For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായകനെ എങ്ങനെ ചുംബിക്കണം എന്നറിയാതെ പൂജ ഭട്ട്; മകള്‍ക്ക് മഹേഷ് ഭട്ട് നല്‍കിയ ഉപദേശം

  |

  എന്നും വ്യത്യസ്തനാണ് സംവിധായകന്‍ മഹേഷ് ഭട്ട്. ആലിയ ഭട്ടിന്റെ അച്ഛന്‍ കൂടിയായ മഹേഷ് ഭട്ട് തന്റെ സിനിമാ ജീവിതത്തിലും വ്യക്തിജീവിതത്തിലുമെല്ലാം എന്നും നടന്നത് സ്വയം വെട്ടിത്തെളിച്ച പാതയിലൂടെയായിരുന്നു. പറയാനുള്ളത് വെട്ടിതുറന്ന് പറയുന്ന ശീലക്കാരനും നിലപാടുകളുള്ള വ്യക്തിയുമാണ് മഹേഷ് ഭട്ട്. ബോളിവുഡ് പുതുമയെ അംഗീകരിക്കാന്‍ തുടങ്ങും മുമ്പ് തന്നെ സ്റ്റീരിയോടൈപ്പിനെതിരെ നീന്തിയ, സദാചാര ബോധത്തെ ചോദ്യം ചെയ്യാന്‍ തയ്യാറായ സംവിധായകന്‍ ആയിരുന്നു അദ്ദേഹം.

  Also Read: 'ആവശ്യമില്ലാതെ വിവാദങ്ങള്‍ ഉണ്ടാക്കരുത്, പറഞ്ഞതില്‍ സത്യവും നുണയുമുണ്ട്'; വെളിപ്പെടുത്താനാകില്ലെന്ന് രണ്‍ബീര്‍

  വിവാദങ്ങള്‍ക്കും മഹേഷ് ഭട്ടിന്റെ ജീവിതത്തില്‍ കുറവില്ല. പ്രണയവും വിവാഹവും വിവാഹേതര ബന്ധവുമൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. മഹേഷ് ഭട്ടും പര്‍വീണ്‍ ബബ്ബിയും തമ്മിലുണ്ടായിരുന്ന പ്രണയവും ആ പ്രണയത്തിന്റെ തകര്‍ച്ചയുമൊക്കെ ഇന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്.

  Mahesh Bhatt

  മഹേഷിനെ പോലെ തന്നെ മകള്‍ പൂജ ഭട്ടും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള താരമാണ്. അച്ഛന്റേയും മകളുടേയും പേരുകള്‍ ഒരുമിച്ചും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒരു മാസികയുടെ കവര്‍ ചിത്രത്തില്‍ പൂജയെ ചുംബിക്കുന്ന മഹേഷിന്റെ ചിത്രം വന്നതും തന്റെ മകളല്ലായിരുന്നുവെങ്കില്‍ പൂജയെ വിവാഹം കഴിച്ചേനെ എന്ന മഹേഷിന്റെ പ്രസ്താവനയൊക്കെ വലിയ വിവാദമായി മാറിയവയാണ്.

  ഒരിക്കല്‍ ഒരു ഇന്റിമേറ്റ് രംഗത്തില്‍ അഭിനയിക്കുന്നതിന് മഹേഷ് ഭട്ട് തന്നെ സഹായിച്ചതിനെക്കുറിച്ച് ഈയ്യടുത്ത് പൂജ ഭട്ട് വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''നിഷ്‌കളങ്കത കണ്ടെത്തേണ്ടതുണ്ട്. ഞാന്‍ സഡക്കിന്റെ സെറ്റില്‍ നിന്നും ആദ്യം പഠിച്ച കാര്യമാണത്. ചിത്രത്തില്‍ എനിക്ക് സഞ്ജയ് ദത്തിനെ ചുംബിക്കണമായിരുന്നു. അയാളുടെ പോസ്റ്റര്‍ എന്റെ മുറിയില്‍ ഉണ്ടായിരുന്നു. വെറും പതിനെട്ട് വയസ് മാത്രമുണ്ടായിരുന്ന എനിക്ക് പരിഭ്രാന്തിയായി. അപ്പോള്‍ അച്ഛന്‍ എന്നെ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തി. പൂജ നീയിത് വള്‍ഗര്‍ ആയിട്ടാണ് ചിന്തിക്കുന്നതെങ്കില്‍ ഇത് വരികയും വള്‍ഗര്‍ ആയിട്ടായിരിക്കും. നീ ഈ രംഗത്തെ നിഷ്‌കളങ്കമായും ഗ്രേസോടേയും അഭിമാനത്തോടെയും സമീപിക്കണം എന്നു പറഞ്ഞു'' എന്നാണ് താരം പറയുന്നത്.

  Recommended Video

  Dr. Robin Taking Selfie: കാണാൻ വന്ന എല്ലാവരോടൊപ്പവും സെൽഫി എടുത്ത് റോബിൻ | *Celebrity

  അര്‍ത്ഥ, സമ്മറി, നാം, ആഷിഖി, സഡക്ക്, ദില്‍ഹേ മാന്‍താ നഹി, രാസ്, ജിസം, ജുനൂന്‍, ചാഹത്ത്, വോ ലംഹേ, മര്‍ഡര്‍, ഗ്യാങ്‌സ്റ്റര്‍, തുടങ്ങിയ ബോളിവുഡിലെ നിരവധി കള്‍ട്ട് ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്‍ ആണ് മഹേഷ് ഭട്ട്. മഹേഷിന്റെ ആദ്യ വിവാഹത്തിലെ മകളാണ് പൂജ. അച്ഛന്റെ പാതയിലൂടെ പൂജയും സിനിമയിലെത്തുകയായിരുന്നു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്ത് ബോംബെ ബീഗംസ് എന്ന സീരീസിലൂടെ പൂജ മടങ്ങിയെത്തിയിരുന്നു.

  English summary
  Throwback: This What Mahesh Bhatt Adviced Pooja Bhatt Before Her Kiss Scene In Sadak
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X