For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയാളല്ല, ഗോവിന്ദയാണ് താരം; ആരാധകര്‍ അപമാനിച്ച സംഭവം പറഞ്ഞ് അമിതാഭ് ബച്ചന്‍

  |

  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പേരാണ് അമിതാഭ് ബച്ചന്‍ എന്നത്. ബച്ചനോളം വലിയൊരു താരം ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടില്ല, ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല. ഹിന്ദി സിനിമകള്‍ കാണാത്തവര്‍ പോലും അമിതാഭ് ബച്ചനെ അറിഞ്ഞിരിക്കുകയാണ്. മിക്കവരും അഭിനയമൊക്കെ നിര്‍ത്തി വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന പ്രായത്തിലും തന്നിലെ പ്രതിഭ മിനുസപ്പെടുത്തി കയ്യടി നേടിക്കൊണ്ടിരിക്കുകയാണ് അമിതാഭ് ബച്ചന്‍.

  Also Read: 'അഭിനയം നിർത്തി ക്രൂഡോയിൽ ബിസിനസിലേക്ക് ഇറങ്ങി, സീരിയൽ ചെയ്തില്ലേലും വരുമാനം വരുമെന്ന് കരുതി'; ദേവിക നമ്പ്യാർ!

  കഴിഞ്ഞ അമ്പത് വര്‍ഷമായി ഇന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് അമിതാഭ് ബച്ചന്‍. ഈ അഞ്ച് പതിറ്റാണ്ടിനിടെ സൂപ്പര്‍ താര പദവിയും ഹിറ്റുകളും മാത്രമായിരുന്നില്ല ബച്ചനുണ്ടായിരുന്നത്. കരിയറിലും ജീവിതത്തിലുമെല്ലാം അത്രതന്നെ വീഴ്ചകളും ബച്ചന് നേരിടേണ്ടി വന്നിരുന്നു. പ്രേക്ഷകര്‍ പോലും ബച്ചനെ കൈവിട്ട സമയമുണ്ടായിരുന്നുവെന്നതാണ് വാസ്തവം. എന്നാല്‍ അതിനെയൊക്കെ തരണം ചെയ്ത് ഇന്നും തന്റെ സ്ഥാനം ഉറപ്പിച്ചു നിര്‍ത്തുകയാണ് ബച്ചന്‍.

  കാലത്തിനൊത്ത് സ്വയം മാറുന്ന നടനാണ് ബച്ചന്‍. അദ്ദേഹത്തിന്റെ കരിയറിലും അത് പ്രകടമാണ്. വാര്‍ദ്ധക്യത്തിലേക്ക് കടന്നതിന് ശേഷം ബച്ചന്‍ അഭിനയിച്ച സിനിമകള്‍ അതിനുദാഹരണം. താരപദവിയും എല്ലാ കാലത്തും ഒരാളില്‍ നില്‍ക്കില്ലെന്നും അതും കൈമാറ്റം ചെയ്യപ്പെടുമെന്നും നേരത്തെ തന്നെ ബച്ചന്‍ പറഞ്ഞിരുന്നു. 1990 ല്‍ നല്‍കിയൊരു അഭിമുഖത്തിലായിരുന്നു മാറ്റത്തെക്കുറിച്ച് ബച്ചന്‍ സംസാരിച്ചത്.

  Also Read: 'ചേട്ടായിമാരുടെ എല്ലാം കുഞ്ഞു പെങ്ങളാണ് ഞാൻ', ബിജു മേനോൻ എനിക്ക് സഹോദര തുല്യനാണെന്ന് മിയ ജോർജ്

  എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും ബച്ചന്‍ എന്ന താരത്തിന്റേയും വ്യക്തിയുടേയും ജീവിതത്തിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. തന്റെ ആംഗ്രി യങ്മാന്‍ ഇമേജിനോടുള്ള ആരാധകരുടെ ഇഷ്ടം ഏറെക്കുറെ അവസാനിച്ചെന്ന് ബോധ്യപ്പട്ടതോടെ പുതിയ തരത്തിലുള്ള കഥാപാത്രങ്ങളും സിനിമകളും ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു ബച്ചന്‍.


