For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആരുടേയും പ്രേമം, വിവാഹമോചനം എന്നിവയെ കുറിച്ച് ചോദിക്കണ്ട', താക്കീത് നൽകി സൽമാന്റെ പിതാവ്!

  |

  പ്രണയ വിവാഹങ്ങളും വിവാ​ഹ മോചനങ്ങളും സർവസാധാരാണമായി സംഭവിക്കുന്ന സ്ഥലമാണ് ബോളിവുഡ്. ചില ബന്ധങ്ങൾ മാസങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ അവസാനിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അവസാനിക്കാറുണ്ട്. അത്തരത്തിൽ‍ നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വിവാ​​ഹിതരാവുകയും ശേഷം വർഷങ്ങളോളം ഭാര്യ ഭർത്താക്കന്മാരായി ജീവിക്കുകയും ചെയ്ത ശേഷം വിവാഹ ജീവിതം അവസാനിപ്പിച്ച ബോളിവുഡിലെ താരങ്ങളാണ് അർബാസ് ഖാനും മലൈക അറോറയും. ബോളിവുഡിലെ പവർ കപ്പിൾ എന്നായിരുന്നു ഇരുവരേയും ആരാധകർ വിശേഷിപ്പിച്ചിരുന്നത്.

  Also Read: 'പെണ്ണ് കിട്ടുമെന്ന് തോന്നുന്നില്ല...', തങ്കുവിന്റെ ഭാര്യ സങ്കൽപം കേട്ട് ശ്രീവിദ്യ!

  2017ൽ ആണ് ഇരുവരും വഴി പിരിഞ്ഞത്. സൽമാന്റെ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ. സൽമാനെ പോലെ തന്നെ സിനിമയിൽ സജീവമാണ് അർബാസ് ഖാനും. അച്ഛനായ സലീം ഖാന്റെ പാത പിന്തുടർന്നാണ് താരപുത്രന്മാർ സിനിമയിലേക്ക് എത്തിയത്. പക്ഷെ സലീമിന്റെ മക്കളിൽ ബോളിവുഡ് കീഴടക്കിയത് സൽമാൻ ഖാൻ മാത്രമാണ്. ഒരിക്കൽ അർബാസ് ഖാൻ-മലൈക അറോറ വിവാഹമോചനത്തെ കുറിച്ച് ചോദിച്ചപ്പോൾ സലീം ഖാൻ നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

  Also Read: 'ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനുള്ള പ്രചോദനം', നിനച്ചിരിക്കാതെ എത്തിയ സന്തോഷത്തെ കുറിച്ച് ബിനു അടിമാലി

  പൊതുവെ മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പറയാൻ സലീംഖാൻ കൂട്ടാക്കാറില്ല. അർബാസ് ഖാൻ-മലൈക അറോറ വിവാഹമോചനത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് താൽപര്യ കുറവോട് കൂടിയാണ് മറുപടി പറഞ്ഞത്. താൻ ഒരു തിരക്കഥാകൃത്താണെന്നും അതുകൊണ്ട് ആരുടേയും പ്രേമം, വിവാഹമോചനം എന്നിവയെ കുറിച്ച് പറയാൻ താൽപര്യമില്ലെന്നും അത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കേണ്ടതില്ലെന്നുമാണ് സൽമാൻ ഖാന്റെ പിതാവ് സലീം ഖാൻ പറഞ്ഞത്. 'ഞാനൊരു എഴുത്തുകാരനാണ്. ആരുടെയും പ്രണയത്തെക്കുറിച്ചോ വേർപിരിയൽ റിപ്പോർട്ടുകളെക്കുറിച്ചോ എന്നോട് ചോദിക്കരുത്. ഞാൻ ഒരിക്കലും എന്റെ കുട്ടികളുടെ ജീവിതത്തിൽ ഇടപെടാറില്ല. അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല' സലീം ഖാൻ വ്യക്തമാക്കി. നേരത്തെ സൽമാന്റെ ഖാന്റെ സിനിമ രാധേയുമായി ബന്ധപ്പെട്ട് സലീംഖാൻ നടത്തിയ പ്രസ്താവന വൈറലായിരുന്നു. സൽമാൻ ഖാന്റെ അവസാനമായി പുറത്തിറങ്ങിയ രാധേയെക്കുറിച്ച് സലിം ഖാൻ പറഞ്ഞത് രാധേ മികച്ച ചിത്രമൊന്നും അല്ല എന്നാണ്. ഒരു വാണിജ്യ സിനിമ എന്ന് വിഭാ​ഗത്തിൽ മാത്രമെ രാധേയെ ഉൾപ്പെടുത്താനാകൂവെന്നും അതിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ സൽമാൻ ചെയ്തത് ശരിയാണെന്നുമായിരുന്നു സലീംഖാൻ പറഞ്ഞത്.

