For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാരമില്ല, കുഴപ്പമില്ലെന്ന് പറയാനാകില്ല; അച്ഛന്‍ ശ്രീദേവിയെ കല്യാണം കഴിച്ചതിനെക്കുറിച്ച് അര്‍ജുന്‍

  |

  ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് അര്‍ജുന്‍ കപൂര്‍. നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകനാണ് അര്‍ജുന്‍. ആ പാതയിലൂടെ അര്‍ജുനും സിനിമയിലെത്തുകയായിരുന്നു. മറയില്ലാതെ സംസാരിക്കുന്നതാണ് അര്‍ജുന്റെ ശീലം. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും പ്രണയങ്ങളെക്കുറിച്ചുമൊക്കെ പലപ്പോഴായി അര്‍ജുന്‍ സംസാരിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും താരം മനസ് തുറക്കാറുണ്ട്.

  Also Read: വരദയുടെയും കുടുംബത്തിൻ്റെയും ഓണാഘോഷം, ജിഷിനെ ഒഴിവാക്കിയല്ലേയെന്ന് ആരാധകർ

  മലൈക അറോറയാണ് അര്‍ജുന്റെ കാമുകി. തന്നേക്കാള്‍ പ്രായമുള്ള സ്ത്രീയെ പ്രണയിക്കുന്നതിന്റെ പേരില്‍ നിരന്തരം അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട് അര്‍ജുന്‍. അച്ഛന്‍ ബോണി കപൂര്‍ തന്റെ അമ്മയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം കഴിച്ചതിനെക്കുറിച്ചും അര്‍ജുന്‍ നേരത്തെ മനസ് തുറന്നിരുന്നു. അമ്മ മോണ ഷൗരിയെ അച്ഛന്‍ ഉപേക്ഷിച്ചതിനെക്കുറിച്ച് ഒരിക്കല്‍ അര്‍ജുന്‍ മനസ് തുറന്നിരുന്നു. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ശ്രീദേവി. 2018 ലാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ശ്രീദേവി മരണപ്പെടുന്നത്. ദുബായിലെ ഒരു ഹോട്ടല്‍ ബാത്ത് റൂമിലെ ബാത്ത് ടബ്ബില്‍ വീണായിരുന്നു ശ്രീദേവിയുടെ മരണം. അമ്മയുടെ മരണത്തില്‍ തകര്‍ന്നു പോയ ജാന്‍വിയ്ക്കും ഖുഷിയ്ക്കും അരികിലേക്ക് പിണക്കം മറന്ന് അര്‍ജുനും സഹോദരി അന്‍ഷുലയും ഓടിയെത്തുകയായിരുന്നു. പിന്നീടിന്നുവരെ സഹോദരിമാര്‍ക്ക് താങ്ങായി അര്‍ജുന്‍ കൂടെ തന്നെയുണ്ട്.

  Also Read: അവരുടെ കാര്യത്തിൽ ഇടപെടാറില്ല; മലൈക-അർബാസ് വിവാഹ മോചനത്തിൽ കുടുംബം പ്രതികരിച്ചത്

  പിന്നീടൊരിക്കല്‍ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ശ്രീദേവിയുടെ മരണത്തെക്കുറിച്ച് അര്‍ജുന്‍ മനസ് തുറക്കുന്നുണ്ട്. ''എന്റെ അമ്മ പഠിപ്പിച്ചത് മനസിലേക്ക് വന്നു. പ്രണയം തോന്നിയത് മൂലം അദ്ദേഹം നടത്തിയ തിരഞ്ഞെടുപ്പ് കാരണമുണ്ടായ എന്ത് വെല്ലുവിളികള്‍ ഉണ്ടെങ്കിലും അച്ഛന് കൂട്ടായുണ്ടാകണമെന്ന് അമ്മ പറയുമായിരുന്നു. പ്രണയം കോംപ്ലെക്‌സ് ആണ്. 2021 ല്‍ ഇരുന്ന് ഒരിക്കലേ പ്രണയം തോന്നുവെന്ന് പറയുന്നത് ബാലിശമാണ്. ബോളിവുഡൈസ്ഡ് ആണത്. പ്രണയം കോംപ്ലക്‌സ് ആണ്. പ്രണയം മനസിലാക്കുക എളുപ്പമല്ല. പ്രണയത്തിലായിരിക്കുക മാത്രമല്ല പ്രണയം'' എന്നാണ് താരം പറഞ്ഞത്.

  ''പരസ്പരം മനസിലാക്കുന്നതാണ് പ്രണയം. അവിടെ സൗഹൃദമുണ്ട്. ജീവിതത്തില്‍ വിവിധ ഘട്ടങ്ങളിലൂടെ ആളുകള്‍ കടന്നു പോകും. നിങ്ങള്‍ക്ക് ഒരാളോട് പ്രണയം തോന്നാം. അതിന് ശേഷം മറ്റൊരാളോടും പ്രണയം തോന്നിയേക്കാം. അത് മനസിലാക്കാന്‍ സാധിക്കണം. എന്റെ അച്ഛന്‍ ചെയ്തത് ഞാന്‍ അംഗീകരിക്കുകയോ എനിക്കതില്‍ പ്രശ്‌നമില്ല എന്ന് പറയുന്നോ ഇല്ല. കുട്ടിയെന്ന നിലയില്‍ ഞാനതിന്റെ മോശം അവസ്ഥങ്ങള്‍ അനുഭവിച്ചതാണ്. പക്ഷെ ഞാനതിന് മനസിലാക്കുന്നു. സാരമല്ല, ഇതൊക്കെ സംഭവിക്കും എന്ന് പറയാനാകില്ല എനിക്ക്. പക്ഷെ മുതിര്‍ന്ന വ്യക്തിയെന്ന നിലയില്‍ എനിക്ക് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കും'' താരം പറയുന്നു.

  Also Read: 'ചേച്ചിയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ചേട്ടന് അറിയാം, എന്റെ വല്യേട്ടനാണ്'; അമൃതക്കും ​ഗോപിക്കുമൊപ്പം അഭിരാമി!


  എന്തായാലും ഇന്ന് ജാന്‍വിയും ഖുഷിയും അര്‍ജുനും അനുഷുലയുമെല്ലാം വളരെ അടുപ്പത്തിലാണ്. അമ്മയുടെ മരണത്തില്‍ തകര്‍ന്നു പോയ തങ്ങള്‍ക്ക് കരുത്തായതും കൂടെ നിന്നതും ചേച്ചിയും ചേട്ടനുമാണെന്ന് ജാന്‍വി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പിന്നീട് നിരവധി വേദികളില്‍ താരങ്ങള്‍ ഒരുമിച്ചെത്തുകയും ചെയ്തിരുന്നു.


  ഏക് വില്ലന്‍ റിട്ടേണ്‍സ് ആണ് അര്‍ജുന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഏക് വില്ലന്റെ രണ്ടാം ഭാഗമായ സിനിമയില്‍ ജോണ്‍ എബ്രഹാം, താര സുതാരിയ, ദിഷ പഠാനി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

  Read more about: arjun kapoor
  English summary
  When Arjun Kapoor Talked About Boney Kapoor Leaving His Mother And Marrying Sridevi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X