  അതേസമയത്തായിരുന്നു ഗോവിന്ദ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുന്നത്. കോമഡിയും ഡാന്‍സുമൊക്കെയായി തീയേറ്ററുകളെ ആഘോഷവേദിയാക്കി മാറ്റുന്നതായിരുന്നു ഗോവിന്ദയുടെ സിനിമകള്‍. അങ്ങനെയിരിക്കെ ബച്ചനും ഗോവിന്ദയും ഒരു സിനിമയ്ക്കായി ഒരുമിച്ചു. മുകുള്‍ ആനന്ദ് ഒരുക്കിയ ഹം ആയിരുന്നു ആ സിനിമ. തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച ചിത്രമായിരുന്നു ഹം.

  Also Read: മോനിഷ അടുത്ത് വന്ന് നിന്നു, പിറ്റേന്ന് കഥ കേട്ട് മോഹന്‍ലാല്‍ ഞെട്ടി; പേടിച്ച അനുഭവം പറഞ്ഞ് മണിയന്‍പിള്ള രാജു

  ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു സംഘം കുട്ടികള്‍ തങ്ങളുടെ പക്കല്‍ ഓട്ടോഗ്രാഫിനായി വന്നതിനെക്കുറിച്ച് ബച്ചന്‍ പറയുന്നുണ്ട്. കൂട്ടത്തില്‍ ഒരാള്‍ തന്റെ ഓട്ടോഗ്രാഫിനായി വന്നപ്പോള്‍ ഈ കൂട്ടിയോട് കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഗോവിന്ദിയുടെ ഓട്ടോഗ്രാഫ് വാങ്ങാന്‍ പറഞ്ഞുവെന്നാണ് ബച്ചന്‍ പറയുന്നത്.


  ''ഞാന്‍ ഗോവിന്ദയുടെ കൂടെ ഹം ചിത്രീകരിക്കുകയായിരുന്നു. അപ്പോള്‍ ഒരു സംഘം കുട്ടികള്‍ വന്നു. ഒരു പയ്യന്‍ എന്റെ അടുത്ത് വന്ന് ഓട്ടോഗ്രാഫ് ചോദിച്ചു. ഗോവിന്ദ എന്റെ അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഈ കുട്ടിയുടെ കൂടെ വന്ന പെണ്‍കുട്ടി അവനെ കരണത്തടിച്ചിട്ട്, അയാളുടെ അല്ല ഗോവിന്ദയുടെ ഓട്ടോഗ്രാഫ് വാങ്ങൂവെന്ന് പറഞ്ഞു'' എന്നായിരുന്നു ബച്ചന്‍ പറഞ്ഞത്.

  ''ആളുകള്‍ക്ക് കാണാന്‍ ഇഷ്ടം ചെറുപ്പക്കാരെയാണ്. ഞാന്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ഓരോ സിനിമ കഴിയുന്തോറും അവയെ തിരുത്താന്‍ ശ്രമിക്കുകയാണ്. പക്ഷെ ഇത് യുവാക്കളുടെ സമയമാണെന്നതില്‍ സംശയമില്ല. കാരണം ഇന്നത്തെ പ്രേക്ഷകരുടെ പ്രായം 18 നും 30 നും ഇടയിലാണ്'' എന്നായിരുന്നു ബച്ചന്‍ പറഞ്ഞത്.

  കാലം മാറി. താരങ്ങള്‍ ഒരുപാട് വന്നു പോയി. പക്ഷെ അന്നും ഇന്നും ബച്ചന്‍ അവിടെ തന്നെയുണ്ട്. ഇന്നത്തെ സൂപ്പര്‍ താരങ്ങളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനുമൊപ്പം വരെ ബച്ചന്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. രണ്‍ബീര്‍ നായകനായി എത്തുന്ന ബ്രഹ്‌മാസ്ത്രയാണ് ബച്ചന്റെ പുതിയ സിനിമ. ചിത്രത്തിന്റെ റിലീസ് സെപ്തംബര്‍ 9 നാണ്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.

  English summary
  When Amitabh Bachchan Was Ignored By Fans As They Went To Govinda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X