For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനുള്ള പ്രചോദനം', നിനച്ചിരിക്കാതെ എത്തിയ സന്തോഷത്തെ കുറിച്ച് ബിനു അടിമാലി

  |

  മിനിസ്‌ക്രീനിലെ കോമഡി പരിപാടികളിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന കലാകാരനാണ് ബിനു അടിമാലി. ഇടുക്കിയുടെ തനത് സംസാര ശൈലിയും കൗണ്ടറുകളുമായി സിനിമയിലും ഇപ്പോൾ സജീവസാന്നിധ്യമാണ് ബിനു. മലയാളത്തിലെ നിരവധി സിനിമകളുടെ ഭാ​ഗമായി ബിനു അടിമാലിയെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത് സ്റ്റാർ മാജിക്ക് എന്ന ഷോയാണ്. സ്‌കൂൾ കാലഘട്ടത്തിലെ തന്നെ സഹോദരങ്ങൾക്കൊപ്പം മിമിക്രിയും സ്കിറ്റുമൊക്കെയായി ബിനുവും വേദികളിൽ സജീവമായിരുന്നു. പ്രീഡിഗ്രി കൊണ്ട് പഠനം അവസാനിപ്പിച്ച് സുഹൃത്തുക്കളുമായി ചേർന്ന് അടിമാലി സാഗര എന്ന പേരിൽ ഒരു ട്രൂപ്പ് തുടങ്ങി പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി.

  Also Read: 'താൻ സിനിമാ അഭിനയം അവസാനിപ്പിക്കാൻ കാരണം ഭർത്താവ്', വെളിപ്പെടുത്തി താരപുത്രി!

  അന്ന് സ്ഥിര വരുമാനമായി മിമിക്രിയെ ഉപയോ​ഗിക്കാൻ ബിനുവിന് സാധിച്ചിരുന്നില്ല. അതിനാൽ പെയിന്റിങ് അടക്കമുള്ള പണികൾ കൂടി ചെയ്താണ് തുടക്കത്തിൽ വരുമാനം കണ്ടെത്തിയിരുന്നത്. പിന്നീട് ടിവി പരിപാടികളിൽ മിമിക്രിയും സ്കിറ്റും അവതരിപ്പിക്കാൻ കൂട്ടുകാർക്കൊപ്പം ബിനുവിനും അവസരം ലഭിച്ചു. അങ്ങനെയാണ് മിനി സ്ക്രീനിൽ തല കാണിച്ച് തുടങ്ങിയത്. പിന്നെ മിമിക്രി, സ്കിറ്റ് എന്നിവയെ സീരിയസായി കണ്ട് മറ്റ് പണികൾ എല്ലാം നിർത്തി അവയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങി.

  Also Read: 'കുഞ്ഞിനായി കാത്തിരിക്കുമ്പോൾ, സൗഭാ​​ഗ്യയേയും അർജുനേയും തേടിയ എത്തിയ പുതിയ സന്തോഷം!

  മിനിസ്‌ക്രീനിലെ പ്രകടനം ശ്രദ്ധയിൽപ്പെട്ട നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവാണ് ആദ്യമായി ബിനു അടിമാലിക്ക് സിനിയിൽ അവസരം നൽകിയത്. തൽസമയം ഒരു പെൺകുട്ടി ആയിരുന്നു സിനിമ. ക്യാമറമാനായുള്ള പ്രകടനം മികവുറ്റതാക്കിയതിനാൽ ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകൾ ചെയ്യാൻ അവസരം ലഭിച്ചു. ഇപ്പോൾ ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലെ സ്ഥിരം സാന്നിധ്യമാണ് ബിനു അടിമാലി. സിനിമാ, മിമിക്രി ജീവിതം മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ജീവിതത്തിലേക്ക് എത്തിയ ഏറ്റവും പുതിയ സന്തോഷത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ബിനു അടിമാലി.

  മണപ്പുറം മിന്നലെ ഫിലിം ആന്റ് ടിവി പുരസ്കാരത്തിൽ മികച്ച കൊമേഡിയനുള്ള പുരസ്കാരം ലഭിച്ച സന്തോഷമാണ് ബിനു അടിമാലി പങ്കുവെച്ചിരിക്കുന്നത്. അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മിന്നാലായ് തന്നെ തേടിയെത്തിയ അവാർഡ് എന്ന് വിശേഷിപ്പിച്ചാണ് ബിനു അടിമാലി കലാലോകത്തെ പുതിയ സന്തോഷത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. 'നിനച്ചിരിക്കാത്ത നേരത്ത് ഒരു മിന്നലായി എന്നെ തേടിയെത്തിയ മിന്നലെ അവാർഡ്. കഴിഞ്ഞ 18 വർഷമായി നിങ്ങളുടെ മുമ്പിൽ ഓരോ വേഷവും മിന്നി മറയുമ്പോൾ നിങ്ങൾ ഓരോരുത്തരും തന്ന കരുതലും സ്നേഹവും ആണ് എന്നെ ഈ പുരസ്കാരത്തിലേക്കെത്തിച്ചതെന്ന് ഞാൻ അഭിമാനത്തോടെ വിശ്വസിക്കുന്നു. ഒപ്പം കാരുണ്യവാനായ ദൈവത്തിനും എന്‍റെ കുടുംബത്തിനും എന്‍റെ ഷോ ഡയറക്ടർ അനൂപ് ജോണിനും എന്‍റെ സഹപ്രവർത്തകർക്കും നിങ്ങൾ ഓരോരുത്തർക്കുമായി ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നു. ഇങ്ങനെയുള്ള പുരസ്കാരങ്ങൾ കൂടുതൽ ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കുവാൻ എന്നെപ്പോലുള്ള എളിയ കലാകാരന്മാർക്ക് വലിയ പ്രചോദനമാണ്. ഇതുവരെ ഉണ്ടായിട്ടുള്ള സ്നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞ് കൊള്ളുന്നു. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ബിനു അടിമാലി' എന്നായിരുന്നു കുറിപ്പ്.

  സാരിയിൽ മിന്നി നിൽക്കുന്ന ലക്ഷ്മി നക്ഷത്രയെ കണ്ടോ

  അടുത്തിടെ സ്റ്റാർ മാജിക്കിൽ സന്തോഷ് പണ്ഡിറ്റ് പങ്കെടുക്കാനെത്തിയതും പിന്നീട് ബിനു അടിമാലിയും സന്തോഷ് പണ്ഡിറ്റും തമ്മിലുണ്ടായ വാക്കുതർക്കങ്ങളും വലിയ ചർച്ചയായിരുന്നു. സ്റ്റാർ മാജിക്കിൽ അന്ന് അതിഥികളായി എത്തിയ നവ്യാ നായർ, നിത്യാദാസ് തുടങ്ങിയവർക്കെതിരേയും പ്രതിഷേധവും വിദ്വേഷ കമന്റുകളും പ്രചരിച്ചിരുന്നു. ഇപ്പോൾ പുതിയ സിനിമയിൽ അഭിനയിക്കുന്നതിന്റെ ഭാ​ഗമായി സ്റ്റാർ മാജിക്കിൽ നിന്നും വിട്ടുനിൽക്കുകയാണ് ബിനു അടിമാലി.

  Read more about: television malayalam
  English summary
  star magic fame binu adimali Shared his new achievement happiness, goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X