For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കജോള്‍ അറിയാതെ ചുംബന രംഗം, സിനിമ കണ്ടതും തോക്കെടുത്ത് താരം; മാപ്പ് പറഞ്ഞെന്ന് അജയ്

  |

  ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് താരജോഡിയാണ് കജോളും അജയ് ദേവ്ഗണും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു. ഇപ്പോഴിതാ താരദമ്പതികളുടെ മകള്‍ നൈസയും സിനിമയിലേക്കുള്ള എന്‍ട്രിയ്ക്കായി തയ്യാറെടുക്കുകയാണ്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് കജോളും അജയ് ദേവ്ഗണും. തീര്‍ത്തും വ്യത്യസ്തരാണെങ്കിലും ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന അഭിമുഖങ്ങളൊക്കെ എന്നും ആരാധകര്‍ക്ക് നല്ല ഓര്‍മ്മകള്‍ നല്‍കുന്നതാണ്.

  Also Read: ഇഷ്ടം തോന്നിയ നടി അമല; ഇന്നത്തെ അമല പോളിനെ ഇഷ്ടം മകന്; നടിയെക്കുറിച്ച് സുധീഷ് പറഞ്ഞത്

  ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കില്ലെന്ന് തീരുമാനിച്ച രണ്ട് ബോളിവുഡ് നായകന്മാരില്‍ ഒരാളാണ് അജയ് ദേവ്ഗണ്‍. സല്‍മാന്‍ ഖാന്‍ ആണ് രണ്ടാമന്‍. എന്നാല്‍ വര്‍ഷങ്ങളായി പാലിച്ചു പോന്ന ഈ നിയമം 2016 ല്‍ അജയ് ദേവ്ഗണ്‍ തന്നെ തിരുത്തി. ഷിവായ് എന്ന ചിത്രത്തിലായിരുന്നു താരം ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചത്. കജോള്‍ ഈ സിനിമയുടെ സഹ നിര്‍മ്മാതാവ് കൂടിയായിരുന്നു.

  എന്നാല്‍ ചിത്രത്തിലെ ചുംബന രംഗത്തെക്കുറിച്ച് കാജോളിന് യാതൊരു അറിവുമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. പിന്നീട് കപില്‍ ശര്‍മ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ ഇതേക്കുറിച്ച് കജോള്‍ സംസാരിച്ചിരുന്നു. ''അവന്‍ എന്നോട് പറഞ്ഞതേയില്ല. എന്റെ സമ്മതം വാങ്ങും മുമ്പ് അവന്‍ എന്നോട് മാപ്പ് പറയുകയും ഞാനത് ചെയ്തുവെന്നും ഇപ്പോള്‍ മാപ്പ് പറയുകയാണെന്നും പറഞ്ഞു'' എന്നായിരുന്നു കജോള്‍ പറഞ്ഞത്.

  Also Read: 'ഓർമ്മക്കുറവ് വന്നപ്പോഴും ചാക്കോച്ചൻ അച്ഛന്റെ സമ്മതമില്ലാതെ സിനിമ ചെയ്യില്ല; ഇഷ്ടക്കേടിൽ സിനിമ മാറ്റി'

  നായകനായി അഭിനയിക്കുന്നതിനൊപ്പം തന്നെ അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഷിവായ്. അതിനാല്‍ ആരാണ് ചുംബനരംഗത്തിന് കട്ട് പറഞ്ഞത് അജയ് തന്നെയായിരുന്നുവോ അതോ കജോള്‍ ആയിരുന്നുവോ എന്ന് കപില്‍ ശര്‍മ ചോദിക്കുന്നുണ്ട്. രംഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അസൂയ തോന്നിയോ എന്നും കപില്‍ ശര്‍മ കജോളിനോടായി ചോദിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് അറിയുക പോലുമില്ലായിരുന്നുവെന്നും താന്‍ കണ്ടപ്പോള്‍ ദില്‍വാലയിലെ തോക്ക് പുറത്തെടുത്തുവെന്നുമാണ് കജോള്‍ നല്‍കിയ മറുപടി.

  അജയ് ദേവ്ഗണ്‍ നായകനായി എത്തിയ ഷിവായില്‍ സയേഷയും എറിക്ക കാറും അബിഗെയ്ല്‍ എംസുമായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. അതേസമയം താങ്ക് ഗോഡ് ആണ് അജയ് ദേവ്ഗണിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും രാകുല്‍ പ്രീത് സിംഗുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ദൃശ്യം ടുവാണ് പുതിയ സിനിമ. മലയാളത്തിന്റെ റീമേക്കാണിത്. ഇത്തവണ ചിത്രത്തില്‍ അജയ്ക്കും ശ്രേയ ശരണിനും തബുവിനുമൊപ്പം അക്ഷയ് ഖന്നയുമൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  തമിഴില്‍ സൂപ്പര്‍ ഹിറ്റായ കൈതിയുടെ ഹിന്ദി റീമേക്കായ ഭോലയും അജയുടേതായി അണിയറയിലുണ്ട്. തമിഴില്‍ നരെയ്ന്‍ ചെയ്ത വേഷം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് തബുവാണ്. പിന്നാലെ മൈതാന്‍, നാം, സര്‍ക്കസ് എന്നീ ചിത്രങ്ങളും അജയ് ദേവ്ഗണിന്റേതായി അണിയറയിലുണ്ട്. അതേസമയം ത്രിബംഗയാണ് കജോളിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നടി രേവതി സംവിധാനം ചെയ്യുന്ന വെങ്കിയാണ് കജോളിന്റെ പുതിയ സിനിമ. പിന്നാലെ താരം ഹോട്ട്‌സ്റ്റാര്‍ സീരീസിലും അഭിനയിക്കുന്നുണ്ട്.

  English summary
  When Ajay Devgn Kissed On Screen With Out The Knowledge Of Kajol And Later Said Sorry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X