For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നും ഓര്‍മ്മയില്ല, ജീവിതത്തിലെ ആറ് മാസം നഷ്ടമായി; അപകടത്തില്‍ ഓര്‍മ്മ നഷ്ടമായതിനെക്കുറിച്ച് ദിഷ

  |

  ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് ദിഷ പഠാനിയുടെ സ്ഥാനം. തന്റെ ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ സോഷ്യല്‍ മീഡിയയിലെ സാന്നിധ്യത്തിലൂടേയും ദിഷ കയ്യടി നേടാറുണ്ട്. ഫിറ്റ്‌നസില്‍ വളരെ ശ്രദ്ധിക്കുന്ന താരമാണ് ദിഷ. സ്ഥിരമായി തന്റെ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിഷ പങ്കുവെക്കാറുണ്ട്. അവയെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

  Also Read: 'മകൾ വളർന്നു വരുമ്പോൾ കളിമണ്ണിലെ പ്രസവരംഗം കാണിക്കണമെന്ന് തീരുമാനിച്ചിരുന്നു': ശ്വേത മേനോൻ

  തന്റെ ഹോട്ട് ചിത്രങ്ങളിലൂടേയും ദിഷ ആരാധകരുടെ കയ്യടി നേടാറുണ്ട്. അതേസമയം ഒരിക്കല്‍ ഓര്‍മ്മ നഷ്ടപ്പെട്ട അനുഭവവും ദിഷയ്ക്കുണ്ട്. ഒരിക്കലൊരു അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളിയെക്കുറിച്ച് ദിഷ പഠാനി മനസ് തുറന്നിരുന്നു. തന്റെ ജീവിതത്തിലെ ആറ് മാസം തനിക്ക് നഷ്ടമായെന്നാണ് ഓര്‍മ്മ നഷ്ടതിനെക്കുറിച്ച് താരം പറഞ്ഞത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''എനിക്കൊന്നും ഓര്‍മ്മയില്ലായിരുന്നു. ആറ് മാസമാണ് എനിക്ക് നഷ്ടമായത്'' എന്നാണ് ദിഷ പറഞ്ഞത്. ജിംനാസ്റ്റിക് പരിശീലനത്തിനിടെയായിരുന്നു ദിഷയ്ക്ക് അനുഭവമുണ്ടായത്.

  Also Read: 'കേരളത്തിലെ ആളുകളുടെ ചിന്ത മാറണം, പെണ്ണുങ്ങൾ ഭർത്താവിനെ ആശ്രയിച്ച് ജീവിക്കണമെന്ന രീതി മാറണം'; നടി അനുശ്രീ

  ''ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ ഞാന്‍ ജിംനാസ്റ്റിക്‌സും എംഎംഎയും പരിശീലിക്കാറുണ്ട്. എംഎംഎ കൂട്ടത്തില്‍ എളുപ്പമുള്ളതാണ്. പക്ഷെ ജിംനാസ്റ്റിക്‌സ് ആണെങ്കില്‍ ഒരേ സമയം ധൈര്യവും സ്ഥിരതയും വേണം. ഞാന്‍ ഇപ്പോഴുള്ള അവസ്ഥയിലെത്താന്‍ സമയമെടുത്തു. എല്ലാ ദിവസവും ചെയ്യണം. എല്ലുകളും മുട്ടുമൊക്കെ ഒടിയുമ്പോഴാണ് എവിടെയെങ്കിലും എത്താനാവുക'' എന്നാണ് ദിഷ പറഞ്ഞത്.

  തെന്നിന്ത്യന്‍ സിനിമയിലൂടെയായിരുന്നു ദിഷയുടെ അഭിനയ അരങ്ങേറ്റം. തെലുങ്ക് ചിത്രമായ ലോഫര്‍ ആണ് ദിഷയുടെ ആദ്യത്തെ സിനിമ. പിന്നാലെ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെ ദിഷ ഹിന്ദിയിലെത്തി. ചിത്രം വന്‍ വിജയമായി മാറിയതോടെ ദിഷയും താരമാവുകയായിരുന്നു. പിന്നാലെ കുങ് ഫു യോഗ എന്ന ചിത്രത്തിലൂടെ ജാക്കി ചാനൊപ്പവും ദിഷ സ്‌ക്രീന്‍ പങ്കിട്ടു.

  ബാഗി 2ലൂടെയാണ് ടൈഗര്‍ ഷ്രോഫുമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഇത് പിന്നീട് പ്രണയത്തിലേക്ക് എത്തി. ഇതിനിടെ ഭാരതിലൂടെ സല്‍മാന്‍ ഖാന്റെ നായികയായും ദിഷ എത്തി. ദിഷയുടെ ഹോട്ട് ലുക്കിന് കയ്യടി നേടിയ സിനിമയായിരുന്നു മലംഗ്. പിന്നാലെ രാധെ, ഏക് വില്ലന്‍ റിട്ടേണ്‍സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇതിനിടെ ഏറെ നാളത്തെ പ്രണയത്തിന് ശേഷം ദിഷയും ടൈഗറും പിരിയുകയുണ്ടായി.

  യോദ്ധയാണ് ദിഷയുടെ പുതിയ സിനിമ. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. പിന്നാലെ പ്രഭാസിന്റെ പുതിയ സിനിമയായ പ്രൊജക്ട് കെയിലും ദിഷ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴിലും എത്താനിരിക്കകുയാണ് ദിഷ ഇപ്പോള്‍. സിനിമയ്ക്ക് പുറമെ മ്യൂസിക് വീഡിയോകളിലും ദിഷ അഭിനയിച്ചിട്ടുണ്ട്.

  ദിഷയും ടൈഗറും തമ്മില്‍ പിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു ഇരുവരും. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ കാണിക്കുന്ന ഇരുവരുടേയും വര്‍ക്കൗട്ട് ചിത്രങ്ങളൊക്കെ വൈറലാകാറുണ്ടായിരുന്നു. ടൈഗറിന്റെ കുടുംബവുമായും ദിഷയ്ക്ക് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. എന്നാല്‍ എന്താണ് പിരിയാനുള്ള കാരണമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നില്ല.

  റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിഷ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ കരിയറില്‍ ശ്രദ്ധിക്കാനാണ് ടൈഗര്‍ ആഗ്രഹിച്ചിരുന്നതെന്നും ഈ അഭിപ്രായ ഭിന്നതയാണ് പ്രണയ തകര്‍ച്ചയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ടൈഗറുമായി പിരിഞ്ഞ ശേഷം ദിഷ മറ്റൊരാളുമായി പ്രണയത്തിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  Read more about: disha patani
  English summary
  When Disha Patani Lost Her Memory Because Of An Accident While Doing Gymnastics
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X