For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധൈര്യമുണ്ടേല്‍ നീയൊന്ന് തൊട്ട് നോക്കൂ! ഭക്ഷണത്തെ ചൊല്ലി അമീഷയും മംമ്തയും തമ്മില്‍ അടി

  |

  ഒരുകാലത്ത് ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു മംമ്ത കുല്‍ക്കര്‍ണി. തൊണ്ണൂറുകളിലെ സൂപ്പര്‍നായികമാരില്‍ ഒരാള്‍. കരണ്‍ അര്‍ജുന്‍, കഭി തും കഭി ഹം തുടങ്ങിയ സിനിമകളിലൂടെയാണ് മംമ്ത ആരാധകരുടെ പ്രീതി നേടിയത്. അതേസമയം ഓഫ് സ്‌ക്രീനിലെ മംമ്തയും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സഹനടിമാര്‍ക്കെതിരെയുള്ള പൊട്ടിത്തെറികളും പ്രസ്താവനകളും മംമ്തയെ എന്നും വിവാദങ്ങളുടേയും നായികയാക്കി മാറ്റിയിരുന്നു. അത്തരത്തില്‍ ഒന്നായിരുന്നു അമീഷ പട്ടേലിനെതിരെയുള്ള മംമ്തയുടെ പൊട്ടിത്തെറി.

  എന്തൊരു നോട്ടമാണ്! മനം മയക്കും ചിത്രങ്ങളുമായി ഭാവന

  ബോളിവുഡിലെ തിരക്കേറിയ നടിമാരില്‍ ഒരാളായിരുന്നു അമീഷ പട്ടേല്‍. കഹോന പ്യാര്‍ ഹേ എന്ന ചിത്രത്തില്‍ ഹൃത്വിക്കിനൊപ്പം അരങ്ങേറിയ അമീഷ വളരെ പെട്ടെന്നു തന്നെ സെന്‍സേഷന്‍ ആയി മാറുകയായിരുന്നു. അമീഷയും മംമ്തയും തമ്മിലുള്ള വഴക്കുണ്ടാകുന്നത് മൗറീഷ്യസില്‍ വച്ചായിരുന്നു. ഇരുവരുടേയും സുഹൃത്തായ വ്യക്തി നടത്തിയൊരു പാര്‍ട്ടിയില്‍ വച്ചായിരുന്നു സംഭവം. വളരെ കുറച്ച് ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു അത്. അവിടെ വച്ച് ഇറച്ചിയുടെ പേരില്‍ തുടങ്ങിയ ചെറിയ തര്‍ക്കം വലിയ പൊട്ടിത്തെറിയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിശദമായി വായിക്കാം.

  പാര്‍ട്ടിയില്‍ വിളമ്പിയ ഇറച്ചി മോശമാണെന്ന് മംമ്ത വെയ്റ്ററോട് പരാതിപ്പെടുകയായിരുന്നു. എന്നാല്‍ മംമ്ത കഴിച്ചത് മാനിറച്ചിയാണെന്നും ചിക്കനല്ലെന്നും അതുകൊണ്ടാണ് ഇഷ്ടപ്പെടാത്തതെന്നുമായിരുന്നു വെയിറ്ററുടെ വിശദീകരണം. പക്ഷെ ആ മറുപടിയില്‍ മംമ്ത തൃപ്തയായില്ല. ഇരുവരും തമ്മില്‍ ചൂടേറിയ വാക് പോര് തന്നെ നടന്നു. ഈ സമയം അവിടെയുണ്ടായിരുന്ന അമീഷ പട്ടേല്‍ മംമ്തയെക്കുറിച്ച് മോശം പരാമര്‍ശം നടത്തുകയായിരുന്നു. മംമ്തയ്ക്ക് മര്യാദയില്ലെന്നും സംസ്‌കാരം ഇല്ലാതെയാണ് പെരുമാറുന്നത് എന്നുമായിരുന്നു അമീഷ പറഞ്ഞത്. സ്വഭാവികമായും അത് മംമ്തയെ ചൊടിപ്പിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കം ഇടലെടുക്കുകയായിരുന്നു. ''നീ മൗറീഷ്യസില്‍ വന്നത് ഹെയര്‍ ഓയലിന്റെ പരസ്യത്തില്‍ അഭിനയിക്കാനല്ലേ, നിനക്ക് ഒരു ലക്ഷമാണ് കിട്ടുന്നതെങ്കില്‍ അതേ കാര്യം ചെയ്യുന്നതിന് എനിക്ക് കിട്ടുന്നത് പതിനഞ്ച് ലക്ഷമാണ്. ആരാണ് വലിയ താരമെന്ന് ഇനി നീ പറ, നീയോ ഞാനോ?'' എന്നായിരുന്നു മംമ്ത അമീഷയോട് ചോദിച്ചത്.

