Don't Miss!
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
സഹോദരന് രാധിക ആപ്തെയോട് പ്രണയം! പരസ്യമായി അപമാനിച്ചും കളിയാക്കിയും ഏക്താ കപൂര്‍
ബോളിവുഡിലെ മിന്നും താരമാണ് രാധിക ആപ്തെ. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് രാധിക ആപ്തെ. തന്റെ മനസിലുള്ളതും നിലപാടുകളും മറയില്ലാതെ തുറന്ന് പറയുകയും ചെയ്യുന്ന താരമാണ് രാധിക. ബോളിവുഡിലെ പല മോശം പ്രവണതകളെക്കുറിച്ചും രാധിക തുറന്ന് പറഞ്ഞിട്ടുണ്ട്.
വിവാദങ്ങള്‍ രാധിക ആപ്തെയുടെ കരിയറില്‍ പുത്തരിയല്ല. താരത്തിന്റെ പേര് ഗോസിപ്പ് കോളങ്ങളിലും ഇടം നേടിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു നടന് തുഷാര്‍ കപൂറുമായുള്ള പ്രണയ ഗോസിപ്പുകള്‍. തുഷാറും രാധികയും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു ഷോര്‍ ഇന്‍ ദ സിറ്റി. ചിത്രത്തിന്റെ ചിത്രീകരണ വേളയിലായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഈ സമയത്ത് തുഷാറും സഹോദരിയും നിര്‍മ്മാതാവുമായ ഏക്താ കപൂറും ഒരുമിച്ച് കോഫി വിത്ത് കരണില്‍ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ ഏക്ത രാധികയെ അപമാനിക്കുകയുണ്ടായി. രാധികയെ തനിക്ക് അറിയുന്നില്ലെന്ന തരത്തിലായിരുന്നു ഏക്തയുടെ പ്രതികരണം. വിശദമായി വായിക്കാം തുടര്‍ന്ന്.
പരിപാടിയിലുടനീളം തന്റെ നായികയെക്കുറിച്ച് വാചാലനാവുകയായിരുന്നു തുഷാര്‍. രാധികയെക്കുറിച്ചുള്ള തുഷാറിന്റെ നിര്‍ത്താതെയുള്ള വര്‍ണ കേട്ട് സഹികെട്ട ഏക്ത റാപ്പിഡ് ഫയര്‍ റൗണ്ടിനിടെ രാധികയെ കളിയാക്കുകയായിരുന്നു. ബോൡവുഡിലെ അഞ്ച് ഹോട്ട് നായികമാരെ പറയാന്‍ കരണ്‍ ആവശ്യപ്പെട്ടിരുന്നു. കരീന, പ്രിയങ്ക, കത്രീന എന്ന് പറഞ്ഞ ശേഷം തുഷാര്‍ ചിന്തിക്കാന്‍ ആരംഭിച്ചപ്പോള്‍ ഏക്ത ഇടപെടുകയും രാധിക ആപ്തെ എന്ന് പറയുകയുമായിരുന്നു.
ഇത് കേട്ടതും കരണ്‍ ജോഹര്‍ രാധിക ആരാണെന്ന് ചോദിക്കുകയായിരുന്നു. അതെ, ആരാണവള്‍ എന്നായിരുന്നു ഏക്തയുടെ പ്രതികരണം. എന്നാല്‍ തന്റെ നായികയെ കളിയാക്കുന്നത് തുഷാര്‍ അധിക നേരം നീണ്ടു പോകാന്‍ അനുവദിച്ചില്ല. ഏക്തയോട് ക്രൂരമായി പെരുമാറരുതെന്ന് തുഷാര്‍ ആവശ്യപ്പെട്ടു. പിന്നാലെ രാധികയെ കാണാന്‍ ഭംഗിയില്ലെന്നും ഏക്ത പറഞ്ഞു. എന്നാല്‍ ഇത് തുഷാറിന് പിടിച്ചില്ല.
തനിക്ക് ആരെ സുഹൃത്തുക്കാണം എന്ന് തീരുമാനിക്കാന്‍ ഏക്തയുടെ അനുവാദം വേണ്ടെന്നായിരുന്നു തുഷാറിന്റെ പ്രതികരണം. ഇതോടെ കരണ്‍ ജോഹര്‍ ഇടപെട്ടു. തുഷാറിന്റേയും രാധികയുടേയും കെമിസ്ട്രി സ്ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണെന്ന് കരണ്‍ പറഞ്ഞു. എന്നാല്‍ കെമിസ്ട്രി സ്ക്രീനില്‍ മാത്രമായിരിക്കട്ടെ എന്നായിരുന്നു ഏക്തയുടെ പ്രതികരണം.
എന്നാല്‍ പിന്നീട് സംഭവ വിവാദമായപ്പോല്‍ കോഫി വിത്ത് കരണ്‍ തമാശ പരിപാടിയാണെന്നും തനിക്ക് രാധികയുമായി ഒരു പ്രശ്നവുമില്ലെന്ന് ഏക്ത വിശദീകരിച്ചു.
-
ജൂനിയർ പുലിമുരുകൻ ഇവിടെയുണ്ട്! തീർത്തും സാധാരണക്കാരനായി ഒരു സാധാരണ സർക്കാർ സ്കൂളിൽ; കുറിപ്പ് വൈറൽ
-
'എല്ലാ വിശേഷ ദിവസങ്ങളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻ
-
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