Don't Miss!
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- News
കേരള ബജറ്റ് 2023: മദ്യത്തിനും പെട്രോളിനും ഡീസലിനും വില ഉയരും
- Sports
IND vs AUS: കോലിയെ എങ്ങനെ നിശബ്ദനാക്കാം?ഒരു വഴിയുണ്ട്-ഉപദേശവുമായി തോംസണ്‍
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
- Lifestyle
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
ശരീരം കാണുന്ന വെള്ള സാരിയുടത്ത് മഴയത്ത് നില്ക്കാന് പറഞ്ഞു; എന്റെ മറുപടി കേട്ട് പിന്നെ അയാള്‍ മിണ്ടിയിട്ടില്ല
സിനിമയില്‍ ഒരു കൈ നോക്കിയെങ്കിലും വിജയം നേടാന്‍ സാധിക്കാതെ പോയ താരപുത്രിയാണ് ട്വിങ്കിള്‍. അമ്മ ഡിംപിള്‍ കപാഡിയയുടേയും അച്ഛന് രാജേഷ് ഖന്നയുടേയും വിജയം ട്വിങ്കിളിന് സിനിമയില്‍ നിന്നും നേടാന്‍ സാധിച്ചില്ല. ഇതോടെ താരം കുറച്ച് സിനിമകള്‍ ചെയ്ത ശേഷം സിനിമ തന്നെ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകയായും എഴുത്തുകാരിയായും സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ട്വിങ്കിളിന് സാധിച്ചു.
ട്വിങ്കിളിന്റെ പുസ്തകങ്ങള്‍ വലിയ വിജയമായിരുന്നു. ട്വിങ്കിളിന്റെ കോളവും ജനപ്രീയമായിരുന്നു. സേഷ്യല്‍ മീഡിയയിലും സജീവമായ ട്വിങ്കിള്‍ തന്റെ നിലപാടുകളിലൂടേയും ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ താരം യൂട്യൂബ് ചാനല്‍ അഭിമുഖത്തിലും സജീവമാണ്. സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പലപ്പോഴും ട്വിങ്കിള്‍ തുറന്ന് പറഞ്ഞിരുന്നു.

മുമ്പൊരിക്കല്‍ ഒരു സംവിധായകന് തന്നോട് മോശമായി പെരുമാറിയതിനെക്കുറിച്ച് ട്വിങ്കിള്‍ മനസ് തുറന്നിരുന്നു. തന്നോട് അയാള്‍ മന്ദാകിനിയെ പോലെ ചെയ്യാന്‍ പറഞ്ഞുവെന്നും അത് എതിര്‍ത്തതോടെ പിന്നീട് ഒരിക്കലും തന്നോട് സംസാരിച്ചിട്ടില്ലെന്നാണ് ട്വിങ്കിള്‍ പറയുന്നത്. വഹീദ റഹ്മാനുമായുള്ള അഭിമുഖത്തിലാണ് ട്വിങ്കിള്‍ മനസ് തുറന്നത്. താരത്തിന്റ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''എനിക്കും സമാനമായൊരു അനുഭവമുണ്ട്. കുറേക്കൂടി ഗ്രാഫിക്കാണ്. ഞാനൊരു വെള്ള കുര്‍ത്തയായിരുന്നു ധരിച്ചിരുന്നത്. മഴയത്തുള്ള പാട്ടിനായി തയ്യാറെടുക്കുകയായിരുന്നു. ഗുരു ദത്തിനെ പോലെ ദേഹത്ത് ഷാളും ചുറ്റി സംവിധായകന് എന്റെ അടുത്ത് വന്നു. ഞാന്‍ നിങ്ങളോട് മന്ദാകിനിയെ പോലെ ചെയ്യാന്‍ പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ മറുപടി എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, രണ്ട് കാര്യങ്ങള്‍ പറയും. ആദ്യത്തേത് നോ എന്നായിരിക്കും. രണ്ടാമത് നിങ്ങള്‍ രാജ് കപൂറല്ലെന്നും'' ട്വിങ്കിള്‍ പറയുന്നു.
