For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നും രണ്ടുമല്ല, 17 തവണ ജാക്കി അനിലിന്റെ കരണത്തടിച്ചു; ചോദിച്ചു വാങ്ങിയ തല്ലിന് പിന്നില്‍!

  |

  ബോളിവുഡിലെ മുന്‍നിര താരങ്ങളാണ് അനില്‍ കപൂറും ജാക്കി ഷ്രോഫും. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായകന്മാരായിരുന്നു രണ്ടു പേരും. ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വേറിട്ട വ്യക്തിത്വം കൊണ്ടും ശ്രദ്ധ നേടിയ രണ്ടു പേരായിരുന്നു അനിലും ജാക്കിയും. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

  Also Read: 'മറുപടി പറയാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ചല്ലോ നീ?'; പിറന്നാൾ ആശംസിച്ച സിത്താരയ്ക്ക് ജ്യോത്സ്ന നൽകിയ മറുപടി!

  അനില്‍ കപൂറും ജാക്കി ഷ്രോഫും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു പരിന്ത. വിദു വിനോദ് ചോപ്രയായിരുന്നു സിനിമയുടെ സംവിധാനം. അനിലും ജാക്കിയും സഹോദരന്മാരായ കിഷന്റേയും കരണിന്റേയും വേഷത്തിലായിരുന്നു ജാക്കിയും അനിലുമെത്തിയത്. കുടുംബ കഥയായിരുന്നു പരിന്ത. ചിത്രത്തില്‍ രസകരമായ ഒരുപാട് രംഗങ്ങളുണ്ടായിരുന്നു.

  ചിത്രത്തിലെ പ്രധാനപ്പെട്ട രംഗങ്ങളില്‍ ഒന്നില്‍ അനിലിനെ ജാക്കി മുഖത്ത് അടിക്കേണ്ടതായിരുന്നു. ഈ രംഗത്തില്‍ അനിലിനെ ജാക്കി പതിനേഴ് തവണയായിരുന്നു കരണത്തടിച്ചത്. ചിത്രത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍ ആ രംഗത്തെക്കുറിച്ച് ജാക്കി ഷ്രോഫ് ഓര്‍ക്കുന്ന വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

  Also Read: ശ്വേത മേനോന് പ്രതിഫലം പോര, ആശ ശരത്തിന് കഥ ഇഷ്ടപ്പെട്ടില്ല! പ്രമുഖര്‍ ഒഴിവാക്കിയ സിനിമയെ കുറിച്ച് സംവിധായകന്‍

  തന്റെ ചേട്ടന്‍ തല്ലിയത് പോലെ തന്നെ ഭാവം വരണമെന്നായിരുന്നു അനിലിന്റെ നിര്‍ബന്ധം. സംവിധാകന്‍ ഓക്കെ പറഞ്ഞ ശേഷവും എന്നെ തല്ല് എന്നെ തല്ല് എന്ന് അനില്‍ പറയുകയായിരുന്നു. അതിനാല്‍ ഞാന്‍ തല്ലിയെന്നും ജാക്കി പറയുന്നു. അവന്‍ വീണ്ടും വീണ്ടും എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ അവനെ പതിനേഴ് തവണ മുഖത്തടിച്ചു. അഭിനയിക്കുയായിരുന്നില്ല. ശരിക്കും മുഖത്ത് അടിക്കുകയായിരുന്നു. വായുവില്‍ തല്ലുന്നത് അവന് മതിയാകില്ലായിരുന്നുവെന്നാണ് ജാക്കി പറയുന്നത്.

  ഒരുകാലത്തെ ഏറ്റവും തിരക്കുള്ള താരമായിരുന്ന അനില്‍ കപൂര്‍ ഇന്നും സിനിമാ ലോകത്ത് സജീവമാണ്. യുവ താരങ്ങളെ പോലും പിന്നിലാക്കുന്ന ഫിറ്റ്‌നസും ലുക്കുമായി നിറഞ്ഞു നില്‍ക്കുകയാണ് അനില്‍ കപൂര്‍. ജുഗ്ഗ് ജുഗ്ഗ് ജിയോയായിരുന്നു അനിലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വരുണ്‍ ധവാനും കിയാര അദ്വാനിയും നീതു കപൂറുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

  Also Read: ജയറാം ഒരുപാട് പേരെ പറ്റിച്ചിട്ടുണ്ട്, അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്!

  അനിലിന്റെ പാതയിലൂടെ മക്കളായ സോനം കപൂറും ഹര്‍ഷ് വര്‍ധന്‍ കപൂറും സിനിമയിലെത്തിയിരുന്നു. ഈയ്യടുത്തായിരുന്നു മകള്‍ സോനം കപൂറിന് കുഞ്ഞ് പിറന്നത്. ആനന്ദ് അഹൂജയാണ് സോനമിന്റെ ഭര്‍ത്താവ്. സോനവും അനിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഏക് ലഡ്കി കോ ദേക്കാ തോ, സോയ ഫാക്ടര്‍, എകെ വേഴ്‌സസ് എകെ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു.


  ഫൈറ്റര്‍ ആണ് അനിലിന്റെ പുതിയ സിനിമ. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന സിനിമയില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണുമാണ് പ്രധാന വേഷത്തിലെത്തുന്നത്. പിന്നാലെ നോ എന്‍ട്രി മേം എന്‍ട്രി, ആനിമല്‍ എന്നിവയാണ് അനിലിന്റെ അണിയറയിലുള്ള സിനിമകള്‍.

  ജാക്കിയുടെ പാതയിലൂടെ മകന്‍ ടൈഗര്‍ ഷ്രോഫും സിനിമയിലെത്തുകയായിരുന്നു. ഇന്ന് ബോളിവുഡിലെ യുവതാരങ്ങളില്‍ മുന്‍നിരയിലാണ് ടൈഗറിന്റെ സ്ഥാനം. ആക്ഷന്‍ സിനിമകളാണ് ടൈഗറിനെ താരമാക്കുന്നത്. മികച്ചൊരു നര്‍ത്തകന്‍ കൂടിയാണ് ടൈഗര്‍. അതേസമയം ഒരിടവേളയ്ക്ക് ശേഷം ജാക്കി ഷ്രോഫ് മലയാളത്തിലുമെത്തുകയാണ്.

  കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒരുമിക്കുന്ന ഒറ്റ് എന്ന സിനിമയിലൂടെയാണ് ജാക്കി മലയാളത്തിലെത്തുന്നത്. ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കയ്യടി നേടിയിരുന്നു. അതിശയനിലൂടെയാണ് ജാക്കി മലയാളത്തിലെത്തുന്നത്. രാധെ, സൂര്യവംശി, ഓം എന്നിവയാണ് ജാക്കിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. അതിഥി ദേവോ ഭവ, ഫോണ്‍ ബൂത്ത് എന്നിവയാണ് അദ്ദേഹത്തിന്റേതായി അണിയറയിലുള്ള സിനിമകള്‍.

  English summary
  Viral: Once Jackie Shroff Opens Up Slapping Anil Kapoor 17 Times In Parinda Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X