For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൈറ ബാനുവിനെ ഉപേക്ഷിച്ച് രണ്ടാം വിവാഹം, ജീവിതത്തിലെ വലിയ പിഴവ് എന്ന് ദിലീപ് കുമാര്‍

  |

  ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാണ് ദിലീപ് കുമാര്‍. അദ്ദേഹം തളിച്ച പാതയിലൂടെ വളര്‍ന്ന് സൂപ്പര്‍താരങ്ങളായവരാണ് അമിതാഭ് ബച്ചന്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ളവര്‍. ഈയ്യടുത്തായിരുന്നു ദിലീപ് കുമാറിന്റെ മരണം. ജൂലൈ ഏഴാം തിയ്യതി ദിലീപ് കുമാര്‍ ജീവിതത്തിന് തിരശ്ശീലയിട്ട് ഓര്‍മ്മകളിലേക്ക് ഓടി മറഞ്ഞപ്പോള്‍ ബാക്കിയായത് ഒരിക്കലും നികത്താന്‍ സാധിക്കാത്തൊരു വിടവായിരുന്നു. തനിക്ക് ശേഷം വന്ന തലമുറകള്‍ക്ക് പ്രചോദനമായത് പോലെ തന്നെ വരാനിരിക്കുന്ന തലമുറകളേയും അദ്ദേഹം ഇനിയും പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുമെന്ന് നിസ്സംശയം പറയാം.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  ബോളിവുഡിന്റെ കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിയെഴുതിയ, മെത്തേര്‍ഡ് ആക്ടിംഗ് എന്ന രീതി ഹിന്ദി സിനിമയ്ക്ക് പരിചയപ്പെടുത്തി കൊടുത്ത അതുല്യ പ്രതിഭയായിരുന്നു ദിലീപ് കുമാര്‍. അദ്ദേഹത്തിന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ട ചര്‍ച്ചാ വിഷയമായിരുന്നു ഓഫ് സ്‌ക്രീനില്‍ സൈറ ബാനുവുമായുള്ള പ്രണയവും. തന്നേക്കാള്‍ പകുതി പ്രായമുള്ള സൈറ ബാനുവിനെയായിരുന്നു ദിലീപ് കുമാര്‍ പ്രണയിച്ചത്.

  1944ലാണ് ദിലീപ് കുമാര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മൂന്ന് വര്‍ഷം മുമ്പ്. ഈ വര്‍ഷം തന്നെയായിരുന്നു സൈറ ബാനുവിന്റെ ജനനവും. ദിലീപ് കുമാറിന്റെ കടുത്ത ആരാധികയായിരുന്ന സൈറ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടായിരുന്നു വളര്‍ന്നത്. ഒരു സിനിമാകഥയിലെന്നത് പോലെ വിധി അവരെ ഒരുമിപ്പിക്കുകയായിരുന്നു. ദീര്‍ഘകാലം ഒരുമിച്ച് ജീവിക്കുകയും ചെയ്തു ഇരുവരും. സിനിമാക്കഥയെ വെല്ലുന്ന, സംഭവ ബഹുലമായ ആ പ്രണയകഥയെക്കുറിച്ച് വിശദമായി വായിക്കാം.

  സൈറ ബാനുവിനെ പരിചയപ്പെടുമ്പോഴേക്കും സൂപ്പര്‍താരമായി മാറിയിരുന്നു ദിലീപ് കുമാര്‍. ഒരു അഭിമുഖത്തില്‍ തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ച് സൈറ ബാനു മനസ് തുറക്കുന്നുണ്ട്. ''അദ്ദേഹം എന്നെ നോക്കി പുഞ്ചിരിക്കുകയും നീ സുന്ദരിയാണെന്ന് പറയുകയും ചെയ്തപ്പോള്‍ എനിക്ക് ചിറക് മുളയ്ക്കുന്നതായും പറന്നുയരുന്നതായുമാണ് എനിക്ക് അനുഭവപ്പെട്ടത്. മനസിന്റെ ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയാകാന്‍ പോവുകയാണെന്നൊരു തോന്നല്‍ എന്നില്‍ ഉടലെടുത്തിരുന്നു അപ്പോള്‍ തന്നെ'' എന്നാണ് സൈറ പറയുന്നത്. 1996 ലാണ് ബോളിവുഡിലെ രണ്ട് ഇതിഹാസ താരങ്ങളും വിവാഹിതരാകുന്നത്. വിവാഹം കഴിക്കുമ്പോള്‍ ദിലീപ് കുമാറിന് പ്രായം 44 ഉം സൈറയ്ക്ക് 22 ഉം ആയിരുന്നു.

  എന്നാല്‍ ആ വിവാഹ ജീവിതത്തില്‍ ഇടയ്‌ക്കൊരു വിള്ളലുണ്ടായി. ഹൈദരാബാദില്‍ നടന്നൊരു ക്രിക്കറ്റ് മത്സരത്തിനിടെ പരിചയപ്പെട്ട അസ്മ റഹ്‌മാനെ ദിലീപ് കുമാര്‍ വിവാഹം കഴിക്കുന്നതോടെയായിരുന്നു ഇത്. 1981 ലായിരുന്നു ഈ വിവാഹം. ആ സമയത്ത് സൈറയും ദിലീപ് കുമാറും വിവാഹിതര്‍ തന്നെയായിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്താതെയായിരുന്നു ദിലീപ് കുമാര്‍ അസ്മയെ വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇരുവരും പിരിഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിഴവ് എന്നാണ് തന്റെ ആത്മകഥയില്‍ രണ്ടാം വിവാഹത്തെക്കുറിച്ച് ദിലീപ് കുമാര്‍ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. സൈറയ്ക്കും തനിക്കുമിടയിലെ ബന്ധത്തെ വല്ലാതെ ബാധിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

  Also Read: അന്നൊന്നും ഇല്ലാത്ത ടെൻഷനാണ്; ഞങ്ങൾ ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു, ഇനി നിങ്ങളുടെ കൈയിലാണെന്ന് ലക്ഷ്മിപ്രിയ

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  തന്റെ ജീവിതത്തില്‍ നിന്നും മറക്കാന്‍ ആഗ്രഹിക്കുന്ന, താന്‍ ചെയ്ത വലിയ തെറ്റെന്നും ആത്മകഥയില്‍ അസ്മയുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. എന്തായാലും ആ ബന്ധത്തിന് വിരാമമിട്ട് ദിലീപും സൈറയും വീണ്ടും ഒന്നായി. തങ്ങളുടെ പ്രിയപ്പെട്ട താരജോഡി വീണ്ടും ഒരുമിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. മരണം വരെ ദിലീപ് തന്റെ കരങ്ങള്‍ സൈറയുടെ കരങ്ങള്‍ക്കുള്ളില്‍ തന്നെ വച്ച് പ്രണയിച്ചു കൊണ്ടേയിരുന്നു. 1972 ല്‍ ഉണ്ടായൊരു മിസ് കാര്യേജിന് ശേഷം മക്കള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്തിരുന്നു സൈറയും ദിലീപും.

  Read more about: dileep kumar
  English summary
  When Dilip Kumar Said Leaving Saira Banu And Marriying Another Woman Was Grave Mistake
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X