For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടിക്കാലം മുതലുള്ള ആ ഇഷ്ടം മാറിയിട്ടില്ല, എന്നാലും ഇപ്പോൾ സിംഗിൾ ആണ്; തുറന്നു പറഞ്ഞ് ടൈഗർ ഷ്രോഫ്

  |

  ബോളിവുഡിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. പ്രമുഖ നടന്‍ ജാക്കി ഷ്രോഫിന്റെ മകനാണ് ടൈഗര്‍. അച്ഛന്റെ പാത പിന്തുടർന്നാണ് മകനും സിനിമയിലേക്ക് എത്തിയത്. ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് ടൈഗർ ബോളിവുഡ് ആരാധകർക്ക് ഇടയിൽ ശ്രദ്ധനേടിയത്. മികച്ച ഡാൻസർ കൂടിയായ ടൈഗർ അതിലൂടെയും നിരവധി സിനിമാ പ്രേമികളെ തന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.

  അതേസമയം സിനിമകൾക്ക് പുറമെ ടൈഗറിന്റെ വ്യക്തിജീവിതവും പലപ്പോഴും വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. യുവനടി ദിഷ പഠാനിയുമായുള്ള ടൈഗറിന്റെ പ്രണയം ബി ടൗണിൽ വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും യാത്രകളുമൊക്കെ പലപ്പോഴും വൈറലായിട്ടുണ്ട്. ടൈഗറിന്റെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയായിരുന്നു ദിഷ കഴിഞ്ഞിരുന്നത്.

  Also Read: ഷൂട്ടിം​ഗ് അവസാന ഘട്ടത്തിലെത്തിയിരിക്കെ ഭാര്യയെ കാണാൻ പോയ ഷാരൂഖ്; ബാക്കി ചിത്രീകരിച്ചത് ഡ്യൂപ്പിനെ വെച്ച്

  എന്നാൽ അടുത്തിടെ ദിഷയും ടൈഗറും പിരിഞ്ഞു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ആറ് വർഷത്തെ പ്രണയത്തിന് ടൈഗറും ദിഷയും തിരശീലയിട്ടു എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ താരങ്ങൾ പിരിഞ്ഞിട്ടില്ല നല്ല സൗഹൃദത്തിൽ ആണെന്നും റിപ്പോർട്ടുകൾ ഉണ്ടായി. ഇതിനിടയിൽ ആകാൻക്ഷ ശർമ്മയുമായി ടൈഗർ ഡേറ്റ് ചെയ്യുന്നു എന്ന വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ താൻ സിംഗിൾ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

  കോഫി വിത്ത് കരൺ സീസൺ 7 ലാണ് ടൈഗർ ഷ്രോഫ് തന്റെ ഡേറ്റിംഗ് ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്, ഊഹാപോഹങ്ങൾക്കും റിപ്പോർട്ടുകൾക്കും വിരുദ്ധമായി, താൻ ഇപ്പോൾ സിംഗിൾ ആണെന്ന് താരം വ്യക്തമാക്കി. അതേസമയം ശ്രദ്ധ കപൂറിനോട് കുട്ടിക്കാലത്ത് തോന്നിയ ഇഷ്ടം ഇന്നും മാറിയിട്ടില്ലെന്ന് താരം വെളിപ്പെടുത്തി.

  Also Read: 'ആണുങ്ങൾക്ക് ഈ പേരുദോഷം വരുന്നില്ലല്ലോ? നിങ്ങൾ നന്നായശേഷം ഉപദേശിക്കാൻ വരൂ'; ലളിത് മോദി വിഷയത്തിൽ സുസ്മിത സെൻ!

  നിലവിൽ തന്റെ റിലേഷൻഷിപ് സ്റ്റാറ്റസ് എന്താണെന്ന് ചോദിച്ചപ്പോൾ ആണ് താൻ ഇപ്പോൾ സിംഗിൾ ആണെന്നും ആരെങ്കിലും ഉണ്ടോയെന്ന് ഇങ്ങനെ നോക്കി കൊണ്ട് ഇരിക്കുകയാണ് എന്നും ടൈഗർ പറഞ്ഞത്.

  എന്നാൽ തന്റെ പ്രണയം തുറന്നു പറയൂ എന്ന് കരൺ ജോഹർ പറഞ്ഞപ്പോൾ ആയിരുന്നു, ബാഗിയിലും ബാഗി 3യിലും തനിക്കൊപ്പം അഭിനയിച്ച ശ്രദ്ധ കപൂറിനോട് തനിക്ക് ഇഷ്ടമുണ്ടെന്നും താരം പറഞ്ഞത്. ശ്രദ്ധ അടിപൊളിയാണെന്നും ടൈഗർ പറഞ്ഞു.

  Also Read: ഞങ്ങൾ കറുത്തവരാണ്; കത്രീനയുടെയും ദീപികയുടെയും ഭർത്താക്കൻമാരായതിനെക്കുറിച്ച് രൺവീർ

  സ്‌കൂളിൽ പഠിക്കുമ്പോൾ തനിക്ക് ശ്രദ്ധയോട് പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാൽ അവളോട് അത് പറയാൻ തനിക്ക് ധൈര്യം ഉണ്ടായിരുന്നില്ലെന്നും ടൈഗർ നേരത്തെ പറഞ്ഞിട്ടുണ്ട്. 2020 ൽ ബാഗി 3 യുടെ പ്രമോഷനുകളുടെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിദ്ധാർത്ഥ് കണ്ണനോട് ഇത് പറഞ്ഞത്,

  'സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് അവളെ വലിയ ഇഷ്ടമായിരുന്നു...ഞാൻ അവളെ ദൂരെ നിന്ന് നോക്കുമായിരുന്നു. അവൾ എന്റെ ക്ലാസ് മുറിയുടെ ഇടനാഴിയിലൂടെ കടന്നുപോകുമ്പോൾ അവളുടെ മുടി പറക്കുന്നത് കാണാം,' എന്നായിരുന്നു അന്ന് ടൈഗർ പറഞ്ഞത്. എന്നാൽ ടൈഗറിന്റെ ഈ ഇഷ്ടത്തെ കുറിച്ച് താൻ ഒരിക്കലും അറിഞ്ഞിട്ടില്ലെന്ന് ശ്രദ്ധ പറഞ്ഞിരുന്നു.

  Also Read: ധരിക്കാൻ മറ്റൊന്നും തന്നില്ല; പോൺ ചിത്രത്തിൽ അഭിനയിക്കാൻ പോയതിനെക്കുറിച്ച് കങ്കണ

  കോഫി വിത്ത് കരൺ സീസൺ 7 ന്റെ ഒമ്പതാമത്തെ എപ്പിസോഡിൽ കൃതി സനോണിന് ഒപ്പമാണ് ടൈഗർ പങ്കെടുക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് എപ്പിസോഡ് സ്ട്രീമിങ് ആരംഭിക്കുക. 2014ൽ പുറത്തിറങ്ങിയ ഹീറോപന്തി എന്ന ചിത്രത്തിലൂടെയാണ് ടൈഗറും കൃതിയും ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഗണ്‍പത് ആണ് ടൈഗറിന്റെ പുതിയ സിനിമ. കൃതി നായികയാകുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും എത്തുന്നുണ്ട്. ബഡേ മിയ ചോട്ടെ മിയാ, റാംബോ തുടങ്ങിയവയാണ് ടൈഗറിന്റെ അണിയറയിലുള്ള മറ്റു സിനിമകള്‍.

  Read more about: tiger shroff
  English summary
  Tiger Shroff reveals that he is single and he have always been infatuated by Shraddha Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X