For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നേക്കാള്‍ ഇളയതാണ്, അഭിഷേകിനോട് ക്രഷ് തോന്നിയിരുന്നില്ല; പ്രണയത്തിലായതിനെക്കുറിച്ച് ഐശ്വര്യ

  |

  ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് ഐശ്വര്യ റായ്. 1994ല്‍ ലോക സുന്ദരി പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. തമിഴിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ എന്‍ട്രി. പിന്നീട് താരം ബോളിവുഡിലേക്ക് എത്തുകയും സൂപ്പര്‍ താരമായി മാറുകയായിരുന്നു. അന്നും ഇന്നും ഐശ്വര്യയുടെ താരപദവിയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല. ഐശ്വര്യയുടെ സിനിമകള്‍ക്കായി ആരാധകര്‍ എന്നും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

  Also Read: അന്ന് ഷോയില്‍ നിന്ന് ഇറങ്ങിയതില്‍ സന്തോഷം, ദൈവത്തിന് നന്ദി, കാരണം പറഞ്ഞ് ഡെയ്‌സി

  സിനിമ പോലെ തന്നെ ഐശ്വര്യയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഐശ്വര്യയുടെ പ്രണയങ്ങളും ആരാധകരുടെ ഇഷ്ട വിഷയമായിരുന്നു. സല്‍മാന്‍ ഖാനുമായും വിവേക് ഒബ്‌റോയുമായുമുളള ഐശ്വര്യയുടെ പ്രണയം ഒരുകാലത്ത് ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു. പിന്നീടാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നത് വിവാഹം കഴിക്കുന്നതും.

  നിരവധി സിനിമകളില്‍ ഐശ്വര്യയും അഭിഷേകും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദൈ അഷ്‌കര്‍ പ്രേം കാ ആയിരുന്നു ഇരുവരും ഒരുമിച്ചെത്തിയ ആദ്യത്തെ സിനിമ. പിന്നീട് കുച്ച് നാ കഹോ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചു. എന്നാല്‍ ധൂം ടുവിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഐശ്വര്യയും അഭിഷേകും പ്രണയത്തിലാകുന്നത്. 2007 ലായിരുന്നു ബോളിവുഡ് കാത്തിരുന്ന താരവിവാഹം. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. ആരാധ്യ എന്നാണ് ആരാധകരുടെ പ്രിയങ്കരിയായ താരുപത്രിയുടെ പേര്.

  ഐശ്വര്യയോട് തനിക്ക് എന്നും ക്രഷ് ഉണ്ടായിരുന്നുവെന്ന് അഭിഷേക് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതായിരുന്നില്ല ഐശ്വര്യയുടെ കാര്യം. തനിക്ക് അഭിഷേകിനോട് ക്രഷ് തോന്നിയിരുന്നില്ലെന്നാണ് ഐശ്വര്യ പറയുന്നത്. 2016ല്‍ ഒരു അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ വെളിപ്പെടുത്തല്‍. തന്നേക്കാള്‍ പ്രായം കുറഞ്ഞ ഏതെങ്കിലും നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്നായിരുന്നു താരത്തോട് അവതാരകന്‍ ചോദിച്ചത്.

  ''ഞാന്‍ വിവാഹിതയാണ്. എന്റെ ഭര്‍ത്താവ് എന്നേക്കാള്‍ ഇളയതാണ്. പക്ഷെ എനിക്ക് ഒരിക്കലും അദ്ദേഹത്തോട് ക്രഷ് തോന്നിയിട്ടില്ല. സൗഹൃദമായിരുന്നു ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. പിന്നീടത് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു'' എന്നായിരുന്നു ഐശ്വര്യയുടെ മറുപടി.

  ഐശ്വര്യയും അഭിഷേകും ആദ്യമായി കണ്ടുമുട്ടുന്നത് സ്വിറ്റ്‌സര്‍ലാന്റില്‍ വച്ചായിരുന്നു. ബോബി ഡിയോളിനൊപ്പം അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു ഐശ്വര്യ. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അഭിഷേകിന് ഐശ്വര്യയോട് പ്രണയം തോന്നുകയായിരുന്നു. പിന്നാലെ ഇരുവരും നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു. പതിയെ ആ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു.

  2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ തിയേറ്ററിലേക്ക് എത്തിയ സിനിമ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

  വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷ്മി, ജയറാം, വെങ്കട്ട് പ്രഭു തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തു നില്‍ക്കുന്ന സിനിമയാണ് പൊന്നിയന്‍ സെല്‍വന്‍. ചിത്രത്തിന്റെ സെറ്റില്‍ നിന്നുമുള്ള ഐശ്വര്യയുടെ ലുക്ക് ഈയ്യടുത്ത് പുറത്തായിരുന്നു.

  അതേസമയം ദസ്‌വിയാണ് അഭിഷേകിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തീയേറ്ററിലെത്തിയ ഒടുവിലത്തെ അഭിഷേക് ബച്ചന്‍ ചിത്രം മന്‍മര്‍സിയാന്‍ ആയിരുന്നു. പിന്നീട് വന്ന ലുഡോ, ദി ബിഗ് ബുള്‍, ബോബ് ബിസ്വാസ് എന്നീ ചിത്രങ്ങളും ഒടിടി റിലീസായിരുന്നു. നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രമായ ഒത്തസെരുപ്പ് സൈസ് 7 ന്റെ ഹിന്ദി റീമേക്കിലാണ് അഭിഷേക് ഇപ്പോള്‍ അഭിനയിക്കുന്നത്. ഹേര ഫേരിയുടെ മൂന്നാം ഭാഗത്തിലും അഭിഷേക് എത്തുന്നുണ്ട്.

  English summary
  When Aishwarya Rai Said She Never Had A Crush On Her Husband Abishek Bachchan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X