For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'താൻ സിനിമാ അഭിനയം അവസാനിപ്പിക്കാൻ കാരണം ഭർത്താവ്', വെളിപ്പെടുത്തി താരപുത്രി!

  |

  തെലുങ്കിലെ യുവനായികയാണ് നിഹാരിക കൊനിഡേല. നടനും നിർമാതാവുമായ നാ​ഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. തെലുങ്കു നടൻ വരുൺ തേജ് സഹോദരനാണ്. സിനിമയുടെ സ്നേഹം മൂലം അഭിനയം ആരംഭിച്ച നടിയാണ് നിഹാരിക. സിനിമാ കുടുംബത്തിൽ നിന്നുള്ള ഇളംതലമുറക്കാരിയാണെങ്കിലും നിഹാരികയുടെ സിനിമാ ജീവിതം ആരംഭിച്ചത് അവതാരികയായിട്ടായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും നായികയായ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

  Also Read: 'കുഞ്ഞിനായി കാത്തിരിക്കുമ്പോൾ, സൗഭാ​​ഗ്യയേയും അർജുനേയും തേടിയ എത്തിയ പുതിയ സന്തോഷം!

  മെ​ഗാസ്റ്റാർ ചിരഞ്ജീവിയുടെ അനന്തിരവളാണ് നി​ഹാരിക കൊനിഡേല. തെലുങ്ക് സൂപ്പർ അല്ലു അർജുൻ, റാണാ ദ​ഗുബാട്ടി, രാം ചരൺ തേജ, സായ് ധരം തേജ്, അല്ലു സിരീഷ് തുടങ്ങിയവരും താരത്തിന്റെ ബന്ധുക്കളാണ്. അതുകൊണ്ട് തന്നെ ചേട്ടന്മാരുടെ കുഞ്ഞുപെങ്ങളായിട്ടാണ് നിഹാരിക വളർന്ന് വന്നത്. സിനിമാ അഭിനയം ആരംഭിക്കും മുമ്പ് നിരവധി തെലുങ്ക് റിയാലിറ്റി ഷോകളുടെ അവതാരികയായി നിഹാരിക തിളങ്ങിയിരുന്നു. ഇടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ദീ ജൂനിയർ വൺ, ദീ ജൂനിയർ ടു എന്നിവയായിരുന്നു അവയിൽ പ്രധാനപ്പെട്ട റിയാലിറ്റി ഷോകൾ.

  Also Read: സുമിത്രയേയും മക്കളേയും തമ്മിൽ തല്ലിക്കാൻ പുതിയ നീക്കങ്ങളുമായി ഇന്ദ്രജ!

  2016ൽ റിലീസ് ചെയ്ത വെബ് സീരിസായ മുദ്ദപപ്പു അവകൈയിലാണ് ആദ്യമായി നായികയായത്. സീരിസ് നിർമിച്ചതും നിഹാരിക തന്നെയായിരുന്നു. പിങ്ക് എലിഫന്റ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് യുട്യൂബിൽ സീരിസ് സ്ട്രീം ചെയ്തത്. ഈ സീരീസ് യുട്യൂബിൽ റിലീസ് ചെയ്തപ്പോൾ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും നിഹാരികയ്ക്ക് ലഭിച്ചത്. ഈ സീരിസ് വിജയമായ ശേഷമാണ് നിഹാരിക നായികയായ ആദ്യ സിനിമ ഒക്ക മനസു 2016ൽ റിലീസിനെത്തിയത്. രാമ രാജു ​ഗൊട്ടിമൊക്കാല സംവിധാനം ചെയ്ത സിനിമയിൽ സന്ധ്യ എന്ന കഥാപാത്രത്തെയാണ് നിഹാരിക അവതരിപ്പിച്ചത്. നാ​ഗ ശൗര്യയായിരുന്നു നായകൻ.

