണിനെ അടിച്ചോണ്ട് പോയി; വീഡിയോയുമായി ജിഷിന്‍ മോഹൻ

  ഐശ്വര്യയുടെ കുടുംബവും താരങ്ങളുടേതാണ്. ബച്ചന്‍ കുടുംബത്തിലെ മരുമകളാണ് ഐശ്വര്യ. തങ്ങളുടെ മരുമകളോടുള്ള സ്‌നേഹം പരസ്യമായി തന്നെ പ്രകടിപ്പിക്കാറുണ്ട് അമിതാഭ് ബച്ചനും ജയ ബച്ചനും. പ്രത്യേകിച്ചും ജയ ബച്ചന്‍. ഐശ്വര്യയും അഭിഷേകും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്ന സമയം മുതല്‍ തന്നെ ഐശ്വര്യ തന്റെ മരുമകളായി വരുന്നതിലുള്ള സന്തോഷം പങ്കുവച്ചിട്ടുണ്ട് ജയ ബച്ചന്‍.

  ഒരിക്കല്‍ ഫിലിം ഫെയര്‍ വേദയില്‍ വച്ച് ജയ ഐശ്വര്യയെക്കുറിച്ച് വാചലയായിട്ടുണ്ട്. ഐശ്വര്യയും അഭിഷേകും തമ്മിലുള്ള വിവാഹത്തിന് മുമ്പായിരുന്നു സംഭവം. ഐശ്വര്യയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ജയ ബച്ചന്‍ ഔദ്യോഗികമായി തന്നെ ആ വേദിയില്‍ പ്രഖ്യാപിക്കുകയായിരുന്നു. ജയ ബച്ചന്‍ പങ്കുവച്ച വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: അമ്മ ഇപ്പോള്‍ ഹാപ്പിയാണ്, ഓര്‍ഫനേജില്‍ തന്നെയാണ്; 22 വര്‍ഷം കഴിഞ്ഞ് അമ്മയെ കണ്ടെത്തിയതിനെക്കുറിച്ച് അശ്വിന്‍

  ''ഞാന്‍ വീണ്ടും അമ്മായിയമ്മയാകാന്‍ പോവുകയാണ്. മഹത്തായ മൂല്യങ്ങളുള്ള, അഭിമാനിയായ, മനോഹരമായ പുഞ്ചിരിയുള്ള ഒരു പെണ്‍കുട്ടിയുടെ. നിന്നെ ഞാന്‍ ഞങ്ങളുടെ കുടുംബത്തിലേക്ക് ക്ഷണിക്കുകയാണ്. ഐ ലവ് യു'' എന്നായിരുന്നു അന്ന് ജയ ബച്ചന്‍ പറഞ്ഞത്. ആ സമയം സദസില്‍ അഭിഷേകിന് അരികിലിരിക്കുകയായിരുന്നു ഐശ്വര്യ റായ്. മറ്റൊരിക്കല്‍ കോഫി വിത്ത് കരണില്‍ വച്ചും ഐശ്വര്യയെക്കുറിച്ച് ജയ ബച്ചന്‍ സംസാരിച്ചിരുന്നു.


  അവതാരകനായ കരണ്‍ ജോഹര്‍ ഐശ്വര്യയും അഭിഷേകും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരോക്ഷമായൊരു പരാമര്‍ശം നടത്തുകയായിരുന്നു. നിങ്ങളുടെ മകന്‍ ഒരാളെ കണ്ടെത്തിയതായി കേള്‍ക്കുന്നുവല്ലോ എന്നായിരുന്നു കരണിന്റെ പരാമര്‍ശം. പിന്നാലെ ജയ ബച്ചന്‍ മനസ് തുറക്കുകയായരുന്നു. ''അവള്‍ നല്ലവളാണ്. എനിക്കവളെ ഇഷ്ടമാണ്. നിനക്ക് അറിയാമല്ലോ ഞാനവളെ എന്നും ഇഷ്ടപ്പെട്ടിരുന്നുവെന്ന്'' എന്നാണ് ജയ ബച്ചന്‍ പറഞ്ഞത്.

  ഐശ്വര്യ കുടുംബത്തിന് ചേരുന്നവള്‍ ആണോ എന്നും കരണ്‍ ചോദിക്കുന്നുണ്ട്. ''അങ്ങനെ തോന്നുന്നു. അവള്‍ വലിയൊരു താരമാണ്. പക്ഷെ എന്നിട്ടും ഞങ്ങളെല്ലാവരും ഒരുമിച്ചിരിക്കുമ്പോള്‍ അവള്‍ മുന്നില്‍ കയറി നില്‍ക്കാറില്ല. അവള്‍ പിന്നില്‍ നില്‍ക്കുന്നുവെന്നത് ഒരു നല്ല ഗുണമായിട്ടാണ് ഞാന്‍ കാണുന്നത്. അവള്‍ അധികം സംസാരിക്കില്ല. ശ്രദ്ധയോടെ കേട്ടിരിക്കും. മറ്റൊരു നല്ല കാര്യം എന്തെന്നാല്‍ വളരെ എളുപ്പത്തില്‍ അവള്‍ കുടുംബവുമായി ഇഴുകിചേര്‍ന്നുവെന്നാണ്. കുടുംബത്തെ മാത്രമല്ല. ഇതൊരു കുടുംബമാണ്, ഇത് നല്ല സുഹൃത്തുക്കളാണ്, ഇങ്ങനെയായിരിക്കണം എന്നൊക്കെ. വളരെ കരുത്തയായ സ്ത്രീയാണ്. ആത്മാഭിമാനമുണ്ട്'' എന്നാണ് ജയ ബച്ചന്‍ നല്‍കിയ മറുപടി.

  അതേസമയം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട് 1 ലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. വന്‍ താരനിര തന്നെ അണിനിരന്ന സിനിമയില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ഐശ്വര്യ റായ് അവതരിപ്പിച്ചത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ തമിഴിലേക്കും തിരികെ എത്തിയിരിക്കുകയാണ്.

  അതേസമയം ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ഫന്നേ ഖാന്‍ ആണ്. അനില്‍ കപൂറും രാജ്കുമാര്‍ റാവുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തീയേറ്ററില്‍ പരാജയപ്പെടുകയായിരുന്നു. ഐശ്വര്യയുടെ ബോളിവുഡ് തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

  English summary
  This Is What Jaya Bachchan Opens Up To Karan Johar When He Asked About Aishwarya Rai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X