For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയത്തിലലിഞ്ഞ് ബച്ചനും രേഖയും; ആ കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞ് ജയ; ആ കണ്ണൂനീര്‍ താനേ കണ്ടുള്ളൂവെന്ന് രേഖ

  |

  ബോളിവുഡിലെ ഏക്കാലത്തേയും വലിയ രണ്ട് താരങ്ങളാണ് അമിതാഭ് ബച്ചനും രേഖയും. ലോകമെമ്പാടും ആരാധകരുള്ള താരങ്ങളാണ് ഇരുവരും. ബോളിവുഡിനെ ഇന്നത്തെ ബോളിവുഡ് ആക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങള്‍. രേഖയുടേയും ബച്ചന്റേയും പ്രണയം എന്നത് പതിറ്റാണ്ടുകളായി ബോളിവുഡിലെ ചര്‍ച്ചാ വിഷയമാണ്. ബച്ചന്‍ വാര്‍ത്തകളോട് മൗനം പാലിച്ചപ്പോഴൊക്കെ രേഖ തന്റെ പ്രണയം ലോകത്തോട് തുറന്നു പറയുകയായിരുന്നു. പല അഭിമുഖങ്ങളിലും രേഖ ബച്ചനെക്കുറിച്ച് വാചാലയായിട്ടുണ്ട്.

  Also Read: 'ഉയിരും ഉലകവും'; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നു, ചിത്രങ്ങൾ പങ്കിട്ട് ​വിഘ്നേഷ് ശിവൻ!

  1978 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ രേഖ ബച്ചന്റെ ഭാര്യ ജയയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. മുക്കന്ദര്‍ ക സിക്കന്ദര്‍ സിനിമയിലെ തന്റേയും ബച്ചന്റേയും രംഗം കണ്ട് ജയ പൊട്ടിക്കരഞ്ഞുവെന്നാണ് രേഖ പറയുന്നത്. രേഖയും ബച്ചനും ഒടുവില്‍ ഒരുമിച്ച അഭിനയിച്ച സിനിമകളിലൊന്നാണ് മുക്കന്ദര്‍ ക സിക്കന്ദര്‍. പിന്നീട് യാഷ് ചോപ്രയുടെ സില്‍സിലയിലൂടെയാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിക്കുന്നത്. സില്‍സിലയില്‍ ജയയും പ്രധാന വേഷത്തിലെത്തിയിരുന്നു.

  1978 ല്‍ സ്റ്റാര്‍ ഡസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് രേഖ മനസ് തുറന്നത്. ബച്ചന്‍ കുടുംബം പ്രൊജക്ഷന്‍ റൂമില്‍ വച്ച് മുക്കന്ദര്‍ ക സിക്കന്ദര്‍ കണ്ടുവെന്നാണ് രേഖ പറയുന്നത്. ''ഒരിക്കല്‍ ബച്ചന്‍ കുടുംബം മൊത്തം മുക്കന്ദര്‍ ക സിക്കന്ദറിന്റെ ട്രയല്‍ ഷോ കാണാന്‍ പ്രൊജക്ഷന്‍ റൂമിലെത്തിയിരുന്നു. ജയ മുന്‍നിരയിലായിരുന്നു ഇരുന്നിരുന്നത്. ബച്ചനും അദ്ദേഹത്തിന്റെ മാതാപിതാക്കളും പിന്നിലായിരുന്നു. അവര്‍ക്ക് അവളുടെ മുഖം എനിക്ക് സാധിച്ചിരുന്ന അത്ര വ്യക്തമായി കാണാന്‍ സാധിച്ചിരുന്നില്ല. ഞങ്ങളുടെ പ്രണയ രംഗങ്ങള്‍ ആയപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു'' എന്നാണ് രേഖ പറഞ്ഞത്.

  Also Read: താരങ്ങളെ മൈൻഡ് ചെയ്യാതെ സംവിധായകനൊപ്പം ഫോട്ടോയെടുക്കാൻ വന്ന വിചിത്ര ആരാധകൻ: ഇന്നസെന്റ് പറയുന്നു

  ആ സിനിമയുടെ ട്രയല്‍ ഷോ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞതും ബച്ചന്‍ ഇനിയൊരിക്കലും തനിക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതായി ചിലര്‍ സുഹൃത്തുക്കള്‍ രേഖയെ അറിയിച്ചു. ''ഒരാഴ്ച കഴിഞ്ഞതും, അദ്ദേഹം ഇനി എനിക്കൊപ്പം അഭിനയിക്കില്ലെന്ന് നിര്‍മ്മാതാക്കളോട് പറഞ്ഞതായി ഇന്‍ഡസ്ട്രിയിലുള്ളവര്‍ എന്നെ അറിയിച്ചു'' എന്നാണ് രേഖ പറയുന്നത്.

  Also Read: രശ്മികയ്ക്കൊപ്പം വിജയ് ദേവരകൊണ്ടയുണ്ട്; രഹസ്യം കണ്ടുപിടിച്ച് ആരാധകർ

  അതേസമയം ജയ ബച്ചനെക്കുറിച്ചും എന്നും ബഹുമാനത്തോടെ മാത്രമാണ് രേഖ സമ്മാനിച്ചിട്ടുള്ളത്. ബച്ചനോടുള്ള പ്രണയം തുറന്ന് പറഞ്ഞ അതേ അഭിമുഖത്തില്‍ തന്നെ രേഖ ജയയെ അഭിസംബോധന ചെയ്തത് ദീദീഭായ് എന്നായിരുന്നു. ദീദീഭായ്ക്ക് തന്നേക്കാള്‍ പക്വതയുണ്ടെന്നായിരുന്നു രേഖ പറഞ്ഞത്. അത്രത്തോളം പക്വതയും കാര്യബോധവുമുള്ളൊരു സ്ത്രീയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും സിമി ഗെര്‍വാൡന് നല്‍കിയ അഭിമുഖത്തില്‍ രേഖ പറയുന്നുണ്ട്.

  താനും ജയയും അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ തങ്ങള്‍ക്കിടയില്‍ വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. അതൊരിക്കലും ആര്‍ക്കും ഇല്ലാതാക്കാനാകില്ല. അക്കാര്യം അവര്‍ക്കുമറിയാമെന്നും തങ്ങള്‍ എപ്പോള്‍ കണ്ടാലും സ്‌നേഹത്തോടെ മാത്രമാണ് ജയ തന്നെ സ്വീകരിച്ചിട്ടുള്ളതെന്നും രേഖ പറയുന്നുണ്ട്.

  രേഖയും ബച്ചനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായിരിക്കെയാണ് യാഷ് ചോപ്ര സമാനമായൊരു വിവാഹേതര പ്രണയത്തിന്റെ കഥയായ സില്‍സില ഒരുക്കുന്നത്. ചിത്രത്തില്‍ ബച്ചന്റെ നായകന്റെ ഭാര്യ വേഷത്തിലെത്തിയത് ജയ ബച്ചന്‍ തന്നെയായിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലെ വിവാദങ്ങളോട് സാമ്യമുള്ള രംഗങ്ങളുമായി ഇറങ്ങിയ സിനിമ വന്‍ വിജയമായി മാറി. അതേസമയം ഈ സിനിമയ്ക്ക് ശേഷം പിന്നീട് രേഖ ബച്ചനൊപ്പം അഭിനയിച്ചിട്ടില്ല.

  English summary
  When Jaya Bachchan Cried Seeing Amitabh Bachchan Romancing Rekha On Screen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X