  പിന്നീട് 2018ൽ ഒരു തമിഴ് സിനിമയുടേയും ഭാ​ഗമായി നിഹാരിക ഒരു നല്ല നാൾ പാത്ത് സൊൽറേൻ ആയിരുന്നു നിഹാരികയുടെ ആദ്യ തമിഴ് സിനിമ. വിജയ് സേതുപതി, ​ഗൗതം കാർത്തിക്ക് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. 2018ൽ ഹാപ്പി വെഡ്ഡിങ് എന്നൊരു സിനിമ കൂടി നിഹാരികയുടേതായി പുറത്തിറങ്ങി. സൂര്യകാന്തം എന്ന തെലുങ്ക് സിനിമയായിരുന്നു നാലാമത് റിലീസ് ചെയ്ത നിഹാരികയുടെ സിനിമ. സെയ്റ നരസിംഹ റെഡ്ഡിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ചിരഞ്ജീവി നായകനായ സിനിമ രാംചരണായിരുന്നു നിർമിച്ചത്. നയൻതാര, തമന്ന എന്നിവർ നായികമാരായ സിനിമയിൽ നിഹാരികയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

  2020 ഡിസംബർ 10ന് ആയിരുന്നു നിഹാരികയുടെ വിവാഹം. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് നിഹാരിക. ചൈതന്യ ജൊന്നല​ഗെഡ്ഡയാണ് നിഹാരികയെ വിവാഹം ചെയ്തത്. ഉദയ് പൂരിലെ ഉദയവിലാസ് പാലസില്‍ വെച്ചായിരുന്നു വിവാഹം. ആർഭാടപൂർവം തെലുങ്ക് സിനിമാ ലോകം ഒന്നടങ്കം വിവാഹത്തിൽ പങ്കെടക്കാനായി ഉദയ്പൂരിലേക്ക് ഒഴുകിയെത്തിയിരുന്നു. സിനിമയെ സ്നേഹിച്ച് അഭിനയം ആരംഭിച്ച താരം വിവാഹ ശേഷൺ എന്തുകൊണ്ടാണ് അഭിനയിക്കാത്തത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. ഇടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹ ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചുമെല്ലാം നിഹാരിക തുറന്ന് പറഞ്ഞത്. താരത്തിന്റെ ഭർത്താവായ ചൈതന്യ ജൊന്നലഗെഡ്ഡയ്ക്ക് സിനിമകളിൽ താൻ അഭിനയിക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടാണ് ഇപ്പോൾ സിനിമകൾ ചെയ്യാത്തത് എന്നാണ് നിഹാരിക തുറന്ന് പറഞ്ഞത്.

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  'ഇക്കാലത്ത് നിരവധി നായികമാർ വിവാഹശേഷവും അഭിനയം തുടരുന്നുണ്ട്. നടി സാമന്ത അതിന് വലിയ ഉദാഹരണമാണ്. വിവാഹത്തിന് ശേഷവും സിനിമാ ജീവിതം തുടർന്നിട്ടും അവരുടെ കരിയറിനെ ഒന്നും സംഭവിച്ചില്ല. ഉദാഹരണത്തിന് സാമന്തയെ എടുക്കുക. വിവാഹത്തിന് ശേഷവും അവളോടുള്ള ആരാധകരുടെ ഇഷ്ടം വർധിച്ചിട്ടേയുള്ളൂ. വിവാഹത്തിന് ശേഷവും അവൾ നന്നായി ജീവിക്കുന്നു. എന്റെ കാര്യത്തിൽ ഭർത്താവിന് ഇഷ്ടമില്ലാത്തത് കൊണ്ടാണ് അഭിനയിക്കാത്തത്' നിഹാരിക പറഞ്ഞു. താൻ ഇപ്പോൾ സിനിമാ നിർമാണത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നും താരപുത്രി പറഞ്ഞു. അതേസമയം തന്നെ അഭിനയം പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും തെരഞ്ഞെടുത്തവ മാത്രമാണ് ചെയ്യുന്നതെന്നും ഒരു സൂപ്പർ വെബ് സീരീസിൽ ഇപ്പോൾ അഭിനയിക്കുന്നുണ്ടെന്നും നിഹാരിക പറഞ്ഞു. സീരിസിന്റെ വിശദാംശങ്ങൾ ഇപ്പോൾ പങ്കിടാൻ കഴിയില്ലെന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ഒരാൾ യുട്യൂബർ നിഖിലുവാണെന്നും നിഹാരിക പറഞ്ഞു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം തന്റെ അച്ഛനായ നാ​ഗേന്ദ്ര ബാബുവാണെന്നും നിഹാരിക പറഞ്ഞു.

  Read more about: varun tej chiranjeevi
  English summary
  Chiranjeevi's Niece Niharika Konidela Revealed Her Husband Doesn’t Like She Doing Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X