For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകന്റെ പേരിൽ തർക്കം, മത്സരം; ഒടുവിൽ ദീപികയുടെ കല്യാണത്തിന് കത്രീന എത്തിയപ്പോൾ

  |

  ബോളിവുഡ് സിനിമാ മേഖലയെ സംബന്ധിച്ച് താരങ്ങളുടെ വ്യക്തി ജീവിതത്തിന് വലിയ മാധ്യമ ശ്രദ്ധയാണ് ലഭിക്കുന്നത്. പലപ്പോഴും സിനിമകളേക്കാൾ കൂടുതൽ താരങ്ങളുടെ ജീവിതം ചർച്ചയാവുന്ന സാഹചര്യവും ബോളിവുഡിൽ ഉണ്ടാവാറുണ്ട്. മറ്റ് ഭാഷകളേക്കാൾ കൂടുതൽ ജനശ്രദ്ധ, പാപ്പരാസി മാധ്യമങ്ങളുടെ അതിപ്രസരം തുടങ്ങിയവയാണ് ഇതിന് പലപ്പോഴും കാരണമാവാറ്. വർഷങ്ങൾക്കിപ്പുറവും താരങ്ങൾ തമ്മിലുണ്ടായ പ്രണയവും തർക്കവും എല്ലാം ബി ടൗണിലെ സെലിബ്രറ്റി ചരിത്രത്തിൽ ഇടം നേടും.

  ഇത്തരത്തിൽ ഏറെക്കാലം ചർച്ചയായ സംഭവം ആയിരുന്നു കത്രീന കൈഫും ദീപിക പദുകോണും തമ്മിലുണ്ടായ പ്രശ്നം. നടൻ രൺബീർ കപൂറിന്റെ കാമുകിമാർ, കരിയറിൽ ഒരേ താരമൂല്യമുള്ള നടിമാർ തുടങ്ങിയ ഘടകങ്ങളാണ് ഈ തർക്കത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. രണ്ട് വർഷം നീണ്ട ദീപിക പദുകോണുമായുള്ള പ്രണയ ബന്ധം ഉപേക്ഷിച്ചായിരുന്നു രൺബീർ കപൂർ കത്രീന കൈഫുമായി അടുത്തത്.

  കടുത്ത പ്രണയത്തിലായ ഇരുവരും മുംബൈയിൽ ഒരുമിച്ച് താമസവും തുടങ്ങി. രൺബീറിന്റെ വഞ്ചന ദീപികയെ ഏറെ തകർത്തിരുന്നെന്നും അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രൺബീറിന്റെ പേരിലെ അക്ഷരങ്ങൾ നടി ശരീരത്തിൽ പച്ച കുത്തുകയും ചെയ്തിരുന്നു. പിന്നീട് ​രൺബീറിനെ പരിഹസിച്ച് കൊണ്ട് ചില പരസ്യ പ്രസ്താവനകളും ദീപിക അന്ന് നടത്തി. എന്നാൽ പിന്നീട് രൺബീറും ദീപികയും സുഹൃത്തുക്കളാവുകയും ചെയ്തു.

  Also Read: സിനിമ ഇന്‍ഡസ്ട്രിയിലെ പറയാന്‍ പാടില്ലാത്ത പേരാണ് വിനയന്‍; പരസ്യമായ രഹസ്യത്തെ കുറിച്ച് നടി മാലാപാര്‍വതി

  എന്നാൽ കത്രീനയും ദീപികയും അപ്പോഴും സ്വര ചേർച്ചയിൽ ആയിരുന്നില്ലത്രെ. പൊതുവെ ബോളിവുഡിലെ മുൻനിര നടിമാരുമായെല്ലാം അടുത്ത സൗഹൃദമാണ് കത്രീനയ്ക്കുള്ളത്. എന്നാൽ ദീപിക നടിയുടെ സുഹൃത്തല്ല. തങ്ങൾ കരിയറിൽ പരസ്പരം ബഹുമാനിക്കുന്നവരാണെന്നും എന്നാൽ സുഹൃത്തുക്കൾ അല്ലെന്നുമാണ് രണ്ട് പേരും പറഞ്ഞത്.