ബോളിവുഡിലെ ഗ്ലാമറസ് നായികമാരില്‍ ഒരാളാണ് മന്ദാകിനി. മഴയത്ത് വെള്ള സുതാര്യമായ വസ്ത്രം അണിഞ്ഞുള്ള നൃത്തമാണ് മന്ദാകിനിയെ താരമാക്കുന്നത്. അതുപോലെ ചെയ്യാനായിരുന്നു സംവിധായകന് ട്വിങ്കിളിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ മറുപടി കേട്ടതോടെ ആ സംവിധായകന് പിന്നീട് തന്നോട് സംസാരിക്കാതായെന്നും പിന്നീടൊരിക്കലും അദ്ദേഹത്തിന്റെ സിനിമയില്‍ തന്നെ അഭിനയിപ്പിച്ചില്ലെന്നും ട്വിങ്കിള്‍ പറയുന്നു. മോശം അവസ്ഥയാണതെങ്കിലും അവനവന് വേണ്ടി ശബ്ദമുയര്‍ത്തുക തന്നെ വേണമെന്നാണ് ട്വിങ്കിള്‍ പറയുന്നത്.
അതേസമയം മേല എന്ന ചിത്രത്തില്‍ ട്വിങ്കിള്‍ വെള്ള വസ്ത്രത്തില്‍ മഴപ്പാട്ട് ചെയ്തിരുന്നു. ധര്‍മേഷ് ദര്ശന് ആയിരുന്നു സിനിമയുടെ സംവിധാനം. വെള്ള കുര്‍ത്തയായിരുന്നു പാട്ടില്‍ ട്വിങ്കിള്‍ ധരിച്ചത്. രാം തേരി ഗംഗ മേ എന്ന ചിത്രത്തിലെ തുജെ ബുലായേന് യേ മേരി ബാഹേന്‍ എന്ന പാട്ടിലായിരുന്നു മന്ദാകിനി വെള്ള സുതാര്യമായ സാരി ധരിച്ച് വെള്ളച്ചാട്ടത്തില്‍ നിന്ന് ഡാന്‍സ് കളിച്ചത്. ഇത് പിന്നീട് ഐക്കോണിക്കായി മാറുകയായിരുന്നു.

അഭിനേത്രിയെന്ന നിലയില്‍ താന്‍ വലിയ പരാജയമായിരുന്നുവെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള താരമാണ് ട്വിങ്കിള്‍ ഖന്ന. ''എന്റെ ഒരു സിനിമയും വിജയിച്ചില്ല. ഞാന്‍ ചെയ്ത സിനിമകളൊക്കെ നിരോധിക്കണം, ആരും കാണരുത്. മിക്കപ്പോഴും എനിക്ക് അല്‍ഷിമേഴ്സ് ആണെന്നും ചെയ്ത സിനിമകളൊന്നും ഓര്‍മ്മയില്ലെന്നുമാണ് ഞാന്‍ നടിക്കാറുള്ളത്. അങ്ങനെ ചെയ്യുമ്പോള്‍ സമാധാനം തോന്നും'' എന്നാണ് താരം പറയുന്നത്. ട്വിങ്കിള്‍ ഖന്ന ഇപ്പോള്‍ ലണ്ടനില്‍ ഫിക്ഷന്‍ റൈറ്റിംഗില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയാണ്.
ബര്‍സാത്ത് എന്ന സിനിമയിലൂടെയായിരുന്നു ട്വിങ്കിളിന്റെ അരങ്ങേറ്റം. പിന്നീട് ദില്‍ തേരാ ദീവാന, ബാദ്ഷാ, യേ ഹേ മുംബൈ മേരി ജാന്‍, മേല, ജോഡി നമ്പര്‍ 1 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ ഒരു സിനിമ പോലും വിജയം നേടാന്‍ സാധിച്ചില്ല. ഇതോടെയാണ് താരം അഭിനയം ഉപേക്ഷിക്കുന്നത്. 2001 ല്‍ പുറത്തിറങ്ങിയ ലവ് കേ ലിയെ കുച്ച് ഭി കരേഗയാണ് അവസാനം അഭിനയിച്ച സിനിമ.