  പതിനെട്ട് വർഷത്തോളം നീണ്ടുനിന്ന ദാമ്പത്യമായിരുന്നു മലൈക അറോറ-അർബാസ് ഖാന്റേത്. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് മലൈകയും അർബാസും കണ്ടുമുട്ടിയതും പ്രണയത്തിലായതും. ശേഷം 1998ൽ ഇരുവരും വിവാഹിതരായി. ദമ്പതികൾക്ക് അർഹാൻ ഖാൻ എന്നൊരു മകനുമുണ്ട്. 2002ൽ ആണ് ഇരുവർക്കും മകൻ ജനിച്ചത്. ശേഷം 2017ൽ ഒരുമിച്ച് പോകാൻ സാധിക്കുന്നില്ല എന്ന കാരണത്താൽ ഇരുവരും ബന്ധം വേർപ്പെടുത്തുകയായിരുന്നു. മലൈക അറോറ ഇപ്പോൾ അർജുൻ കപൂറുമായി പ്രണയത്തിലാണ്. ഇരുവരുടേയും പ്രണയം വലിയ വിവാ​ദങ്ങൾ ബോളിവുഡിൽ സൃഷ്ടിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യസമാണ് മലൈക-അർജുൻ കപൂർ പ്രണയ ബന്ധത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ഇരുവരും പലതവണ ട്രോളുകൾക്കും വിധേയമായിട്ടുണ്ട്. പക്ഷെ തങ്ങളുടെ ബന്ധത്തെ കളിയാക്കികൊണ്ടുള്ള ട്രോളുകളും വാർത്തകളും ശ്രദ്ധക്കാതെ തങ്ങളുടെ ജീവിതം ആഘോഷമാക്കുകയാണ് അർജുനും മലൈകയും. മലൈകയുടെ മകൻ അർഹാനുമായും അർജുൻ സൗഹൃദത്തിലാണ്.

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  കരീന കപൂർ, കരിഷ്മ കപൂർ, അമൃത അറോറ എന്നിവരടങ്ങുന്ന മലൈകയുടെ പെൺസുഹൃത്തുക്കളടങ്ങുന്ന സംഘവുമായി അർജുൻ കപൂറിന് വർഷങ്ങളായി അടുത്ത സൗഹൃദമുണ്ടായിരുന്നു. പലപ്പോഴായി ഇവർക്കൊപ്പം അർജുനും അവധി ആഘോഷിക്കാൻ തുടങ്ങി. അങ്ങനെയാണ് മലൈകയുമായി അർജുൻ അടുത്തത്. അർജുനുമായി പ്രണയത്തിലാകുന്ന സമയങ്ങളിൽ അർബാസുമായുള്ള താരത്തിന്റെ വിവാഹ ജീവിതം മോശമായ അവസ്ഥയിലായിരുന്നു. വൈകാതെ മലൈക അർബാസ് ഖാന്റെ വീട്ടിൽ നിന്ന് ഇറങ്ങി പുതിയ ഫ്ലാറ്റിൽ താമസിക്കാൻ തുടങ്ങി. പിന്നീട് അർബാസിൽ നിന്നും വിവാ​ഹ മോചനം നേടിയ ശേഷം അർജുനുമായി മലൈക കൂടുതൽ അടുത്തു.

  English summary
  When Asked About Malaika Arora-Arbaaz Khan's divorce, Here's How Salim Khan Once Replied
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X