Don't Miss!
- Automobiles
വിറവൽ കുറയും, റിഫൈൻമെൻ്റ് കൂടും! പഞ്ചിന്റെ എഞ്ചിനിൽ പരിഷ്ക്കാരവുമായി ടാറ്റ
- Lifestyle
2023-ലെ നാല് രാജയോഗം: 20 വര്‍ഷത്തിന് ശേഷം ഈ 3 രാശിക്കാരില്‍ ജ്യോതിഷം അച്ചട്ടാവും
- Travel
ഗുരുവായൂരപ്പന്റെ ഓരോ ദര്‍ശനത്തിന്റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന് അനുഗ്രഹിക്കും
- News
ബിബിസി ഡോക്യുമെന്ററി വിവാദം; അനില്‍ ആന്റണി രാജിവെച്ചു
- Sports
IND vs NZ: നാലു പേരുണ്ടെങ്കില്‍ കളി മാറിയേനെ, കിവീസ് അവരെ മിസ്സ് ചെയ്തു! അക്മല്‍ പറയുന്നു
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
ഹേമ മാലിനിയെ കല്യാണം കഴിക്കാന്‍ വിവാഹ മോചനം തരില്ലെന്ന് ആദ്യ ഭാര്യ; ഒടുവില്‍ ധര്‍മ്മേന്ദ്ര കണ്ടെത്തിയ വഴി!
ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് നായികയും നായകനുമാണ് ഹേമ മാലിനിയും ധര്‍മ്മേന്ദ്രയും. ഓണ്‍ സ്ക്രീനില്‍ ആരാധകരെ ആവേശം കൊളളിച്ച താരജോഡി. ഓണ്‍ സ്ക്രീനില്‍ ഒരുപാട് ആരാധകരുള്ള ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. ധര്‍മ്മേന്ദ്രയും ബോളിവുഡിന്റെ ഡ്രീം ഗേള്‍ ഹേമമാലിനിയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ എന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ്.
Also Read: 'ആ ഓർമ്മകൾ പുനരുജ്ജീവിപ്പിച്ചതിന് നന്ദി'; നരേനെക്കുറിച്ച് മീര ജാസ്മിൻ
ധര്‍മ്മേന്ദ്ര ഹേമ മാലിനിയുമായി പ്രണയത്തിലാകുമ്പോള്‍ അദ്ദേഹം വിവാഹിതനും അച്ഛനുമായിരുന്നു. തന്റെ 19-ാം വയസിലാണ് ധര്‍മ്മേന്ദ്ര വിവാഹം കഴിക്കുന്നത്. പ്രകാശ് കൗര്‍ ആണ് താരത്തിന്റെ ആദ്യ ഭാര്യ. ബോൡവുഡിലെത്തുന്നതിന് മുമ്പായിരുന്നു വിവാഹം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ താരമായി മാറുകയും ചെയ്യുകയായിരുന്നു ധര്‍മ്മേന്ദ്ര.

ആദ്യ വിവാഹത്തില്‍ ധര്‍മ്മേന്ദ്രയ്ക്ക് നാല് മക്കളുമുണ്ട്. പിന്നീട് താരങ്ങളായി മാറിയ സണ്ണി ഡിയോളും ബോബി ഡിയോളുമൊക്കെ ഈ ബന്ധത്തിലെ മക്കളാണ്. ഹേമയുമായി പ്രണയത്തിലായ ധര്‍മ്മേന്ദ്ര പ്രകാശുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാനും ഹേമയെ വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാഹ മോചനത്തിന് പ്രകാശ് തയ്യാറായിരുന്നില്ല. ഇതോടെ ധര്‍മ്മേന്ദ്ര മതം മാറുകയായിരുന്നു.
മതം മാറി മുസ്ലീം ആയ ശേഷമാണ് ധര്‍മ്മേന്ദ്രയും ഹേമ മാലിനിയും വിവാഹിതരാകുന്നത്. ധര്‍മ്മേന്ദ്രയും ഹേമ മാലിനിയും തമ്മിലുള്ള വിവാഹം പ്രകാശിനും മക്കള്‍ക്കും വലിയ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. ഇതിനിടെ അച്ഛന് ഹേമ മാലിനിയെ വിവാഹം കഴിച്ചതറിഞ്ഞ സണ്ണി ഡിയോള്‍ ഹേമ മാലിനിയെ നേരിട്ട് കാണാന്‍ ചെന്നുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നല്കിയാരു അഭിമുഖത്തില്‍ പ്രകാശ് തന്നെ ഈ റിപ്പോര്‍ട്ടുകളെ തള്ളിപ്പറയുകയായിരുന്നു.
താനും മക്കളും ധര്‍മ്മേന്ദ്രയുടെ രണ്ടാം വിവാഹത്തില്‍ ഞെട്ടിയിരുന്നുവെന്നും തന്നെപ്പോലെയായിരുന്നില്ല മക്കളെന്നും അവര്‍ക്ക് ദേഷ്യമുണ്ടായിരുന്നുവെന്നും പ്രകാശ് പറയുന്നു. എന്നാല്‍ താന്‍ അവരെ നന്നായിട്ടാണ് വളര്‍ത്തിയിരുന്നതെന്നും അതിനാല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത് പോലൊന്നും സണ്ണി ചെയ്തിട്ടില്ലെന്നും പ്രകാശ് പറയുന്നുണ്ട്. മക്കളും അച്ഛനും തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ലെന്നും പ്രകാശ് വ്യക്തമാക്കി.
Recommended Video
ധര്‍മ്മേന്ദ്ര മക്കളായ സണ്ണി ഡിയോളിനും ബോബി ഡിയോളിനുമൊപ്പം പിന്നീട് ഒരുമിച്ച് അഭിനയിക്കുകയൊക്കെ ചെയ്തിരുന്നു. ഈയ്യടുത്ത് ധര്‍മ്മേന്ദ്രയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. താരത്തിനൊപ്പം മക്കളെല്ലാമുണ്ടായിരുന്നു. ഹേമമാലിനിയ്ക്കും ധര്‍മ്മേന്ദ്രയ്ക്കും രണ്ട് മക്കളാണുള്ളത്. നടി ഇഷ ഡിയോള്‍ താരദമ്പതികളുടെ മകളാണ്. ഇഷ അഭിനേത്രിയായും അവതാരകയായുമൊക്കെ ശ്രദ്ധ നേടിയ താരമാണ്.
-
'തിരിഞ്ഞില്ലെങ്കിൽ ഞാൻ ഉമ്മ വെക്കും, പിന്നെ സുരേഷ് എന്തെങ്കിലും പറയുമെന്ന് ലാലേട്ടൻ; സാരമില്ലെന്ന് ഞാൻ'
-
'സിനിമയിൽ എത്തിയപ്പോൾ ഉണ്ണി കൃഷ്ണൻ എന്ന പേര് മാറ്റി അഭയ രാജ് എന്ന് ഇടാൻ പ്ലാനുണ്ടായിരുന്നു'; ഉണ്ണി മുകുന്ദൻ
-
വാപ്പ മരിച്ചപ്പോഴാണ് മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്, വല്ലാത്തൊരു നഷ്ടമായിരുന്നു അത്: മമ്മൂട്ടി