For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍വീറിന്റെ കാമുകിയെ തട്ടിയെടുത്ത് ആദിത്യ; ഒടുവില്‍ ആദിത്യയോട് താരപുത്രി ചെയ്തത്!

  |

  ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ആദിത്യ റോയ് കപൂര്‍. 2009 ല്‍ പുറത്തിറങ്ങിയ ലണ്ടന്‍ ഡ്രീംസ് എന്ന സിനിമയിലൂടെയായിരുന്നു ആദിത്യയുടെ അരങ്ങേറ്റം. ചിത്രത്തില്‍ സഹനടനായിട്ടായിരുന്നു ആദിത്യ എത്തിയത്. പക്ഷെ ചിത്രം പരാജയപ്പെട്ടു. പിന്നീട് ആഷിഖി 2വിലൂടെയാണ് ആദിത്യ താരമായി മാറുന്നത്. ശ്രദ്ധ കപൂറായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിലെ പാട്ടുകളും ആദിത്യയുടേയും ശ്രദ്ധയുടേയും പ്രകടനവുമെല്ലാം വലിയ ഹിറ്റായി മാറിയതോടെ ആദിത്യ ആരാധകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.

  Also Read: ശ്രീദേവിയുടെ പിന്നാലെ കൂടി പൂവാലന്‍, അച്ഛന്‍ ഞങ്ങളെ ഒറ്റയ്ക്കാക്കി ഇറ്റലിയ്ക്ക് പോയി: ജാന്‍വി

  ആഷിഖി 2വിന്റെ അവിശ്വസനീ വിജയത്തിന് ശേഷം വന്ന ഒകെ ജാനു, മലംഗ്, ലുഡോ, തുടങ്ങിയ സിനിമകളിലൂടെ ആദിത്യ ബോളിവുഡിലൊരു ഇടം നേടിയെടുക്കുകയായിരുന്നു. തന്റെ ലുക്ക് കൊണ്ട് ഒരുപാട് ആരാധികമാരെ നേടിയെടുത്തിട്ടുണ്ട് ആദിത്യ. റിയ ചക്രവര്‍ത്തി, ശ്രദ്ധ കപൂര്‍, കൃതി സനോണ്‍ ഇപ്പോഴിതാ അനന്യ പാണ്ഡെ വരെ നിരവധി നടിമാര്‍ക്കൊപ്പം ഗോസിപ്പ് കോളങ്ങളിലും ആദിത്യയുടെ പേര് വന്നിട്ടുണ്ട്.

  ആദിത്യയുടെ പ്രണയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ എപ്പോഴും കടന്നു വരുന്ന പേരാണ് അഹാന ഡിയോള്‍ എന്നത്. ഹേമ മാലിനിയുടേയും ധര്‍മ്മേന്ദ്രയുടേയും ഇളയമകളാണ് അഹാന. ആദിത്യയും അഹാനയും പരിയചപ്പെടുന്നത് ഗുസാരിഷിന്റെ സെറ്റില്‍ വച്ചായിരുന്നു. ആദിത്യ ചിത്രത്തില്‍ അഭിനയിക്കുകയും അഹാന സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ സഹായിയുമായിരുന്നു. അധികം വൈകാതെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

  Also Read: 'ഒരു സമയത്ത് എനിക്ക് മനസികപ്രശ്നം ഉണ്ടായിരുന്നു‌, സംഭവം അതാണ് എന്ന് മനസിലാക്കാൻ സമയം എടുത്തു'; അർച്ചന കവി

  ആദിത്യയുമായി പ്രണയത്തിലാകും മുമ്പ് അഹാന നടന്‍ രണ്‍വീര്‍ സിംഗുമായി പ്രണയത്തിലായിരന്നു. കോളേജ് കാലത്തായിരുന്നു ഇരുവരും പ്രണയത്തിലായിരുന്നത്. എന്നാല്‍ ആദിത്യയ്ക്ക് വേണ്ടി അഹാന രണ്‍വീറിനെ ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരിക്കല്‍ നോ ഫില്‍റ്റര്‍ വിത്ത് നേഹയില്‍ അതിഥിയായി എത്തിയപ്പോള്‍ രണ്‍വീര്‍ സിംഗ് തന്നെ ഈ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

  ''അവന്‍ കോളേജില്‍ എല്ലാ പെണ്‍കുട്ടികളുടേയും സ്വപ്‌നമായിരുന്നു. അന്ന് ഞാനൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അവളിന്ന് വിവാഹിതയും അമ്മയുമാണ്. എനിക്കവളോട് ഭ്രാന്തായിരുന്നു. നാലഞ്ച് വര്‍ഷത്തെ പ്രണയമായിരുന്നു. എന്നാല്‍ ഒടുവില്‍ അവള്‍ എന്നെ ഉപേക്ഷിച്ചു പോയി. ആദിത്യ റോയ് കപൂറിന് വേണ്ടിയായിരുന്നു എന്നെ ഉപേക്ഷിച്ചത്'' എന്നായിരുന്നു രണ്‍വീര്‍ സിംഗ് പറഞ്ഞത്.


  എന്നാല്‍ രണ്‍വീറിന്റെ ആരോപണം ആദിത്യ തള്ളിക്കളയുകയായിരുന്നു. താന്‍ അഹാനയുമായി പ്രണയത്തിലാകുന്നത് രണ്‍വീറുമായുള്ള ബ്രേക്കപ്പിന് എട്ട് മാസം കഴിഞ്ഞാണെന്നാണ് ആദിത്യ പറഞ്ഞത്. അഹാനയും ആദിത്യയും നാല് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിക്കാരന്‍ വൈഭവ് വോറയെ വിവാഹം കഴിക്കുകയായിരുന്നു അഹാന. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. 2020ലാണ് അഹാന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

  എന്തായാലും രണ്‍വീര്‍ പിന്നീട് നടി ദീപിക പദുക്കോണുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഇന്ന് രണ്‍വീറും ദീപികയും. അതേസമയം ആദിത്യയും അനന്യ പാണ്ഡെയും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോഫി വിത്ത് കരണില്‍ കരണ്‍ ജോഹര്‍ നടത്തിയൊരു പരാമര്‍ശമാണ് റിപ്പോര്‍ട്ടുകള്‍ക്ക് കാരണം.

  Read more about: aditya roy kapoor ranveer singh
  English summary
  when Aditya Roy Kapoor's Girlfriend Dumped Ranveer Singh For Him And Later Married Someone Else
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X