  കരിയറിലും ദീപികയും കത്രീനയും തമ്മിൽ മത്സരം നടന്നു. സൂപ്പർ ഹിറ്റുകൾ രണ്ട് നടിമാരെയും തേടി വന്നു. രൺബീറും കത്രീനയും പ്രണയത്തിലായിരിക്കെ ദീപിക നടനോടൊപ്പം യഹ് ജവാനി ഹെ ദീവാനി, തമാശ എന്നീ രണ്ട് സിനിമകളും ചെയ്തിരുന്നു. ഈ സൗഹൃദവും കത്രീന-ദീപിക ബന്ധത്തെ ബാധിച്ചെന്നും ബി ടൗൺ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു.

  Also Read: 'ആസിഫിനേക്കാളും സുഹൃത്തുക്കൾക്ക് ഇഷ്ടം ഭാര്യ സമയോട്; സ്വിറ്റ്സർലന്റിൽ പോയാലും കൂട്ടുകാരെ കൂട്ടും'

  എന്നാൽ കാര്യങ്ങൾ പിന്നീട് മാറി മറിഞ്ഞു. ചെറുപ്പ കാലത്തെ പിണക്കങ്ങളെല്ലാം ദീപികയും കത്രീനയും മറന്നു. പരസ്പരം പിന്തുണച്ച് കൊണ്ട് താരങ്ങൾ സംസാരിക്കാനും തുടങ്ങി. ഇതിനിടെ രൺബീറും കത്രീനയും വേർപിരിഞ്ഞു. രൺബീർ ആലിയ ഭട്ടുമായി പ്രണയത്തിൽ ആയി. മൂവരുടെയും ജീവിതം ആകപ്പാടെ മാറി.

  2018 ൽ രൺവീർ സിം​ഗുമായുള്ള തന്റെ വിവാഹത്തിന് ദീപിക കത്രീനയെ ക്ഷണിച്ചു. കത്രീന റിസപ്ഷന് എത്തില്ലെന്നായിരുന്നു ബി ടൗൺ മാധ്യമങ്ങൾ കരുതിയത്. എന്നാൽ ഏവരെയും അമ്പരപ്പിച്ച് കൊണ്ട് കത്രീന കൈഫ് ദീപികയുടെ വിവാഹ സൽ‌ക്കാരത്തിനെത്തി. ഇരുവരും ഒന്നിച്ച് ഒരു സെൽഫിയും എടുത്തു. ഈ ചിത്രം വലിയ തോതിൽ അന്ന് വൈറലായിരുന്നു.

  Also Read: 'ഭാവനയുമായി മിണ്ടാതായി, ഇന്റിമേറ്റ് രം​ഗം ചെയ്യുമ്പോൾ ഐശ്വര്യ ലക്ഷ്മിയുമായി കട്ട ഉടക്ക്'

  കത്രീന കല്യാണത്തിന് വന്നതിനെക്കുറിച്ച് ദീപികയോട് അന്ന് മാധ്യമങ്ങൾ ചോദിക്കുകയും ചെയ്തു. കത്രീനയുമായി താൻ മുന്നേ തന്നെ സമാധാനത്തിലായതാണെന്ന് ദീപിക പറഞ്ഞു. 'എനിക്കവളോട് എന്നും നല്ല ബന്ധമായിരുന്നു. അവളുടെ വർക്കിനോട് എനിക്ക് വലിയ ബഹുമാനം ഉണ്ട്. ഞാൻ അവളുമായി സമാധാനത്തിലായതാണ്,' ദീപിക പറഞ്ഞതിങ്ങനെ.

  Read more about: katrina kaif deepika padukone
  English summary
  when deepika padukone reacted to katrina kaif's arrival for her wedding reception
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X