For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളുടെ സ്ഥാനം പിന്നിലാണ്! ഐശ്വര്യയെക്കുറിച്ച് ജയ ബച്ചന്‍; കലിപ്പില്‍ ആരാധകര്‍, പഴഞ്ചന്‍ അമ്മായിയമ്മ!

  |

  ബോളിവുഡിലെ താരകുടുംബമാണ് ബച്ചന്‍ കുടുംബം. ഈ താരകുടുംബത്തെ ഒന്നിച്ച് കൊണ്ടു പോകുന്നത് ജയ ബച്ചന്‍ ആണെന്നാണ് മകള്‍ ശ്വേത പറയുന്നത്. ബോളിവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളായ ജയ പൊതുവെ മാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കുന്ന വ്യക്തിയാണ്. വളരെ മിതമായി മാത്രമേ സംസാരിക്കാറുള്ളൂ. 2007 ലാണ് ജയയുടേയും അമിതാഭിന്റേയും മകനായ നടന്‍ അഭിഷേക് ബച്ചന്‍ സൂപ്പര്‍ താരമായ ഐശ്വര്യ റായിയെ വിവാഹം കഴിക്കുന്നത്.

  Also Read: സൗന്ദര്യം കൂട്ടാനല്ല അത് ചെയ്തത്; പ്ലാസ്റ്റിക് സർജറി ആരോപണങ്ങളോട് പ്രതികരിച്ച് ശ്രുതി ഹാസൻ‌

  വളരെ ആഴത്തിലുള്ള അടുപ്പമുണ്ട് ഐശ്വര്യയും ജയയും തമ്മില്‍. എന്നാല്‍ ഒരിക്കല്‍ ഐശ്വര്യ റായുടെ ആരാധകര്‍ക്ക് ജയയുടെ പെരുമാറ്റം പിടിക്കാതെ വരികയും താരത്തിനെതിരെ രംഗത്തെത്തുകയും ചെയ്യുകയുണ്ടായി. ജയ ബച്ചന്‍ നടത്തിയൊരു യാഥാസ്ഥിതിക പ്രസ്താവനയാണ് ആരാധകരെ ചൊടിപ്പിച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഒരിക്കല്‍ കോഫി വിത്ത് കരണില്‍ ജയ ബച്ചന്‍ അതിഥിയായി എത്തിയിരുന്നു. മരുമകള്‍ ഐശ്വര്യയെക്കുറിച്ച് ജയ മനസ് തുറക്കുകയും ചെയ്തു. ''അവള്‍ നല്ലവളാണ്. എനിക്ക് അവളെ ഒരുപാടിഷ്ടമാണ്. എനിക്കെന്നും അവളെ ഇഷ്ടമാണ്. ഞങ്ങള്‍ ഒരുമിച്ചുണ്ടാകുമ്പോള്‍ അവള്‍ ഒരിക്കലും സ്വയം മുന്നിലേക്ക് വരാന്‍ നോക്കാറില്ല. പിന്നില്‍ നില്‍ക്കുന്ന അവളുടെ സ്വഭാവം എനിക്കിഷ്ടമാണ്. അവള്‍ ശാന്തയാണ്. എല്ലാം ശ്രദ്ധയോടെ കേള്‍ക്കും. മറ്റൊരു കാര്യം അവള്‍ കുടുംബവുമായി വളരെയധികം ഇഴുകിചേര്‍ന്നുവെന്നതാണ്. ഞങ്ങളുടെ നല്ല സുഹൃത്തുക്കള്‍ ആരെന്ന് അവള്‍ക്കറിയാം'' എന്നാണ് സജയ പറഞ്ഞത്.

  Also Read: പേടിക്കേണ്ടെന്ന് ലാലേട്ടൻ പറഞ്ഞു, വയ്യാതിരുന്നിട്ടും അദ്ദേഹം എനിക്ക് വേണ്ടി അത് ചെയ്തു; നിവിൻ പോളി പറഞ്ഞത്

  എന്നാല്‍ ജയയുടെ ഈ വാക്കുകള്‍ ഐശ്വര്യയുടെ ആരാധകര്‍ക്ക് തീരെ പിടിച്ചില്ല. പിന്നില്‍ നില്‍ക്കുന്നവള്‍ എന്ന ജയയുടെ പ്രയോഗം ഐശ്വര്യയുടെ ആരാധകര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. പിന്നാലെ ജയയുടെ പഴഞ്ചന്‍ ചിന്താഗതിക്കെതിരെ അവര്‍ രംഗത്തെത്തുകയായിരുന്നു. ടിപ്പിക്കല്‍ ഇന്ത്യന്‍ അമ്മായിയമ്മയാണ് ജയയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. തീര്‍ത്തും പഴയ ചിന്തയാണെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാണിച്ചു. ഐശ്വര്യയെ മരുമകളായി ലഭിച്ചതിന് നിങ്ങളാണ് കടപ്പെട്ടിരിക്കുന്നതെന്നും ആ അവളെ പിന്നില്‍ നിര്‍ത്തുകയാണെന്നുമാണ് മറ്റൊരു കമന്റ്.

  എന്നാല്‍ ഇതൊന്നും ഐശ്വര്യയും ജയയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിട്ടില്ല. ഒരിക്കല്‍ തന്റെ അമ്മയും ഭാര്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചന്‍ സംസാരിച്ചിരുന്നു. ''അമ്മയും ആഷും ഒരുമിച്ച് എനിക്കെതിരെ രംഗത്തെത്തും. അവര്‍ ബംഗാൡയിലാകും സംസാരിക്കുക. അമ്മ ബംഗാളിയാണ്, ഐശ്വര്യ റിതുദായുടെ സിനിമ ചെയ്തത് കൊണ്ട് അവള്‍ക്കും ബംഗാളിയറിയാം. എനിക്കെതിരെ ഒരുമിക്കേണ്ടി വരുമ്പോഴൊക്കെ അവര്‍ ബംഗാളിയിലാണ് സംസാരിക്കുക'' എന്നാണ് അഭിഷേക് പറഞ്ഞത്.

  അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. മണിരത്‌നം ഒരുക്കിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്‌മാണ്ഡ സിനിമയിലൂടെയാണ് ഐശ്വര്യയുടെ മടങ്ങി വരവ്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി ഐശ്വര്യ നിറഞ്ഞാടുകയായിരുന്നു ചിത്രത്തില്‍. വിക്രം, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, ജയം രവി, ജയറാം, തൃഷ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

  അതേസമയം ബോളിവുഡില്‍ ഐശ്വര്യ ഒടുവില്‍ അഭിനയിച്ച സിനിമ ഫന്നേ ഖാന്‍ ആയിരുന്നു. 2018 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. അനില്‍ കപൂര്‍, രാജ് കുമാര്‍ റാവു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

  English summary
  When Aishwarya Rai Fans Got Angry Against Jaya Bachchan For Her Regressive Remark
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X