For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെങ്ങളെ ഉപേക്ഷിച്ച് പോണം! ഷാരൂഖ് ഖാന് നേരെ തോക്ക് ചൂണ്ടി ഗൗരിയുടെ സഹോദരന്‍

  |

  ബോളിവുഡിലെ പവര്‍ കപ്പിളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ലോകമെമ്പാടും ആരാധകരുള്ള കിങ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. ആ വിജയങ്ങള്‍ക്കെല്ലാം കരുത്തായി കൂടെയുണ്ട് ഗൗരിയും. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയില്ലാതെയാണ് ഷാരൂഖ് സിനിമയിലെത്തുന്നത്. പിന്നീടുള്ള താരത്തിന്റെ വളര്‍ച്ചയിലൊക്കെ ഗൗരിയുടെ സാന്നിധ്യം ഏറെ വലുതായിരുന്നു. ഷാരൂഖിന്റെ നിര്‍മ്മാണ കമ്പനിയില്‍ പങ്കാളിയായ ഗൗരി ഇന്റീരിയര്‍ ഡിസൈനര്‍ എന്ന നിലയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ വ്യക്തി കൂടിയാണ്.

  Also Read: 'രജിനികാന്ത് സിംപിൾ ആണെന്ന് കരുതുന്നവർ മകളെ കാണണം'; ഭാര്യയെക്കുറിച്ച് ധനുഷ് പറഞ്ഞത്

  ഇന്ന് ഗൗരിയുടെ ജന്മദിനമാണ്. ആരാധകരും സിനിമാ ലോകവും ഗൗരിയ്ക്ക് ആശംസകളുമായി എത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിക്കാരിയാണ് ഗൗരി ഖാന്‍. അച്ഛന്‍ കേണല്‍ ആയിരുന്നു. അതുകൊണ്ട് തന്നെ പട്ടാള ചിട്ടയിലായിരുന്നു കുട്ടിക്കാലം. ഷാരൂഖ് ഖാനുമായുള്ള വിവാഹത്തിന് കുടുംബം എതിരായിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് ഷാരൂഖുമായുള്ള വിവാഹത്തിനെ കുടുംബത്തെക്കൊണ്ട് ഗൗരി സമ്മതം മൂളിക്കുന്നത്.

  രസകരമായൊരു വസ്തുത എന്തെന്നാല്‍ ഷാരൂഖ് ഖാന്റെ അഭിനയ ശേഷിയില്‍ ഗൗരിയ്ക്ക് തുടക്കത്തില്‍ വിശ്വാസം ഇല്ലായിരുന്നുവെന്നതാണ്. ഷാരൂഖ് ഖാന്‍ നടന്‍ എന്ന നിലയില്‍ വിജയിക്കില്ലെന്നായിരുന്നു ഗൗരി കരുതിയിരുന്നത്. അതുകൊണ്ട് തന്നെ ഷാരൂഖിന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു കാണാന്‍ ആഗ്രഹിച്ചിരുന്നു ഗൗരി. സിനിമകള്‍ പരാജയപ്പെടുന്നതോടെ ഷാരൂഖിനേയും കൂട്ടി ഡല്‍ഹിയിലേക്ക് മടങ്ങാനും സാധാരണ ജീവിതം നയിക്കാനുമായിരുന്നു ഗൗരി ആഗ്രഹിച്ചിരുന്നത്. സിനിമ കാണാനുള്ള ക്ഷമയും ഗൗരിയ്ക്കില്ലായിരുന്നു. എന്നാല്‍ പിന്നീട് ഷാരൂഖിന്റെ പാഷന്‍ മനസിലാക്കിയ ഗൗരി താരത്തിന്റെ കരുത്തായി മാറുകയായിരുന്നു.

  Also Read: മോഹന്‍ലാലിനെയും കൂട്ടുകാരെയും സെറ്റില്‍ നിന്നും ഇറക്കി വിട്ടു; ആ വാശിയ്ക്ക് അവരൊരു സിനിമ ചെയ്‌തെന്ന് സംവിധായകൻ

  ഹിന്ദു മതവിശ്വാസികളാണ് ഗൗരിയുടെ കുടുംബം. ഷാരൂഖ് ഖാന്‍ മുസ്ലീമും. സാമ്പത്തികപരമായും ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. വിവാഹം കഴിക്കുമ്പോള്‍ ബോളിവുഡില്‍ അരങ്ങേറിയിട്ടുണ്ടായിരുന്നില്ല ഷാരൂഖ് ഖാന്‍. അതുകൊണ്ട് തന്നെ വിവാഹത്തിന് ഗൗരിയുടെ കുടുംബം എതിരായിരുന്നു. ഏറെ പണിപെട്ടാണ് ഗൗരി കുടുംബത്തിന്റെ സമ്മതം നേടുന്നത്. ഗൗരിയുടെ സഹോദരന്‍ വിക്രാന്ത് ഷാരൂഖ് ഖാനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുക വരെ ചെയ്തിട്ടുണ്ട്.

  Also Read: 'ഇത്ര ബുദ്ധിയില്ലാത്ത സാധനങ്ങളെയാണോ കൊണ്ടു നിർത്തുന്നത്'; മമ്മൂട്ടി ദേഷ്യപ്പെട്ടതിനെക്കുറിച്ച് അനുമോൾ

  പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനായിരുന്നു വിക്രാന്ത്. ഗുണ്ട ഇമേജുണ്ടായിരുന്ന വിക്രാന്ത് ഷാരൂഖിനെ തോക്ക് ചൂണ്ടി പേടിപ്പിക്കാന്‍ നോക്കിയെങ്കിലും ഷാരൂഖ് ഖാന്‍ ഭയന്നില്ലെന്നാണ് താരത്തിന്റെ ജീവിതകഥ പറയുന്ന പുസ്തകത്തില്‍ പറയുന്നത്. ഇന്റീരിയര്‍ ഡിസൈനറാണ് ഗൗരി ഖാന്‍. 2010 ല്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സൂസെയ്ന്‍ ഖാനൊപ്പം ചേര്‍ന്നാണ് ഗൗരി ഇന്റീരിയര്‍ ഡിസൈനിംഗ് കമ്പനി ആരംഭിക്കുന്നത്. ഇന്ന് ഈ രംഗത്തെ മുന്‍നിരക്കാരിയാണ് ഗൗരി.

  ഈയ്യടുത്ത് കോഫി വിത്ത് കരണിലും അതിഥിയായി എത്തിയിരുന്നു ഗൗരി ഖാന്‍. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗൗരി ഖാന്‍ കോഫി വിത്ത് കരണിലെത്തുന്നത്. രസകരമായ ഒരുപാട് കാര്യങ്ങള്‍ ഷോയില്‍ ഗൗരി മനസ് തുറക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെ ഭാര്യ എന്നത് തനിക്ക് പലപ്പോഴും ജോലി നിഷേധിക്കപ്പെടാനുള്ള കാരണമായി മാറിയിട്ടുണ്ടെന്ന് ഷോയില്‍ ഗൗരി വെളിപ്പെടുത്തിയിട്ടുണ്ട്. ഷോയില്‍ വച്ച് ഗൗരി ഷാരൂഖ് ഖാനെ ഫോണില്‍ വിളിച്ചതും ആരാധകര്‍ക്ക് മറക്കാനാകാത്ത ഓര്‍മ്മയായിരുന്നു.

  English summary
  When Gauri Khan Wished To See Shahrukh Khan's Films Failed At Boxoffice So That He Quit Acting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X