  മംമ്ത വാക്കുകള്‍ക്ക് മറുപടി നല്‍കാതെ അവിടെ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു അമീഷ ചെയ്തത്. പിന്നീട് ഈ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അമീഷ പറഞ്ഞത് ഇങ്ങനെയായിരുന്നു. ''നിങ്ങള്‍ ചോദിക്കുന്നത് വളരെ പഴയൊരു സംഭവത്തെക്കുറിച്ചാണ്. അവള്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടി മരിച്ച് ശ്രമിക്കുകയായിരുന്നു. അത്രയേയുള്ളൂ. വെറുതെ കുത്തിപ്പൊക്കണ്ട്. ആ വിഷയം ഇപ്പോള്‍ സംസാരിക്കുന്നത് മണ്ടത്തരമാണ്. ഒരാവശ്യവുമില്ലാതെ മംമ്ത വിവാദമുണ്ടാക്കുകയാണ്''. പിന്നീട് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് അമീഷ തന്നെ വിശദമാക്കുകയും ചെയ്തു.

  ''മിസ്റ്റര്‍ ബജാജ് നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുക്കുകായയിരുന്നു ഞങ്ങള്‍ എല്ലാവരും. ഭക്ഷണത്തിന്റെ പേരില്‍ മംമ്ത എല്ലാവരേയും അപമാനിക്കുകയായിരുന്നു. മംമ്ത മാത്രമല്ല അവളുടെ സെക്രട്ടറിയും ആളുകളോട് മോശമായി പെരുമാറി തുടങ്ങി. അടുത്ത് തന്നെ ബജാജ് ഇരിക്കുന്നതിനാല്‍ ഇവര്‍ ബഹളമുണ്ടാക്കുന്നത് അദ്ദേഹം കേള്‍ക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ട് എല്ലാവരും ഒരേ ഭക്ഷണം തന്നെയാണ് കഴിക്കുന്നതെന്ന് ഞാന്‍ അവരോട് പറഞ്ഞു. മൗറീഷ്യസില്‍ ആണെങ്കില്‍ ഏറ്റവും നല്ല ഭക്ഷണം തന്നെ നല്‍കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്്. ഇന്ത്യന്‍ കുക്കിനെ വച്ചാണ് ഭക്ഷണമുണ്ടാക്കിയത്. അതുകൊണ്ട് നിങ്ങള്‍ പരാതിപ്പെടരുതെന്ന് പറഞ്ഞു'' അമീഷ പറയുന്നു.

  എലിസബത്തിനോടൊപ്പം കുഞ്ഞുങ്ങളെ കാണാൻ ബാല എത്തി, സന്തോഷ വാർത്ത ഉടൻ, ആശംസയുമായി ആരാധകർ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  '''എന്റെ വാക്കുകള്‍ മംമ്തയെ ദേഷ്യം പിടിപ്പിച്ചു. അവള്‍ വലിയ താരം ആണെന്നായിരുന്നു അവളുടെ വിചാരം. പിന്നെ കണ്ടത് തന്റെ താരപദവി എന്നെ ബോധ്യപ്പെടുത്താനുള്ള മംമ്തയുടെ ശ്രമമായിരുന്നു. നീ ആരാണെന്നാണ് നിന്റെ വിചാരം എന്ന് ചോദിച്ചു'' അമീഷ പറയുന്നു. അതേസമയം ഈ ചോദ്യം അമീഷയെ ദേഷ്യം പിടിപ്പിച്ചുവെന്നും കുറച്ച് വിദ്യാഭ്യാസം ഉണ്ടെങ്കില്‍ നിനക്ക് അത് സഹായമായേനെ എന്ന് അമീഷ മംമ്തയോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ മംമ്തയുടെ സെക്രട്ടറി ഇടപെടുകയും അമീഷയെ ശാരീരികമായി തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഉടനെ തന്നെ അമീഷയുടെ അമ്മ ഇടപെട്ടു. ധൈര്യമുണ്ടെങ്കില്‍ എന്റെ മകളെ ഒന്ന് തൊട്ട് നോക്കൂ എന്ന് അമ്മ ചോദിച്ചതോടെ ആ വഴക്ക് അവിടെ നിന്നുവെന്നും പിന്നാലെ അമീഷയും അമ്മയും അവിടെ നിന്നും പോവുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

  Read more about: ameesha patel mamta kulkarni
  English summary
  When Ameesha Patel And Mamta Kulkarni Had A Fight In A Party About Meat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X