For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റാണി മുഖര്‍ജിയുടെ അച്ഛനേയും അമ്മയേയും പൂട്ടിയിട്ട് യാഷ് ചോപ്ര; റാണിയെ താരറാണിയാക്കിയ നീക്കം!

  |

  പലപ്പോഴും തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ പ്രതീക്ഷിച്ചത് പോലെ വിജയങ്ങള്‍ നേടാന്‍ സാധിക്കാതെ വരികയും സിനിമ തന്നെ ഉപേക്ഷിക്കാമെന്ന് വരെ കരുതിയ താരങ്ങള്‍ ഒരുപാടാണ്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം എല്ലാവരും എഴുതിത്തള്ളിയതിന് ശേഷം ശക്തമായി തിരികെ വന്ന കഥ പറയാനും ഒരുപാട് പേരുണ്ട്. തുടക്കത്തിലെ വിജയം പിന്നീ്ട ആവര്‍ത്തിക്കാനാകാതെ വന്നവരുമുണ്ട്. ഇങ്ങനെയുളള ഘട്ടങ്ങള്‍ കരിയറില്‍ പലപ്പോഴും ഇന്നത്തെ പല സൂപ്പര്‍ താരങ്ങള്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്.

  അതീവ സുന്ദരിയായി വാമിക ഖബ്ബി, ഗുസ്തിക്കാരിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  ഇത്തരത്തില്‍ വന്‍ പരാജയം ഏറ്റുവാങ്ങുകയും പിന്നീട് എല്ലാവരും എഴുതി തള്ളുകയും ചെയ്ത താരമാണ് സൂപ്പര്‍ നായികയായ റാണി മുഖര്‍ജി. എന്നാല്‍ തന്റെ വിമര്‍ശകരുടേയെല്ലാം വായടപ്പിച്ചുകൊണ്ട് റാണി ശക്തമായി തിരികെ വരികയും പേര് പോലെ തന്നെ ബോളിവുഡിന്റെ താരറാണിയായി മാറുകയും ചെയ്തു. തകര്‍ന്നു പോയ റാണിയുടെ കരിയര്‍ തിരികെ കൊണ്ടു വന്നത് സാത്തിയ എന്ന ചിത്രമായിരുന്നു. വിവേക് ഒബ്‌റോയ് ആയിരുന്നു ചിത്രത്തിലെ നായകന്‍.

  Rani Mukherjee

  എന്നാല്‍ രസകരമായൊരു വസ്തുത എന്തെന്നാല്‍ ഈ സിനിമയ്ക്ക് റാണിയെ കൊണ്ട് യെസ് പറയിപ്പിക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ യാഷ് ചോപ്രയ്ക്ക് റാണിയുടെ മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിടേണ്ടി വരെ വന്നുവെന്നതാണ്. രസകരമായ ഈ അനുഭവം ഒരു അഭിമുഖത്തില്‍ റാണി തന്നെ വിശദീകരിക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  മുജ്‌സേ ഷാദി കരോഗെ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം എട്ട് മാസത്തോളം സിനിമയില്ലാതെ ഇരിക്കുകയായിരുന്നു റാണി മുഖര്‍ജി. ഇതോടെ റാണിയുടെ സിനിമാ ജീവിതം അവസാനിച്ചുവെന്ന് വരെ മാധ്യമങ്ങള്‍ എഴുതി. തന്റെ കരിയര്‍ അവസാനിച്ചുവെന്ന് റാണിയ്ക്ക് മനസിലായിട്ടുണ്ടെന്നും താരം അത് അംഗീകരിച്ചുവെന്നു വരെ മാധ്യമങ്ങള്‍ എഴുതിയിരുന്നു. തന്റെ മനസ് പൂര്‍ണമായും വിശ്വസിക്കുന്നൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു റാണി ഈ സമയം.

  ഈ സമയത്തായിരുന്നു യാഷ് ചോപ്ര സാത്തിയ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഒരു ദിവസം യാഷ് ചോപ്ര റാണിയുടെ മാതാപിതാക്കളെ തന്റെ ഓഫീസിലേക്ക് വിളിക്കുകയായിരുന്നു. തങ്ങളുടെ മകള്‍ ഈ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കാനായിരുന്നു അവര്‍ ആ ഓഫീസിലേക്ക് ചെന്നത്. എന്നാല്‍ മാതാപിതാക്കളില്‍ നിന്നും റാണിയുടെ തീരുമാനം അറിഞ്ഞ യാഷ് ചോപ്ര റാണിയെ ഉടനെ ഫോണില്‍ വിളിക്കുകയായിരുന്നു. റാണി ചെയ്യുന്നത് വലിയ തെറ്റാണെന്ന് അദ്ദേഹം അറിയിച്ചു. റാണി സാത്തിയയോട് യെസ് പറയുന്നത് വരെ റാണിയുടെ അച്ഛനേയും അമ്മയേയും താന്‍ തന്റെ മുറിയില്‍ പൂട്ടിയിടുമെന്നും യാഷ് ചോപ്ര അറിയിച്ചു. ഇതോടെയണ് റാണി മുഖര്‍ജി സാത്തിയ ചെയ്യാന്‍ സമ്മതിക്കുന്നത്.

  'ഫറാ ഖാൻ മുതൽ സരോജ് ഖാൻ വരെ', സിനിമാ കഥയെ വെല്ലുന്ന പ്രതിസന്ധികൾ കടന്നുവന്ന കൊറിയോ​ഗ്രാഫേഴ്സ്

  എന്തായാലും ആ തീരുമാനം ശരിയാണെന്ന് കാലം തെളിയിച്ചു. ചിത്രത്തിലെ റാണിയുടെ പ്രകടനവും കയ്യടി നേടി. ചിത്രം വന്‍ വിജയമായതിനോടൊപ്പം തന്നെ ചിത്രത്തിലെ പാട്ടുകളും വന്‍ ഹിറ്റായി മാറുകയും ചെയ്തു. അതേസമയം റാണിയുടെ പുതിയ സിനിമ റിലീസിന് തയ്യാറാവുകയാണ്. തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ബണ്ടി ഓര്‍ ബബ്ലിയുടെ രണ്ടാം ഭാഗവുമായാണ് റാണി എത്തുന്നത്. ഒന്നാം ഭാഗത്തില്‍ അഭിഷേക് ബച്ചന്‍ അവതരിപ്പിച്ച നായക വേഷത്തില്‍ രണ്ടാം ഭാഗത്തിലെത്തുന്നത് സെയ്ഫ് അലി ഖാനാണ്. ആരാധകരുടെ പ്രിയപ്പെട്ട ജോഡി വീണ്ടും ഒരുമിക്കുകയാണ്. സിദ്ധാന്ത് ചതുര്‍വേദിയും ഷര്‍വരി വാഗുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നവംബര്‍ 19നാണ് ചിത്രത്തിന്റെ റിലീസ്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  മര്‍ദാനി 2വാണ് റാണിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആദ്യ ഭാഗത്തെ പോലെ തന്നെ രണ്ടാം ഭാഗവും വന്‍ വിജയമായി മാറിയിരുന്നു. ഭൂത് പോലീസ് ആണ് സെയ്ഫ് അലി ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  Read more about: rani mukherjee
  English summary
  Throwback Thursday: Yash Chopra Once Locked Rani Mukherjee's Parents In A Room, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X