For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ കൂരയ്ക്ക് കീഴില്‍ എന്ത് നടക്കുന്നുവെന്ന് നോക്കണ്ട; നാഗാര്‍ജുന-തബു പ്രണയ വാര്‍ത്തകളോട് അമല

  |

  തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് നാഗാര്‍ജുന. തെലുങ്കില്‍ മാത്രമല്ല ബോളിവുഡ് അടക്കമുള്ള മറ്റ് സിനിമകൡും നാഗാര്‍ജുന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് തിരികെ വരാനൊരുങ്ങുകയാണ് നാഗാര്‍ജുന. വലിയൊരു ആരാധകവൃന്ദം തന്നെ നാഗാര്‍ജുനയ്ക്ക് ചുറ്റുമുണ്ട്. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ നാഗാര്‍ജുനയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

  Also Read: 'ഒഴിവു സമയങ്ങളിൽ ഞാൻ എന്നെ സ്വയം ലാളിക്കുന്നത് ഇങ്ങനെ': രസകരമായ ട്വീറ്റുമായി ഷാരൂഖ് ഖാൻ

  നാഗാര്‍ജുനയുടേയും അമലയുടേയും പ്രണയവും വലിയ വാര്‍ത്തയായിരുന്നു. ശിവ എന്ന ചിത്രത്തിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. 1992 ലായിരുന്നു അമലയുടേയും നാഗാര്‍ജുനയുടേയും വിവാഹം. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് നാഗാര്‍ജുനയും അമലയും. എന്നാല്‍ ഒരിക്കല്‍ ഈ വിവാഹ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  നാഗാര്‍ജുനയും ബോളിവുഡ് താരം തബുവും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഒരുകാലത്ത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. തബുവും നാഗാര്‍ജുനയും വളരെ അടുത്ത സുഹൃത്തുക്കളും വര്‍ഷങ്ങളുടെ സൗഹൃദമുള്ളവരുമായിരുന്നു. എന്തായാലും അധികം വൈകാതെ റിപ്പോര്‍ട്ടുകള്‍ കെട്ടടങ്ങി. എന്നാല്‍ 2006 ല്‍ ഈ ഗോസിപ്പുകള്‍ വീണ്ടും ഉയര്‍ന്നു. തബു സ്ഥിരമായി നാഗാര്‍ജുനയുടെ വീട്ടിലെത്തുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.

  ഇതോടെ അമൃത തന്നെ പ്രതികരിക്കാന്‍ തയ്യാറാവുകയായിരുന്നു. തബു തന്റെ സുഹൃത്താണെന്നും തന്റെ വ്യക്തിജീവിതം മറ്റാരേയും ബാധിക്കുന്നതല്ലെന്നും ആരും ഇടപെടേണ്ടതില്ലെന്നുമായിരുന്നു അമലയുടെ പ്രതികരണം. ''സ്‌ഫോടനങ്ങളും പ്രളയവും പോലെയുള്ള ഗൗരവ്വമുള്ള വിഷയങ്ങള്‍ക്കിടയിലും അമലയുടെ സുഹൃത്ത് എന്താണ് അവളുടെ വീട്ടില്‍ ചെയ്യുന്നത് എന്നാണോ ആളുകള്‍ അന്വേഷിക്കുന്നത്. ഇത് ശരിക്കും സങ്കടപ്പെടുത്തുന്നതാണഅ. എന്റെ കൂരയ്ക്ക് കീഴെ എന്ത് നടക്കുന്നുവെന്നത് ആരേയും ബാധിക്കേണ്ടതില്ല. ഞാന്‍ സന്തുഷ്ടയാണ്'' എന്നായിരുന്നു അമല പറഞ്ഞത്.

  വാര്‍ത്തകള്‍ തബുവിനെ ബാധിക്കുമെന്നും അമല പറഞ്ഞിരുന്നു.''അവള്‍ക്ക് വേദനിച്ചിട്ടുണ്ടാകുമെന്ന് എനിക്കുറപ്പാണ്. എന്റെ രാഖി സഹോദരനായ ഡാന്നി ഡെന്‍സോന്‍പയ്ക്ക് പുറമെ മുംബൈയില്‍ എനിക്ക് അടുപ്പമുള്ള ഒരാളാണ് തബു. ഇവിടെ വരുമ്പോള്‍ അവള്‍ താമസിക്കുന്നത് എന്റെ വീട്ടിലാണ്'' എന്നും അമല പറയുന്നു. അതേസമയം തന്റെ കുടുംബത്തെ തകര്‍ക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ താന്‍ വീട്ടിനുള്ളില്‍ ചര്‍ച്ച ചെയ്യാറില്ലെന്നും അമല പറയുന്നു.

  ''ഞാനും എന്റെ ഭര്‍ത്താവും ഇത് ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്ന് നിങ്ങള്‍ ചോദിക്കും മുമ്പ് പറയട്ടെ, ഇല്ല. ഒരിക്കലുമില്ല. എന്റെ വീട് അമ്പലം പോലെ പരിശുദ്ധമാണ്. സിനിമാലോകത്തു നിന്നും എന്തെങ്കിലും, പ്രത്യേകിച്ച് ഇതുപോലെത്തെ വൃത്തികേടുകള്‍ എന്റെ വീട്ടില്‍ ചര്‍ച്ചയാകാന്‍ ഞാന്‍ അനുവദിക്കില്ല. അത്തരം സംസാരം ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല'' എന്നായിരുന്നു അമല പറഞ്ഞത്.


  പിന്നീട് റിപ്പോര്‍ട്ടുകളോട് തബുവും പ്രതികരിച്ചിരുന്നു. താന്‍ ഹൈദാരാബാദിലേക്ക് മാറുന്നതിന് പിന്നിലെ കാരണം നാഗാര്‍ജുനയല്ലെന്നും താന്‍ അവിടെ പുതിയ വീട് വാങ്ങിയതിനാലാണെന്നും തബു വ്യക്തമാക്കി. കോഫി വിത്ത് കരണിലായിരുന്നു തബുവിന്റെ പ്രതികരണം.
  ''എനിക്ക് എന്ത് പറയണമെന്നറിയില്ല. എന്റെ ജീവിതത്തിലെ ഏറ്റവും അടുപ്പമുള്ള വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തോടുള്ള ബന്ധം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഒന്നിനും അതിനെ തകര്‍ക്കാനാകില്ല. ഞാനതിന് ഒരു പേരുമിട്ടിട്ടില്ല. എനിക്കതില്‍ ഒന്നും ചെയ്യാനുമില്ല'' എന്നും തബു പറഞ്ഞു.

  Recommended Video

  Dr. Robin Dance: ഇത് ദിൽഷക്കുള്ള മറുപടിയോ?കൊയിലാണ്ടിയിൽ ആടി തിമിർത്ത് റോബിൻ | *BiggBoss

  അതേസമയം ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം നാഗാര്‍ജുന ബോളിവുഡിലേക്ക് മടങ്ങിയെത്തുകയാണ്. രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ബ്രഹ്‌മാസ്ത്രയിലൂടെയാണ് നാഗാര്‍ജുനയുടെ തിരിച്ചുവരവ്. അമിതാഭ് ബച്ചന്‍, ആലിയ ഭട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അയാന്‍ മുഖര്‍ജിയാണ് സിനിമയുടെ സംവിധാനം. ചിത്രത്തിലെ നാഗാര്‍ജുനയുടെ ലുക്ക് നേരത്തെ പുറത്ത് വിട്ടിരുന്നു.

  English summary
  When Amala Responded To Reports Of Tabu And Nagarjuna Having An Affair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X